“ജിനു. അവള്‍ക്ക് നീ എന്തെങ്കിലും ജോലി കൊടുക്ക്. അത് അവളുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കും.” പപ്പ എന്നോട് സീരിയസ്സായി പറഞ്ഞു. “സ്വന്തം അധ്വാനത്തിൽ നിന്നും എന്തെങ്കിലും ചെറിയ കാര്യങ്ങളെങ്കിലും നിറവേറ്റുമ്പോ ധ്വനി മോൾക്ക് ഈ അസ്വസ്ഥതയൊക്കെ മാറി കിട്ടും.”
അത് ശെരിയാണെന്ന് എനിക്കും തോന്നി.
“ജോലി കാരണം നിന്റെ പഠിത്തം—”
“പഠിത്തത്തിനൊരു കുറവും വരാതെ ഞാൻ ശ്രദ്ധിക്കാം ജിനു.” അവൾ പെട്ടന്ന് ഇടക്ക് കേറി പറഞ്ഞു. “ചെറിയ സാലറി ആയാലും സാരമില്ല. എന്റെ പേഴസണൽ കാര്യങ്ങളെങ്കിലും സ്വന്തമായി നോക്കാൻ കഴിയുമല്ലോ. പെട്രോൾ അടിക്കാനും കഴിയും.”
“ഓക്കെ, നാളയാവട്ടെ. ഞാൻ നോക്കിയിട്ട് ഉച്ചക്ക് മുമ്പ് വിളിക്കാം.” അവളോട് ഞാൻ പറഞ്ഞു. എന്നിട്ട് എല്ലാവരോടും യാത്ര പറഞ്ഞിട്ട് ഞാൻ വണ്ടിയില്‍ കേറി എന്റെ വീട്ടിലേക്ക് തിരിച്ചു.
വീട്ടില്‍ വന്നിട്ട് വണ്ടിയില്‍ ഉണ്ടായിരുന്ന സാധനങ്ങളൊക്കെ എടുത്ത് വേണ്ടതൊക്കെ ചെയ്ത ശേഷമാണ് കളിച്ചിട്ട് പോയി കിടന്നത്. അപ്പോഴേക്കും സമയം മൂന്ന് മണി കഴിഞ്ഞിരുന്നു.
ബെഡ്ഡിൽ കിടന്ന് ധ്വനിയുടെ ജോലി കാര്യത്തെ കുറിച്ച് ഒരുപാട് ആലോചിച്ചു. ഒടുവില്‍ നല്ലോരു തീരുമാനമെടുത്ത ശേഷമാണ് ഞാൻ ഉറങ്ങിയത്.
നന്നായി ഉറങ്ങി നല്ല ഉന്മേഷത്തോടേയാണ് ഞാൻ ഉണര്‍ന്നത്. എഴുനേറ്റ് കട്ടിലില്‍ തന്നെ തലപ്പത്ത് ഞാൻ ചാരിയിരുന്നു. അപ്പൊ ബെഡ്ഡിന് സൈഡിലായി സൈലന്റിൽ ഇട്ടിരുന്ന എന്റെ മൊബൈൽ സ്ക്രീൻ മിന്നി തെളിയുന്നത് കണ്ട് കൈ നീട്ടി അതിനെ എടുത്തു.
