മൗനങ്ങൾ പാടുമ്പോൾ [ഗാബോ] 178

സാറ അപ്പന്റെ മരണത്തിന്റെ യാഥാർത്ഥ്യത്തിൽ നിന്നും മുഴുവനും മോചിതയായിരുന്നില്ല. ഒപ്പം രണ്ടുദിവസത്തിനകം മേരി പോവുകയും ചെയ്തതോടെ അവളുടെ സ്ഥിതി പിന്നെയും ശോചനീയമായി. കോളേജിലാകട്ടെ കേശവനെ കാണാനുമില്ലായിരുന്നു. ഒടുവിൽ മനസ്സുണ്ടായിട്ടല്ലെങ്കിലും അവൾ ഉഷയെ സമീപിച്ചു.

അതേയ്… ഒരു കാര്യം. അവൾ ശങ്കിച്ചു ശങ്കിച്ചു ചോദിച്ചു.

എന്താ കുട്ടീ? ഉഷയവളെ ഉറ്റുനോക്കി. എപ്പൊഴോ കണ്ടുമറന്നപോലെ.

അത്… പെട്ടെന്നവൾക്ക് വാക്കുമുട്ടി. അവളുടെ  മുഖം തുടുത്തു. അവൾക്കവിടെനിന്നും രക്ഷപ്പെട്ടാൽ മതിയെന്നായി. വല്ലാത്ത തിക്കുമുട്ടൽ.

ഉഷയ്ക്കവളുടെ പതറിച്ച മനസ്സിലായി. നന്നായി ചിരിച്ചുകൊണ്ട് ഉഷ സാറയുടെ കയ്യിൽ പിടിച്ചു. വരൂ.. അവളേയും കൊണ്ട് ഉഷ മരത്തണലിലെ തറയിലിരുന്നു.

എന്താ മോൾടെ പേര്? ഉഷ ചോദിച്ചു.

സാറ. അവൾക്കും ശ്വാസം നേരെവീണു.

സാറയ്ക്കെന്താ അറിയണ്ടേ? ഉഷ ചിരിച്ചു.

കേശവേട്ടനെ കണ്ടിട്ടു കൊറച്ചു നാളായി. അതറിയാനാ. അവളൊറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു.

ഇതിനാണോ സാറ ഇത്രേം മടിച്ചത്! പുള്ളി പാർട്ടി പ്ലീനത്തിനു പോയതാ. ഒരാഴ്ചത്തെ പരിപാടിയാ മൊത്തം. പിന്നേം ഒന്നുരണ്ടു സ്ഥലങ്ങളിൽ പോയിട്ടേ വരൂ.

ശരി ചേച്ചീ.. സാറ ആശ്വാസം കൊണ്ടറിയാതെ പറഞ്ഞുപോയി.

എന്നാലിനി അനിയത്തി പോയി നല്ലകുട്ടിയായി ക്ലാസിലിരുന്നു പഠിക്ക്. ഉഷ മന്ദഹസിച്ചു. ഹാപ്പിയായ സാറ വായുവിലൊഴുകി തിരികെപ്പോയി.

മീറ്റിങ്ങുകളുടെ തിരക്കുകൾക്കിടയിൽ കേശവന് ശ്വാസമെടുക്കാൻ സമയം കിട്ടിയില്ല. തിരിച്ചുചെന്ന് നടപ്പിലാക്കണ്ട സമരപരിപാടികൾ, തന്ത്രങ്ങൾ, ആകപ്പാടെ വൈകുന്നേരം വന്നു തളർന്നുകിടന്നുറങ്ങും. എന്നാലും ആ കുസൃതിപ്പെണ്ണിന്റെ മുഖം വല്ലപ്പോഴുമെങ്കിലും സ്വപ്നങ്ങളിലും, ഉണർന്നിരിക്കുമ്പോഴും മിന്നിമാഞ്ഞിരുന്നു. മധുരമുള്ള നൊമ്പരം കിള്ളി നോവിച്ചിരുന്നു. വികാരങ്ങളെ അകറ്റിനിർത്തേണ്ട വിപ്ലവകാരിയുടെ പ്രതിരോധങ്ങൾക്കു വിള്ളലേല്പിച്ച് നുഴഞ്ഞുകയറിയ വികാരങ്ങൾ..

തിരികെ ട്രെയിനിലിരുന്നപ്പോൾ കേശവൻ പുസ്തകങ്ങളൊന്നും വായിച്ചില്ല. അവന്റെയൊപ്പം യാത്ര ചെയ്ത രാമേട്ടൻ അവന്റെ സ്വപ്നം കാണുന്ന കണ്ണുകൾ ശ്രദ്ധിച്ചിരുന്നു.

എടാ മോനേ.. റെണിഗുണ്ട സ്റ്റേഷനിൽ നിന്നും കാലത്തേ ദോശയും, ചട്ണിയും ഓംലെറ്റും അകത്താക്കുന്നതിനിടയിൽ രാമേട്ടൻ ഒരു ചോദ്യമെറിഞ്ഞു. ആരാടാ നിന്റെ മനസ്സില്?

അത്..രാമേട്ടാ… ഭക്ഷണം തൊണ്ടക്കുഴലിൽ തങ്ങി കേശവൻ ചുമച്ചു. അവനിത്തിരി പരിഭ്രാന്തിയായി.

The Author

32 Comments

Add a Comment
  1. തീര്‍ച്ചയായും ഇതിന്‍റെ എഴുത്തുകാരന്‍ നല്ല വായനയുള്ള, ലോക പരിചയമുള്ള,എഴുത്തില്‍ അഗീകരിക്കപ്പെട്ടയാളുമാണ്…

    എന്തൊരു ഫീല്‍!
    ഏതൊക്കെ രൂപകങ്ങളാണ് താങ്കള്‍ കഥയിലേക്ക് കൊണ്ടുവന്നത്.
    നമിച്ചു…

    1. പ്രിയ സ്മിത,

      നല്ല വാക്കുകൾക്ക് വളരെ നന്ദി. സുഖമാണല്ലോ.

      Regards,

      ഗാബോ

  2. Ooohhh my god
    Kannu nirachallo ningal
    Poluchu

    1. നന്ദി, ബ്രോ. വലിയൊരു പ്രോത്സാഹനം ആണിത്‌.

  3. വേട്ടക്കാരൻ

    നല്ല കിടുക്കൻ കഥ,മികച്ചഅവതരണം,ഗാബോ,നിങ്ങൾ എവിടെയായിരുന്നു ഇത്രയും കാലം….?

    1. നന്ദി, പ്രിയപ്പെട്ട വേട്ടക്കാരാ.

  4. Poli story bro…oru filim edukam.athrayku kidu….feel good romance….thanx

    1. നന്ദി, കൂട്ടുകാരാ.

  5. Good story for the real love

    1. Thanks bro.

  6. Nalla avatharanam Nalla bhasha shayilli athillum upariyayi Nalla oru pranayam thanks for gobo

    1. വളരെ നന്ദി, ആതിര

  7. മച്ചു കാലത്തിനൊത്ത് കോലം മാറുമ്പോഴും മാറാത്തതായി ഒന്നുണ്ട് പ്രണയം പ്രത്യേകിച്ച്‌ പഴയകാല സഖാക്കളുടെ പ്രണയമെന്നുള്ളത് സഹനശക്തി കൂടുതൽ വേണ്ടിയ ഒന്നാണ് ഇതിൽ വളരെ നല്ല രീതിയിൽ വരച്ച്ക്കാട്ടിയ മികച്ച അനുഭൂതിതന്നെയാണ് മായില്ല മറക്കില്ലൊരിക്കലും

    1. നന്ദി MJ. പ്രണയം ചിലപ്പോഴെങ്കിലും കാലത്തെ അതിജീവിച്ചേക്കാം.

  8. അണ്ണാ ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ. പ്രണയത്തിന് കണ്ണില്ല മുക്കില്ല ജാതി ഇല്ല മതം ഇല്ല വെളുപ്പ് ഇല്ലാ കറുപ്പ് ഇല്ല പ്രായം എന്നോ ചെറുപ്പം എന്നോ ഇല്ലാ. കടൽ പരന്ന സാഗരം പോലെ പ്രവഞ്ചം ആകുന്ന നീലാകാശം കണകെ പ്രണയം പൂത്തു തളിർത്തു കിടക്കുന്നു. പ്രണയത്തിന് മരണമില്ല ജനമാന്ത്രകൾ പോലെ നീണ്ടു നിരവരുന്ന് കിടക്കുന്നു. മറകാൻ ആവത്ത ഒരു പ്രണയ സാക്ഷാത്കാരം കലകാര ഒരായിരം നന്ദി.???

    1. വളരെ നന്ദി ജോസഫ്‌. പ്രണയം പല തലങ്ങളിലാണല്ലോ.

  9. പ്രതീക്ഷിക്കാതെ എത്തിയ നല്ലൊരു ചാറ്റൽമഴ… ആ മഴ നനഞ്ഞപ്പോൾ കിട്ടിയ അനുഭൂതി മനോഹരവും… അതിമനോഹരമായി. ഇനിയും നല്ല നല്ല കഥകളുമായി…. മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന രീതിയിലുള്ള സുന്ദരമായ കഥകളുമായി വീണ്ടും എത്തുമെന്ന പ്രതീക്ഷയോടെ… ഒരായിരം നന്ദി അങ്ങേയ്ക്ക് നേരുന്നു

    1. പ്രണയം അതിന്റെ തീവ്രതയിലൊന്നും ഏഴുതാനറിയില്ല.എന്നാലും താങ്കൾക്ക് ഇഷ്ടമായതിൽ സന്തോഷം. നന്ദി.

  10. എൻറെ മാഷേ നിങ്ങൾ എവിടെയായിരുന്നു മനോഹരമായ കഥ…. മനോഹരമായ ഭാഷ ശരിക്കും ഫീൽ ചെയ്തു….

    1. ഭാഷ ഇഷ്ടമായതിൽ സന്തോഷം. നന്ദി.

  11. അനിൽ ഓർമ്മകൾ

    മനോഹരം ”… കൂടുതൽ പറഞ്ഞാൽ അധികപറ്റാവും’ ” നല്ല ചിന്ത നല്ല ഭാഷ:

    1. നന്ദി അനിൽ.

  12. ഒരു നല്ല ലൗ സ്റ്റോറി. വർഷങ്ങൾക്ക് ശേഷം അവർ ഒന്നിച്ചതിൽ സന്തോഷം.

    1. നന്ദി, ഹരിദാസ്.

    1. Thanks.

  13. കഥ ഇഷ്ടപ്പെട്ടില്ല.കഥാപാത്രങ്ങളെ ഒന്നും.എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല.

    1. സ്വാഭാവികമാണ്‌. അഭിരുചികൾ വ്യത്യസ്തമാവുമ്പോൾ ഇഷ്ടാനിഷ്ടങ്ങളും മാറും. പ്രതികരണത്തിന് നന്ദി, ജോക്കി.

  14. കിടിലൻ

    1. നന്ദി ക്ലിന്റ്‌

Leave a Reply

Your email address will not be published. Required fields are marked *