“നി എടുത്തു തന്ന ഡ്രെസ്സ് തന്നെയാ.” അവൾ നാണത്തോടെ ചിരിച്ചു.
“പക്ഷേ സെലക്ഷൻ നിന്റെ തന്നെയല്ലേ..”
“അത് ശെരിയാണ്.” അവൾ പുഞ്ചിരിച്ചു. “ഓക്കെ ജിനു, എന്റെ ജോലിയുടെ കാര്യം പറ.” അവൾ തിടുക്കം കൂട്ടി.
“ഓക്കെ, എന്റെ പേഴസണൽ അസ്സിസ്റ്റന്റായി ജോലി ചെയ്യുന്നതിൽ എന്തെങ്കിലും എതിർപ്പുണ്ടോ..?” ഞാൻ ചോദിച്ചു.
അവള്‍ അതിനെ നിസ്സാരമായി ഒരു വാല്യൂ ഇല്ലാതെ കാണും എന്നായിരുന്നു എന്റെ ആശങ്ക.
“വൗവ് ജിനു…!! നിന്റെ PA ആയിരിക്കുന്നത് അത്ര ഈസിയായിരിക്കില്ല എന്നറിയാം. സിമ്പിളായിട്ടും ഞാൻ എടുക്കില്ല. എന്നാലും ഞാൻ റെഡിയാണ്. എന്തൊക്കെയാണ് ഞാൻ ചെയ്യേണ്ടത്..?” അവൾ കുറച്ച് ടെൻഷൻ പിടിച്ചു ചോദിച്ചു.
ഹാ.. അവൾ ഇത്രയും ഗൗരവമായി എടുക്കുമെന്ന് ഞാൻ വിചാരിച്ചില്ല. എനിക്ക് ശെരിക്കും അവളോട് കൂടുതൽ മതിപ്പ് തോന്നിപ്പോയി. ഞാൻ അഭിമാനത്തോടെ അവളെ ഒന്ന് നോക്കിയിട്ട് റോഡില്‍ ശ്രദ്ധിച്ചു.
“നിന്റെ സാഹചര്യം അനുസരിച്ച് ഞാൻ കുറച്ച് എളുപ്പമുള്ള ഉത്തരവാദിത്തം മാത്രം തരാം. പഠിത്തവും ജോലിയും എങ്ങനെ ഒരുമിച്ച് അഡ്ജസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ കഴിയുന്നുവെന്ന് പിന്നീട് നോക്കിയിട്ട് ഞാൻ നിന്റെ ജോലി അപ്ഗ്രേഡ് ചെയ്യും. ഓക്കെയാണോ..?”
“മ്മ്, ഓക്കെ.” അവൾ ബഹുമാനപൂർവ്വം പറഞ്ഞു.
“ശെരി. സാധാരണയായി PA ചെയ്യാറുള്ളത് പോലെ നീ എന്റെ കൂടെ നടക്കേണ്ട ആവശ്യമൊന്നും വരില്ല.” ഞാൻ അവളെ അറിയിച്ചു.
“ഓഹ്..!” അവൾ ആശ്ചര്യപ്പെട്ടു. “പിന്നേ എങ്ങനെ ഞാൻ ജോലി ചെയ്യും..?”
