മൗനരാഗം 2 [sahyan] 965

മൗനരാഗം 2

Maunaraagam Part 2 | Author : Sahyan | Previous Part

 

“ആ ആടി.. ഇന്നി നീ അത് പറഞ്ഞ് നടക്ക്..
സ്നേഹം പോലും…..
കാണുമ്പോഴൊക്കെ എന്റെ മുതുകത്തു കയറി തബല വായിക്കുന്ന അവളോട്‌ എനിക്ക് സ്നേഹം ലെ..???
നിനക്കൊന്നും വേറെ പണിയില്ലെടി….
നിനക്കൊക്കെ അറിയോ സ്നേഹത്തോടെ ഒരു വാക്ക് എന്നോട് അവൾ സംസാരിച്ചിട്ടില്ല പോട്ടെ സ്നേഹത്തോടെ ഒരു നോട്ടം…. അത് പോലും കിട്ടിയിട്ടില്ല ആ അവളെ പിന്നെ ഞാൻ എങ്ങനെയാ സ്‌നേഹിക്കുന്നെ…അത് കൂടി പറഞ്ഞു താ…” ഞാൻ അങ്ങനെ വികാരഭരിതനായി സംസാരിക്കുന്നതിന്റെ ഇടയിൽ.. 

“ഇ അവസരത്തില്‍ ചോദിക്കുന്നതു കൊണ്ട് ഒന്നും തോന്നരുത്…. ഇ വണ്ടി ഞാനൊന്ന് റൗണ്ട് അടിക്കട്ടെ… പ്ലീസ്…..” ഹിരൻ എന്റെ കൈയിൽ നിന്ന് കീ വാങ്ങിച്ചെടുത്തകൊണ്ട് പറഞ്ഞു…

“മൈര്… ഫ്ലോ പോയി ഇന്നാ കൊണ്ടോയി തിന്ന്…” ഞാൻ കീ എടുത്തവന് കൊടുത്തു

“എന്നാ എടാ എനിക്കും കൂടെ….ഓടിക്കാൻ താ…” ടോണിയും..

“ഡേയ് രണ്ടുംകൂടെ അതിന്റെ പണി തീർത്തുതരോ….. ”

“ഡോണ്ട് വറി അളിയാ ഞങ്ങൾ ഇ പോളിറ്റിക്കിനിക് പഠിച്ചിട്ടുള്ളതാ അല്ലേടാ..?”
അതും പറഞ്ഞു അവർ രണ്ടുപേരും ചിരിച്ചു…

പിന്നെ അവരുടെ ടെസ്റ്റ്‌ ഡ്രൈവിങ് ഒക്കെ കഴിഞ്ഞു ഒരു വിധത്തിൽ യാത്ര പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്കു അതായത് ശ്രീലകത്തേക്ക് യാത്ര തിരിച്ചു….. അമ്മടെയും അമ്മാവന്റെയും പഴയ തറവാട് ആയിരുന്നു.. അമ്മാവൻ ആ വീട് പുതുക്കി പണിതു…അടിപൊളി സെറ്റപ് ആക്കിയിട്ടുണ്ട്
ദീപു ആയി വഴക്കായി തുടങ്ങിയപ്പോൾ ഞാൻ അധികം അവിടേക്കു പോകാറില്ല ഹോസ്റ്റൽ ജീവിതമായിരുന്നു പിന്നീട് അങ്ങോട്ട്…
അവള് ബാംഗ്ലൂരിൽ ഡിഗ്രി ചെയ്തിരുന്നപ്പോൾ മാത്രമായിരുന്നു പിന്നെയും ഞാൻ അവിടെ പോയിരുന്നത്…

ശ്രീലകത്തു എത്തി വണ്ടി പാർക്ക് ചെയ്ത ഇറങ്ങുമ്പോഴേക്കും വസുന്ധര അമ്മായി എന്റെ അടുത്തേക്ക് ഓടിയെത്തിട്ടുണ്ടായിരുന്നു
കണ്ടപാടെ എന്നെ എന്നെ ചേർത്ത് പിടിച് പരാതിയായി പരിഭവമായി

“വല്ലാതെ കോലം കേട്ടലോ അച്ചു നീ..? …. നല്ല വേദനയുണ്ടോ കുട്ടിയേ…?”

എന്റെ നെറ്റിയിൽ തൊട്ടുഴിഞ്ഞു അമ്മായി ചോദിച്ചു

“ഏയ് ഇതൊരു ചെറിയ പരിക്ക് അല്ലെ.. അമ്മുസേ.. നോക്കു മുറിഞ്ഞിട്ടുകൂടിയില്ല ”

“നീ അല്ലാതെ ആരേലും ആ സാധനത്തിന്റെ അടുത്തേക്ക് പോവോ അച്ചു………. അല്ലെല്ലേ അവൾക്കു ദേഷ്യം കൂടുതലാ ഒന്ന് പറഞ്ഞ രണ്ടാമത്തത്തിനു തല്ലും അതിന്റെ കൂടെ ജയേട്ടൻ ഓരോ അഭ്യാസങ്ങൾ അവളെ പഠിപ്പിക്കാൻ വിടല്ലേ….”

അത് പറഞ്ഞപ്പോഴാണ് ദീപു കളരിയാണ് നോട്ട് ദി പോയിന്റ്….ചെറുപ്പം മുതൽ പഠിച്ചതാ ഇപ്പോഴും ഇടക്ക് പ്രാക്ടീസ് ചെയുന്നതാ അവൾ….. ആ അവളുടെ അടുത്താണ് അവന്മാർ കനംതിരിവ്‌ കാണിക്കാൻ പോയത് തല്ലുകൊണ്ട് അവന്മാർ ചാവാതിരുന്നത് ഭാഗ്യം പക്ഷെ നാണംകെട്ടത് ഞാനായി… ,, ഹാ ചിലപ്പോ ഞാൻ ആയ കാരണമാകും അവള് തലക്കിട്ടു ഒന്ന് തന്നത്….അവൾക്ക് ഇപ്പോ എല്ലാരോടും ദേഷ്യമാണ് കൂടുതലും എന്നോട്… പക്ഷെ അവളുടെ എല്ലാ കുരുത്തക്കേടും സപ്പോർട്ട് ചെയുന്ന ഒരാളുണ്ട് ഇ വീട്ടിൽ ആരാണെന്നു അല്ലെ വേറെ ആരും അല്ല എന്റെ സ്വന്തം ‘അമ്മ തന്നെ ഇപ്പൊ തന്നെ കാണാം അവളെ കൊഞ്ചിച്ചു അകത്തിരിക്കുന്നുണ്ടാവും എന്റെ തല അവള് വെട്ടിയെടുത്താലും അയ്യോ വാള് പിടിച്ചു എന്റെ കുഞ്ഞിന്റെ കൈ വേദനിച്ചിണ്ടാവും എന്നാ എന്റെ ‘അമ്മ പറയുള്ളോ പാവം ഞാൻ ലെ….

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *