മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust] 111

 

ഔഷധത്തിന്റെ കാര്യം ആന്റി പോലും അറിയാത്ത രഹസ്യമായിരിക്കണം എന്നായിരുന്നു അങ്കിൾ എന്നോട് ആവശ്യപ്പെട്ടിരുന്നത്. ഞാനും അത് ഇന്നുവരെ പാലിച്ച് പോകുന്നു.

 

ഔഷധം വാങ്ങിച്ച അന്നുതൊട്ട് അങ്കിൾ പിന്നെ ഹാപ്പിയായിരുന്നു. നാട്ടില്‍ വരുമ്പോഴൊക്കെ അങ്കിൾ എന്നിൽ നിന്നും ആ ഔഷധം വാങ്ങിച്ച് കൊണ്ടുപോകുമായിരുന്നു. ഇപ്പൊ അലന്റെ കല്യാണത്തിന് വന്നപ്പോഴും, അങ്കിളിന്റെ ആവശ്യപ്രകാരം, രണ്ട് ആഴ്ചത്തേക്കുള്ള ഔഷധമാണ് ഞാൻ രഹസ്യമായി കൊണ്ടു കൊടുത്തത്.

 

“കേറി വാ ധ്വനി മോളെ.” ഞങ്ങൾ വലിയ വിശാലമായ പൂമുഖ പടികൾക്ക് മുന്നില്‍ എത്തിയതും സ്റ്റെല്ല ആന്റി എഴുനേറ്റ് ഇടത് കാലിന് ഒട്ടും ബലം കൊടുക്കാതേയും, അധികം നിലത്ത് ഊന്നാതേയും, അല്‍പ്പം വലത് വശത്ത് ചെരിഞ്ഞ് ഞൊണ്ടി കൊണ്ടുമാണ് പുഞ്ചിരിയോടെ ഇറങ്ങി വന്ന് ധ്വനിക്ക് മുന്നില്‍ നിന്നത്.

 

“ജിനുവേട്ടാ, ധ്വനി ചേച്ചി..!” അലൻ പൂമുഖത്ത് നിന്നുകൊണ്ട് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് ധ്വനിയുടെ അടുത്തേക്ക് പോയി സുഖാന്വേഷണം നടത്തി.

 

അവന്റെ പഴയ ആ നാണത്തിന് നല്ല മാറ്റം വന്നിരുന്നത് കണ്ട് എനിക്ക് ആശ്ചര്യം തോന്നി. സാധാരണയായി പുതിയ ആളുകളെ കണ്ടാൽ വീട്ടിനകത്തേക്ക് ഓടിപ്പോയി ഒളിച്ചിരിക്കുന്നതാണ് അവന്റെ സ്വഭാവം. പക്ഷേ ധ്വനിയെ കണ്ടിട്ട് അവന്‍ ഓടിപ്പോയി ഒളിച്ചില്ല. അവളോട് സംസാരിക്കുക പോലും ചെയ്തിരിക്കുന്നു.

 

“ഹാ, ഒടുവില്‍ നിന്റെ നാണവും ഒളിച്ചിരിപ്പുമൊക്കെ മാറാനായി കല്യാണം തന്നെയായിരുന്നു മരുന്ന്, അല്ലേ.” ഞാൻ അവനെ കളിയാക്കി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *