അവളുടെ കുട്ടിത്തം വിചാരിച്ച് ഞാൻ മനസ്സിൽ ചിരിച്ചു. തല്‍കാലം അവളിൽ നിന്ന് രക്ഷപ്പെട്ട സന്തോഷവും മനസ്സിൽ തന്നെ അടക്കി വച്ചു.
ഹാൾ കഴിഞ്ഞ് വലതു വശത്താണ് ഡൈനിംഗ് റൂം. ഞങ്ങൾ എല്ലാവരും അങ്ങോട്ട് കേറി. ഓരോരുത്തരായി പോയി അവിടേ തന്നെ ഉണ്ടായിരുന്ന വാഷ് ബേസിനിൽ ചെന്ന് കൈ കഴുകി വരാൻ തുടങ്ങി. എനിക്ക് മുഖവും കഴുകണം, അതുകൊണ്ട് ലാസ്റ്റ് പോകാനായി ഞാൻ വെയിറ്റ് ചെയ്തു.
“ആന്റി, അങ്കിൾ എവിടപ്പോയി…?” കൈ കഴു,കി വന്ന ശേഷം ധ്വനി ചോദിച്ചു.
“ഷീന മോൾടെ വിസ കാര്യത്തിനായി അങ്കിൾ എംബസ്സി വരെ പോയതാ. അത് കഴിഞ്ഞ് പഴയ ഒരു ചങ്ങാതിയുടെ വീട്ടിലും കേറീട്ടേ വരു. അങ്കിൾ വരുമ്പോ എങ്ങനേയും രാത്രിയാവും.”
“ഓഹ്, ഓക്കെ. പിന്നേ ആന്റി, എന്നും ഡാൻസ് പഠിക്കാൻ കുട്ടികൾ വരുമെന്ന് ജിനു പറഞ്ഞായിരുന്നു, പക്ഷേ ആരെയും കണ്ടില്ലല്ലോ..?”
“കല്യാണം നടന്ന വീടല്ലേ മോളെ, അടുത്ത മാസം അവരൊക്കെ പോകുകയും ചെയ്യും. പോയാൽ എപ്പോ വരുമെന്നും പറയാനും പറ്റില്ല. അതുകൊണ്ട് അവർ പോകുന്നത് വരെ അവര്‍ക്ക് ഒരു കുറവും വരുത്താതെ നോക്കണം. അവരുടെ കൂടെ കൂടുതൽ സമയം എനിക്ക് ചിലവഴിക്കുയും വേണം. അതുകൊണ്ട് ഡാൻസ് ക്ലാസ് പോലും നിര്‍ത്തി വച്ചിരിക്കുകയാണ്.”
“വൗവ്, ആന്റി സൂപ്പറാണ്.” ധ്വനി പറഞ്ഞു. അപ്പൊ ആന്റി പുഞ്ചിരിച്ചു.
“ശെരി എല്ലാവരും ഇരിക്ക്. നിങ്ങള്‍ക്കൊക്കെ വിളമ്പി തന്നിട്ട് ഞാനും ഇരിക്കാം.” ആന്റി അവരോടൊക്കെ പറഞ്ഞിട്ട് എന്നെ നോക്കി ചോദിച്ചു, “നീ കൈ കഴുകുന്നില്ലേ..?”

Ee part adipoly aayitund bro sherikum Nallabreedhik mood aavunujd athupole thane nalla engaging story koodi aan
Waiting for the next part bro