മൗനരാഗം 2 [sahyan] 965

“അത് നിന്നെ കാണാത്ത വിഷമത്തിൽ ഞാൻ തന്നെ കുടിച്ചു…. ”

“ദുഷ്‌ട്ടെ പോയി വേറെ കോഫി എടുത്തോണ്ട് വാ….”

“അയ്യടാ ഞാൻ എന്താ നിന്റെ വേലക്കാരിയാ….????”

“വസുന്ധര ദേവി മുത്തല്ലേ ചക്കരയല്ലേ… പ്ലീസ്.. പ്ലീസ്…”

“ആദ്യം എഴുന്നേറ്റ് പല്ലുതേക്ക്.. അപ്പോ ഞാൻ നിന്റെ കോഫി തരാം….”

“ദേ എപ്പോ എഴുന്നേറ്റുന്ന് ചോദിച്ചാൽ മതി…” ഞാൻ വേഗം ഓടി…..

“ഡാ ചെക്കാ വേഗം ആയിക്കോട്ടെ … ഇന്ന് ബോർഡ് മീറ്റിംഗ് ഉള്ളതല്ലേ പത്തുമണിക്ക് അങ്ങേത്തണം…”

അമ്മയി പിന്നിൽനിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു…

“ഞാൻ ദേ എത്തി… “എന്ന് പറഞ്ഞു വേഗം പോയി പല്ലുതേച്ചു ഒന്നും രണ്ടും കുളിയും ഒക്കെ തീർത്തു.. ഞാൻ എന്റെ മുഖത്തെ താടിരോമങ്ങൾ ഒന്ന് സെറ്റ് ചെയ്തു…മുടിയൊക്കെ ഇരി ഒതുക്കിവെച്ചു…

പിന്നെ ഒരു ലൈറ്റ് സ്കൈബ്ലൂ ഷർട്ട് എടുത്തിട്ട് അതിനു മുകളിൽ നേവി ബ്ലൂ കോട്ടും എടുത്തിട്ടു..
പിന്നെ ഒരു വാച്ചും ബ്രൗൺ കളറിലുള്ള ഒരു എക്സിക്യൂട്ടീവ് ഷുവും കൂടെ… ഇട്ടു…ആഹാ കൊള്ളാം…നല്ല അലമ്പ് ലുക്ക്…

സത്യം പറഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത പരിപാടിയാണ് ഇതു.. എക്സിക്യൂട്ടീവ് ആയി നടക്കൽ…
പിന്നെ ബോർഡ് മീറ്റിങ്ങിൽ ബോർഡ് മെമ്പേഴ്‌സ് വേണമല്ലോ….അതുകൊണ്ട് മാത്രമാണ് പോവുന്നത്…

ഒരുങ്ങി കെട്ടി താഴത്തേക്ക് ചെന്നപ്പോൾ…ഒന്പതുമണിയായി അമ്മാവൻ ഫുഡ് കഴിച്ച അവിടെയിരുന്ന് ന്യൂസ്‌പേപ്പർ വായിക്കുന്നുണ്ട്…ഞാൻ ഗുഡ്മോര്ണിങ് പറഞ്ഞു ഇരുന്നപ്പോഴേക്കും അമ്മയും അമ്മായിയും ഫുഡ് കൊണ്ടുവന്ന് വിളമ്പി ..

“വേർ ഈസ് മൈ കോഫി…” ഞാൻ അമ്മുസിന്റെ അടുത്ത് ചോദിച്ചു…

“ഓ തരാടാ ചെക്കാ നീ ഒന്നടങ്ങു…” എന്ന് പറഞ്ഞു രണ്ട കഷ്ണം പുട്ട് എടുത്തെന്റെ പ്ലേറ്റിൽ വെച്ചു…

“ദീപു റെഡിയായിലേ..??” ഞാൻ ഫുഡ് കഴിക്കുന്നതിന്റെ ഒപ്പം ചോദിച്ചു…

“അതിന് അവൾ ഇപ്പോഴാണ് ഒന്ന് എഴുനെല്ക്കണേ..!!! കുളിക്കാൻ പോയിട്ടുണ്ട്…” അമ്മായി അത് പറഞ്ഞപ്പോൾ
അമ്മാവൻ മുകളിലേക്ക് നോക്കി മ്മ് എന്നമർത്തി മൂളി വീണ്ടും പത്രത്തിലേക്ക് ശ്രദ്ധകൊടുത്തു….

“ആ പിന്നെ അമ്മാവാ.. എങ്ങനെ ഉണ്ട് നമ്മുടെ പുതിയ പ്രോഡക്റ്റ്..??? ”

“ലോഞ്ച് ചെയ്തിട്ട് അധികം ദിവസം ആയിട്ടിലല്ലോ… മാർക്കറ്റിൽ ഒന്ന് പിടിക്കണ്ടേ… ഒരു മൂന്ന് മാസം എന്തായാലും കഴിയണം എന്തെങ്കിലും ഒരു റിസൾട്ട് കിട്ടണമെങ്കിൽ…”

“എന്റെ അഭിപ്രായത്തിൽ അത് ഇത്ര പെട്ടന്ന് മാർക്കറ്റിൽ ഇറക്കേണ്ട ആവിശ്യം ഉണ്ടായിരുന്നില്ല അമ്മാവാ.. ജസ്റ്റ്‌ ഒന്ന് വെയിറ്റ് ചെയ്യാമായിരുന്നു…കറി പൌഡർ മാർക്കറ്റ് ഇപ്പൊ ഡള്ള് ആ… പിന്നെ നമ്മുടെ റിവെൽ കമ്പനിയും മോശമല്ല….”

“ഞാൻ അത് ആലോചിക്കാതെ അല്ല അച്ചു… ഇപ്പൊ തന്നെ ത്രി മന്തസ് ഡിലെ ആണ്..പിന്നെ ഒരുപാടു പൈസ R&D യിൽ ചിലവാക്കിയതല്ലേ.. അതുകൊണ്ട്.
പ്രോഡക്റ്റ് ഇപ്പൊ ലോഞ്ച് ചെയാൻ ഇൻവെസ്റ്റേഴ്സിന്റെ അടുത്ത് നിന്ന് നല്ല പ്രഷർ ഉണ്ടായിരുന്നു…”

“നിനക്ക് എല്ലാ കാര്യങ്ങളും അറിയുന്നതല്ലേ അപ്പോ അമ്മാവനെ ബിസിനെസ്സിൽ ഹെല്പ് ചെയ്തുടെ അച്ചു… ”
ഞങ്ങൾ സംസാരിക്കുന്നത് കേട്ടിട്ടാണെന്ന് തോന്നുന്നു.. അമ്മുസ് എന്റെ അടുത്തു വന്നിരുന്ന് ചോദിച്ചു…

“ഹ.. എന്തിനാ വസു.. അവന് മനസ്സിനിഷ്ടമുള്ളത് ചെയട്ടെന്നെ….”
അമ്മാവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….

“അല്ല ഞാൻ പറഞ്ഞെന്നേ ഉള്ളോ അച്ചു കൂടെയുണ്ടെകിൽ.. ജയേട്ടന് ഒരാശ്വാസം ആവില്ലേ.. എനിക്കും അത് ഒരു സമാധാനമാവും …”അമ്മായി അത് പറഞ്ഞു എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി…

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *