മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust] 111

 

“മാതാവേ..!!” ഒടുവില്‍ അലൻ ആശ്ചര്യം മാറാതെ തന്നെ അവന്റെ ഭാര്യയെ ഒന്ന് നോക്കി. എന്നിട്ട് അവന്റെ അമ്മയെ പഠിക്കുന്നത് പോലേയും അവന്‍ നോക്കി നിന്നു. പക്ഷേ ഒന്നും മനസ്സിലാക്കാൻ കഴിയാത്തത് പോലെ അവന്‍ തലയാട്ടി കൊണ്ട്‌ വീണ്ടും എന്നെ നോക്കി. “ജിനുവേട്ടാ, മമ്മി ഞൊണ്ടി നടക്കുന്നത് കണ്ടാല്‍ കാലിന് പ്രശ്നമുണ്ടെന്ന് ആര്‍ക്കും മനസ്സിലാവും. പക്ഷേ ബാക്കിയുള്ള കാര്യങ്ങൾ എങ്ങനെയാ ചേട്ടന് മനസിലായത്..?”

 

“ഹാ, ഇച്ചായാ, എന്റെ ചേട്ടനെ എന്തെന്നാ വിചാരിച്ചത്..? ഇങ്ങനെയുള്ള പല കാര്യങ്ങളും ചേട്ടൻ വെറുതെ നോക്കി കറക്റ്റായി തന്നെ പണ്ടേ പറയുമായിരുന്നു. അതൊക്കെ കണ്ടു കണ്ട് എനിക്കിപ്പോ ആശ്ചര്യം പോലും തോന്നാറില്ല.” ഷീന അഭിമാനത്തോടെ എന്റെ കൈയിലെ പിടിത്തം മുറുക്കി.

 

“എടി മോളെ, കൂടുതൽ പൊക്കല്ലേ, ഞാൻ വീഴുവേ.” ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ എന്റെ വിരൽ കൊണ്ട്‌ പതിയെ ഒരു കുത്ത് കൊടുത്തു. എന്നിട്ട് അലനേ നോക്കി ഞാൻ പറഞ്ഞു, “ഞാൻ ഒരു വൈദ്യനല്ലേ അലാ, ചില ലക്ഷണങ്ങളൊക്കെ കാണുമ്പോ തന്നെ എനിക്ക് മനസ്സിലാവും.”

 

“എന്നാലും…!”

 

“എന്റെ ഇച്ചായാ,” ഷീന എളിയിൽ കൈ കൊടുത്തുകൊണ്ട് അവളുടെ ഭർത്താവിനെ നോക്കി. “ജിനു ചേട്ടൻ കുട്ടിക്കാലം തൊട്ടേ പലതും പഠിക്കാൻ തുടങ്ങിയതാണ്. അതൊക്കെ നിങ്ങള്‍ക്കും അറിയില്ലേ..? പണ്ട്‌ വീട്ടിലെ കുഞ്ഞ് ലാബില്‍ നടത്തുന്ന ഓരോ പരീക്ഷണങ്ങള്‍ കാണുമ്പോ വലിയ സയന്റിസ്റ്റ് ആണെന്ന് പോലും എനിക്കും ജെസ്സിക്കും തോന്നിയിട്ടുണ്ട്. ചേട്ടന്റെ ഈ കഴിവുകൾ പെട്ടന്ന് മുളച്ച് വന്നതല്ല, വര്‍ഷങ്ങളായി പഠിച്ചും പരീക്ഷിച്ചും നേടിയ കഴിവുകളാണ് ഇതൊക്കെ.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *