മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust] 111

 

“ഓക്കെ, ഓക്കെ, ചൂടാവല്ലെ ഷീനേ. ഞാനും സമ്മതിച്ചു. അതൊക്കെ എനിക്കും അറിയാം. പക്ഷേ ഞാൻ നിന്നെപ്പോലെ അതൊക്കെ നേരിട്ട് കണ്ടിട്ടില്ലല്ലോ..! ഇപ്പൊ ആദ്യമായിട്ട് ഇങ്ങനെ ഒരു അനുഭവം ഉണ്ടാവുമ്പോ ആശ്ചര്യം തോന്നില്ലേ..?”

 

“മതി, അതൊക്കെ രണ്ടുപേരും വിട്ടുകള.” ഞാൻ ആ നവദമ്പതികളോട് പറഞ്ഞിട്ട് ആന്റിയെ നോക്കി.

 

“ആന്റി എവിടെയാ വീണത്, എങ്ങനെയാ വീണത്..?”  ഞാൻ ചോദിച്ചു.

 

“ആ കഥ ഞാൻ പറയാം ജിനുവേട്ടാ.” പെട്ടന്ന് അലൻ ചാടിക്കേറി ചിരിച്ചുകൊണ്ട് പറഞ്ഞു. “മമ്മി വീണിട്ട് ഇന്നേക്ക് 6 ദിവസമായി. കിച്ചനിൽ വച്ചാണ്  മമ്മി വീണത്. പുതിയ എണ്ണ കവറിനെ പൊട്ടിക്കാനായി ആരെങ്കിലും കവറിന്റെ നടുക്ക് പിടിക്കുമോ ചേട്ടാ..? പക്ഷേ മമ്മി പിടിച്ചു, അതും മൈക്ക് പിടിക്കുന്നത് പോലെ..! എന്നിട്ട് കത്രിക ഉപയോഗിച്ച് അതിന്റെ ഒരു മൂലയില്‍ വെട്ടി. അപ്പൊ കവറിൽ നിന്നും എണ്ണ പുറത്തേക്ക്‌ തെറിച്ച് മമ്മീടെ കൈയിലും തറയിലുമൊക്കെയായി. അപ്പൊ മമ്മീടെ കൈ സ്ലിപ്പായി കവറും എണ്ണയും താഴെ പോയി. പക്ഷേ ആ എണ്ണയടങ്ങിയ കവർ നിലത്ത് വീഴുന്നതിന് മുന്നേ മമ്മി അതിനെ പിടിക്കാൻ നോക്കിയതാണ് ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണമായത്.”

 

“അതെങ്ങനെ കാരണമായി..?” ധ്വനി അവനോട് ചോദിച്ചു.

 

“ധ്വനി ചേച്ചി,” അലൻ ചിരിയടക്കാൻ ശ്രമിക്കുന്നത് പോലെ അവന്‍ കൈ കൊണ്ട്‌ അവന്റെ ചുണ്ടും വായും അമർത്തി തുടച്ചു. “ആ പൊട്ടിച്ച എണ്ണയും കവറും നിലത്ത് വീഴാതെ പിടിക്കാനായി മമ്മി ശ്രമിച്ചപ്പോ അതിനെ പിടിക്കാനുള്ള ഗ്രിപ്പ് കിട്ടാതെ മമ്മിയുടെ കൈയിൽ നിന്നും വഴുതി വഴുതി തെറിച്ച് പോകുകയായിരുന്നു. അതോടൊപ്പം കവറില്‍ ഉണ്ടായിരുന്ന എണ്ണ മുഴുവനും പുറത്തേക്ക്‌ തെറിച്ച് അടുക്കള മുഴുവനുമായി കൊണ്ടിരുന്നു. എന്നിട്ടും മതിയാക്കാതെ മമ്മി ഭരതനാട്യവും ഡിസ്കോയും ഒരുമിച്ച് കളിക്കും പോലെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ചാടിച്ചാടി പകുതി എണ്ണയും പുറത്തേക്ക്‌ പോയ ആ കവറിനെ പിടിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും മമ്മിയും എണ്ണയിൽ കുളിച്ച് കഴിഞ്ഞിരുന്നു. ഒടുവില്‍ ആ എണ്ണയും കവറും താഴെ വീഴുന്നതിന് മുമ്പ്‌ തന്നെ മമ്മി സ്ലിപ്പായി സൈഡും കുത്തി വീണു.” പറഞ്ഞിട്ട് ചിരി അടക്കാൻ ശ്രമിക്കുന്നത് പോലെ അവന്‍ ഒന്ന് ചുമച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *