“ആന്റി ഡാൻസ് ടീച്ചറാണ്. വീട്ടില്‍ തന്നെ ഡാൻസ് സ്കൂൾ നടത്തുന്നു. അവര്‍ക്ക് വെറും 45 വയസ്സേയുള്ളു. ഭർത്താവിനേക്കാളും 12 വയസ്സിന് ഇളയത്.”
“45 ഉണ്ടെന്ന് ആരും പറയില്ല. കൂടാതെ ഭയങ്കര സുന്ദരിയുമാണ്. അങ്കിളും ഹാന്‍ഡ്സം ആണ്, പക്ഷെ അവരെ ഫോട്ടോയിൽ കണ്ടിട്ട് അവർ അച്ഛനും മോളും എന്നാണ് ആദ്യം ഞാൻ വിചാരിച്ചത്.”
“ഒരുപാട് പേർ അങ്ങനെ തന്നെയാ പറയുന്നത്. എന്നും ഡാൻസ് പ്രാക്ടീസ് ചെയ്യുന്നത് കൊണ്ട് ആന്റി ഇപ്പോഴും യംഗായിരിക്കുന്നു. പിന്നെ ആന്റിക്ക് ഞാൻ യോഗ പ്രാക്ടീസ് കൊടുത്തിട്ടുണ്ട്. എന്നും ആന്റി യോഗയും ചെയ്യാറുണ്ട്.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഓക്കെ, ആന്റി ലണ്ടനിലിൽ പോകാറില്ലേ..? ഡാൻസ് ക്ലാസ് കാരണം ബുദ്ധിമുട്ട് ആയിരിക്കില്ലേ..?” അവൾ സംശയം ചോദിച്ചു.
“ആന്റി ലണ്ടനിൽ പോയിട്ടേയില്ല.”
“ആണോ..? അതെന്താ..!” അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
“ആന്റിക്ക് നാട് വിട്ട് എങ്ങോട്ടും പോകാൻ താൽപര്യമില്ല. പണ്ടു തൊട്ടേ അങ്കിൾ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്നുവെങ്കിലും ആന്റി സമ്മതിക്കാതെ ഒഴിഞ്ഞു മാറുകയാണ്.”
“അപ്പോ മോനും മരുമോളും ഭർത്താവും പോയിക്കഴിഞ്ഞാൽ അവർ ആ വലിയ വീട്ടില്‍ ഒറ്റയ്ക്കായി പോവില്ലേ…?”
“ഇല്ല, ഡെയ്ലി പല സമയങ്ങളിലായി 50,60 ചെറിയ കുട്ടികള്‍ക്കും 35,40 വലിയ പെൺകുട്ടികൾക്കും അവർ ഡാൻസ് പഠിപ്പിച്ച് കൊടുക്കുന്നുണ്ട്. പിന്നെ എങ്ങനെയാ ഒറ്റക്കാവുക.”
“പക്ഷേ രാത്രി അവർ ഒറ്റക്ക് തന്നെയല്ലേ ആ വലിയ വീട്ടില്‍ ഉണ്ടാവുക…?” അവൾ ആലോചനയോടെ പറഞ്ഞു.
