“ഓ, ജിനു എനിക്ക് പ്രശ്നമല്ല. എനിക്ക് ഒക്കേയാണ്. പക്ഷേ അതൊക്കെ അവിടെ നില്‍ക്കട്ടെ…” ആന്റി അല്‍പ്പം ചൂടായി തന്നെ എന്റെ മുഖത്തേക്ക് നോക്കി.
ആഹാ, എനിക്കിപ്പൊ വയറ് നിറച്ച് കിട്ടാൻ പോകുന്നു.
“എടാ കള്ള ചെറുക്കാ, കള്ള ജിനു മോനെ, ഞങ്ങൾ നിന്നെ അവസാനമായി കണ്ടത് ഇവിടത്തെ കല്യാണത്തിനാണ്. കല്യാണത്തിന് ശേഷം ഇടക്ക് നീ ഇങ്ങോട്ട് വരുമെന്നാ ഞങ്ങൾ വിചാരിച്ചത്, പക്ഷേ നിന്നെ ഇങ്ങോട്ട് കണ്ടതേയില്ല. ശെരിക്കും നീ ഞങ്ങളെ മറന്നുപോയി, അല്ലേടാ..? നിന്റെ സ്നേഹവും അത്രേയുള്ളൂ, അല്ലേ..!!” എന്റെ മനസ്സിൽ കൊള്ളുന്നത് പോലെയാണ് ആന്റി സംസാരിച്ചത്.
“അയ്യോ ആന്റി, അങ്ങനെ ഒന്നും പറയല്ലേ. ഞാൻ മറന്നത് കൊണ്ടല്ല, സത്യം. ജോലി, യാത്ര.. അങ്ങനെ തിരക്കിലായി പോയി. എന്റെ തിരക്ക് ആന്റിക്കും അറിയാമല്ലോ. എന്നിട്ടും എന്തിനാ കുറ്റം പറയുന്നത്..!”
“ഞാൻ അങ്ങനെതന്നെ കുറ്റം പറയും.” ആന്റി ദേഷ്യപ്പെട്ടു. “എത്ര തിരക്കാണെങ്കിലും കുറച്ചെങ്കിലും സമയം കണ്ടെത്തണം. ഈയിടെയായി നിന്റെ സ്വന്തം വീട്ടില്‍ പോകാൻ പോലും നിനക്ക് സമയം കിട്ടുന്നില്ല അല്ലെ, നിന്റെ അമ്മയും ജെസ്സിയും എന്നോട് എല്ലാം പറയാറുണ്ട്.” ആന്റി മുഖം കറുപ്പിച്ച് പറഞ്ഞു.
ഞാൻ പെട്ടന്ന് വല്ലാണ്ടായി പോയി. ആന്റി പറഞ്ഞത് സത്യം തന്നെയാണ്. എന്റെ തെറ്റ് തന്നെയാണ്.
“അമ്മ പറഞ്ഞത് ശെരിയാണ് ചേട്ടാ,” ഷീന പെട്ടന്ന് എന്റെ കൈ വിട്ടിട്ട് എന്റെ മുന്നില്‍ വന്ന് എനിക്ക് അഭിമുഖമായി നിന്നിട്ട് അവളുടെ അമ്മായിയമ്മയെ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചു.

Ee part adipoly aayitund bro sherikum Nallabreedhik mood aavunujd athupole thane nalla engaging story koodi aan
Waiting for the next part bro