മൗനരാഗം 2 [sahyan] 965

“അവള് പറഞ്ഞത് നോക്കണ്ട നീ നിനക്കിഷ്ടമുള്ളത് ചെയ്തോടാ മോനെ..
എന്നെ നോക്കി ചിരിച്ചുകൊണ്ട് അമ്മാവൻ പറഞ്ഞു..” അപ്പോഴാണ് ദീപു റെഡി ആയി ഇറങ്ങി വരുന്നേ…
ഒരു ഡാർക്ക് ബ്ലൂ സ്കിൻഫിറ്റ് ജീൻസും ഒരു ബ്ലാക്ക് ടി ഷർട്ടും ഇട്ടിട്ട്…
അത് അമ്മാവന് ഇഷ്ടമായില്ല..

“ദീപു ദിസ് ഈസ് എ ബോർഡ് മീറ്റിങ് അതിന് അതിന്റെതായ ഡെക്കോറം ഉണ്ട് ഇതുപോലെ ഒന്നും വരാൻ പറ്റില്ല
ഗോ ആൻഡ് ചേഞ്ച്… ഓർ അറ്റ്ലീസ്റ്റ് പുട് ഓൺ എ ജാക്കറ്റ്…” അമ്മാവൻ പറഞ്ഞതൊന്നും ഇഷ്ടമായില്ലെങ്കിലും… മറുത്തൊന്നും പറയാതെ ഒരു ഡാർക്ക് ഗ്രെ ജാക്കറ്റ് എടുത്തിട്ട് വന്നു….

അവൾക്കു പിന്നെ ഏതു ഡ്രസ്സ് എടുത്തിട്ടാലും അതിന്റെതായ ലുക്ക് ഉണ്ടാകും…. സം പീപ്പിൾ ബോൺ വിത്ത് ദാറ്റ് അഡ്വാൻറ്റേജ്…. ലക്കി ദെം…

അവളുടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കൽ കഴിഞ്ഞപ്പോൾ ഞങ്ങൾ വേഗം ഇറങ്ങി… അമ്മാവന്റെ ഓഡി A8 ൽ ഞങ്ങൾ മൂന്നുപേരും കയറി ദീപുവും അമ്മാവനും ബാക്കിലും ഞാൻ ഫ്രണ്ട് സീറ്റിലും ആയിട്ട് ഞങ്ങൾ.. നേരെ HO യിലേക്കു.. യാത്ര തിരിച്ചു..

അത്യാവശ്യം നല്ല വലുപ്പം ഉള്ള സെഡാൻ ആണ് അതുകൊണ്ട് നല്ല ഫുട്ബാൾ കളിക്കാനുള്ള സ്ഥലം ഉള്ളിലുണ്ട്..പിന്നെ ഒരു കുലുക്കം പോലും ഉള്ളിലേക്കു അറിയുന്നില്ല..ഞാൻ അതൊക്കെ ആസ്വദിച്ചു ഇരിക്കുമ്പോഴാണ്..

“എന്താ രണ്ടു പേരുടെയും ഫ്യൂച്ചർ പ്ലാൻ…??” ഞങ്ങൾ രണ്ടുപേരോടുമായി ചോദിച്ചു…

“ഇത് കഴിഞ്ഞാൽ ഗസ്റ്റ് ലെക്ചർ ആയിട്ട് എവിടെയെങ്കിലും കയറാൻ ആണ് എന്റെ പ്ലാൻ… ”
എന്റെ ഫ്യൂച്ചർ പ്ലാൻ ഞാൻ വെളിപ്പെടുത്തി..

“മലയാളത്തിലോ,,??”

“ഹാ മലയാളത്തിൽ തന്നെ…???”

“നല്ലത്.. ആ ഇനി നിന്റെ ഭാവി പരിപാടി എന്താ..” ഫോണിൽ നോക്കി കുത്തികൊണ്ടിരിക്കുന്ന ദീപ്‌നോടായി ചോദിച്ചു..

“നോ പ്ലാൻസ്.. നത്തിങ്…. ആഫ്റ്റർ കോളേജ് ഐ വാണ്ട് ടു ഗോ ഫോർ എ ട്രിപ്പ്…. ദാറ്റ്സ് ഓൾ..”

“എവിടേക്ക്….???”

“അന്റാർട്ടിക്ക…”

“വാട്ട്…”” ഞാനും അമ്മാവനും എന്തിനു പറയുന്നു ഡ്രൈവർ അടക്കം ഞെട്ടി…

” നിനക്കെല്ലാം തമാശയാണ്…..”

“ആം നോട്ട് ജോക്കിങ്‌…””

“അന്റാർട്ടിക്കയിൽ കാണാൻ അതിനും മാത്രം എന്താ ഉള്ളത്…. നോർമൽ ആയ ആളുകൾ പോകുന്ന സ്ഥലമാണോ അത്???”

“എനിക്ക് കാണാനുള്ളതൊക്കെ അവിടെയുണ്ട്…”

“പറ്റില്ല…” അമ്മാവൻ തറപ്പിച്ചു പറഞ്ഞു…

“എന്തുകൊണ്ട് പറ്റില്ല..???”

“പറ്റില്ല എന്ന് പറഞ്ഞാൽ പറ്റില്ല എന്ന് തന്നെ.. ഇനി നിനക്കു അത്രയ്ക്ക് നിർബന്ധം ആണെങ്കിൽ കല്യാണം കഴിഞ്ഞു നീ പോക്കോ… ”

“ഇറ്സ് നോട്ട് ഫെയർ… അതെവിടുത്തെ നിയമമാണ്,,,, ???”

“ഇത് എന്റെ വീട്ടിലെ നിയമമാണ്…..”

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *