“ആന്റി എന്താ ഹോസ്പിറ്റലിൽ പോകാത്തത്..?” ധ്വനി വിഷമത്തോടെ ചോദിച്ചു.
“എനിക്ക് അത്ര പ്രശ്നമൊന്നുമില്ല ധ്വനി മോളെ.” ആന്റി പറഞ്ഞു. പക്ഷേ ആ പറഞ്ഞത് സത്യമല്ലെന്ന് എനിക്കറിയാമായിരുന്നു.
“കുഴമ്പും തൈലവുമൊക്കെ ഞാൻ തന്നിട്ടുണ്ടായിരുന്നല്ലോ, എന്തെങ്കിലും പുരട്ടി കൊടുത്തായിരുന്നോ..?” ഞാൻ ചോദിച്ചു.
പക്ഷേ ആന്റിയുടെ അല്‍പ്പം ഗുരുതരമായ ഈ പ്രശ്നങ്ങൾ തീർക്കാൻ ആ തൈലവും കുഴമ്പിനും കഴിയില്ലായിരുന്നു എന്നും എനിക്കറിയാം.
“അത് മറ്റൊരു കഥയാണ് ജിനുവേട്ടാ.” അലൻ അവന്റെ അമ്മയെ തുറിച്ചു നോക്കി പറഞ്ഞു.
“എടാ, മതി നിന്റെ കഥ പറച്ചില്‍.” ആന്റി അവനോട് പിന്നെയും ചൂടായി. പക്ഷേ അലൻ അത് കാര്യമാക്കിയില്ല.
“ജിനുവേട്ടൻ ഞങ്ങൾക്ക് തന്നിട്ടുണ്ടായിരുന്ന തൈലവും കുഴമ്പുമൊക്കെ ദാനശ്ശീലയായ മമ്മി എപ്പോഴോ ആര്‍ക്കൊക്കേയോ ദാനം ചെയ്തിരുന്നത് ഞങ്ങൾ പോലും അറിഞ്ഞില്ല. വീണ ശേഷമാണ് മമ്മിക്ക് അതൊക്കെ ദാനം ചെയ്തത് അബദ്ധമായിപ്പോയെന്ന് മനസിലായത്. പക്ഷേ എന്തുകാര്യം. പോയത് പോയില്ലേ. ഞാൻ മെഡിക്കൽ സ്റ്റോറില്‍ നിന്ന് പെയിൻ കില്ലറും ഓയിൻമെന്റും വാങ്ങിച്ച് കൊടുത്തായിരുന്നു. ഡാഡി പുരട്ടിയും കൊടുത്തു. പക്ഷേ വലിയ മാറ്റമൊന്നും ഉണ്ടായില്ല.” അവന്‍ പിന്നെയും ആന്റിയെ തുറിച്ചു നോക്കി.
“മതി നിന്റെ തുറിച്ചു നോട്ടം. നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.” അവന്‍ കളിയാക്കിയത് ഇഷ്ട്ടപ്പെടാതെ ആന്റി ചൂടായി.
“എന്തായാലും മമ്മി വിഷമിക്കേണ്ട, ഇനി ജിനുവേട്ടൻ നോക്കിക്കോളും, അല്ലേ ചേട്ടാ..?” അലൻ പ്രതീക്ഷയോടെ എന്നെ നോക്കി. “മമ്മിയുടെ ഈ പ്രശ്നം മാറ്റി കൊടുക്കാൻ ചേട്ടന് കഴിയും, ഇല്ലേ..? കുറച്ച് മുമ്പ് ഡാഡിയും വിളിച്ചായിരുന്നു. ചേട്ടൻ വരുമ്പോ മമ്മിയുടെ പ്രശ്നങ്ങൾ ചേട്ടനോട് പറഞ്ഞാൽ മതി ചേട്ടൻ വേണ്ടത് ചെയ്യും എന്നാ ഡാഡി എന്നോടും ഷീനയോടും മമ്മിയോടും പറഞ്ഞത്.” അലൻ എന്നോട് പറഞ്ഞിട്ട് അവന്റെ അമ്മയെ നോക്കി ചോദിച്ചു, “ഇനി ഇതിലും എന്തെങ്കിലും തടസ്സം മമ്മിക്ക് പറയാനുണ്ടോ..?”

Ee part adipoly aayitund bro sherikum Nallabreedhik mood aavunujd athupole thane nalla engaging story koodi aan
Waiting for the next part bro