“ഫോർഗെറ്റ് ഇറ്റ്.. അങ്ങനെ ട്രിപ്പിന്റെ കാര്യം പറഞ്ഞു എന്നെ കല്യാണം കഴിപ്പിക്കാൻ പറ്റുമെന്നു വിചാരിക്കണ്ട…… ”
“നമ്മുക് കാണാം… നിന്റെ അച്ഛൻ ഞാനല്ലേ.. എനിക്കറിയാം നിന്നെ എങ്ങനെ… അനുസരിപ്പിക്കണം എന്ന്…”
അച്ഛന്റെയും മോളുടെയും വെല്ലുവിളികളും തർക്കങ്ങളും കേട്ടിട്ട് എനിക്ക് ചിരി വരുന്നുണ്ടായിരുന്നു…
എന്നാലും ഞാൻ ചിരിക്കാൻ നിന്നില്ല.. അല്ലെങ്കിൽ രണ്ടുംകൂടി സെറ്റ് ആയി എന്നെ പിടിച്ചു പുറത്തേക്ക് ഇടും…
അങ്ങനെ ഇവരുടെ ബഹളത്തിന്റെ അവസാനം ഞങ്ങൾ ഹെഡ്ഓഫീസിൽ എത്തി….
ഞങ്ങളെ വെയിറ്റ് ചെയ്തിട്ടു തന്നെ നിൽക്കുന്നുണ്ടായിരുന്നു…ലോകദുരന്തങ്ങൾ രണ്ടെണ്ണം.. എനിക്ക് ഇ ലോകത്തു കണ്ണെടുത്താൽ കണ്ടൂടാത്ത രണ്ട് ജീവികൾ… വാസുദേവ മേനോൻ ആൻഡ് അയാളേക്കാൾ നാറിയായ മോൻ ആനന്ദ് മേനോൻ……
രണ്ടും ഇവിടുത്തെ ഷെയർ ഹോൾഡേഴ്സ് ആണ് അതിനേക്കാൾ ഉപരി അമ്മായിടെ ആകെയുള്ള ഒരു സഹോദരൻ ആണ് ഇ ദുരന്തം… JSS ഏതു ഭാഗത്തുനിന്ന് വിഴുങ്ങണം എന്ന് കൺഫ്യൂഷ്യൻ അടിച്ചു നിൽക്കുന്ന രണ്ടു തിമിംഗലങ്ങൾ……
ആനന്ദ് പിന്നെ ഇന്ത്യാമഹാരാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കോഴിയാണ്… ദീപുനെ കണ്ടാൽ അവളുടെ പിന്നാലെ ചികഞ്ഞു നടക്കലാണ് ചേട്ടന്റെ പ്രധാന ഹോബി… അത് ദിവ്യ പ്രേമം കൊണ്ടൊന്നും അല്ല….
അമ്മാവൻ കഴിഞ്ഞാൽ JSS ഇൽ ഏറ്റവും കൂടുതൽ ഷെയർ ഉള്ളത് ദീപുവിനാണ്..പിന്നെ അമ്മാവന്റെ ഷെയർ ഒറ്റമകൾ ആയതുകൊണ്ട് ഇവൾക്ക് തന്നെയല്ലേ കിട്ടുകയുള്ളു അപ്പോ അവളെ കല്യാണം കഴിച്ചാൽ…JSS മൊത്തം അവരുടെ കൈയിൽ എത്തും… മ്മ് എത്ര നല്ല നടക്കാത്ത സ്വപ്നം പാവങ്ങൾ….
ആ ദേ ദീപുനെ കണ്ടതും ആനന്ദ് പണി തുടങ്ങി… എന്നാലും അവനെ ഞാൻ തൊഴുതു… ഇത്ര കാലമായിട്ടും അവളുടെ ഭാഗത്തു നിന്നും എത്ര ആട്ടും തുപ്പും കിട്ടിയിട്ടും.. ഒരു തരി മടുപ്പ് പോലും കാണിക്കാതെ അവൻ പരിശ്രമിക്കുന്നുണ്ടലൊ…. ആ പിന്നെ അവന്റെ തന്ത മിസ്റ്റർ വാസു.. അവിടെ എന്നെ നോക്കി ചോര കുടിക്കുന്നുണ്ട്…
എന്നോട് അമ്മാവനും അമ്മായിയും കാണിക്കുന്ന പരിഗണന.. അച്ഛനും മോനും തീരെ ഇഷ്ടമില്ല.. പിന്നെ അമ്മാവനെ പേടിച്ചിട്ട് രണ്ടും ഒന്നും പറയില്ലെന്ന് മാത്രം…
ഞങ്ങൾ നേരെ മീറ്റിങ്ങിൽ നടക്കുന്ന കോൺഫ്രൻസ്സ് ഹാളിലേക്ക് പോയി ബാക്കിയുള്ള മെംമ്പേഴ്സ് നേരത്തെ എത്തിയിട്ടുണ്ടായിരുന്നു…
ഞങ്ങൾ പുതിയേതായിട്ട് ലോഞ്ച് ചെയ്ത ഫുഡ് പ്രോഡക്ട്സിന്റെ ലാഭനഷ്‌ട്ട കണക്കുകൾ ആയിരുന്നു പ്രധാനമായും ചർച്ച ചെയ്തത്… നഷ്ട്ടം വന്നതിന്റെ ഉത്തരവാദിത്തം മൊത്തം അമ്മാവനുമേൽ പഴിചാരിട്ട്… ചെയര്മാന് സ്ഥാനത്തുനിന്നും ഇറക്കാനായിരുന്നു അവരുടെ പ്ലാൻ… അമ്പട പുളുസു…
പക്ഷെ ആ മണ്ടന്മാർക്ക് അറിയില്ലല്ലോ ഞങ്ങളുടെയൊക്കെ വോട്ട് കൂടി അവർക്കു കിട്ടിയാലേ അത് നടക്കുള്ളൊന്ന്..അവരുടെ പ്ലാൻ നല്ല വെടിപ്പായിട്ട് ചീറ്റിപ്പോയി… പിന്നെ ബാക്കിയുള്ള കാര്യങ്ങൾ ചർച്ച ചെയ്തിട്ട് മീറ്റിങ് അവസാനിപ്പിച്ചു… വേഗം പുറത്തേക്കിറങ്ങി…
“അച്ചു പോവല്ലേ.. വെയിറ്റ് ഇൻ മൈ ഓഫീസ്.. ഞാൻ ഇത് കഴിഞ്ഞു ഇപ്പൊ വരാം…”
പുറത്തിറങ്ങി നിൽക്കുന്ന എന്റെയടുത്ത വന്ന് ഇങ്ങനെ പറഞ്ഞു അമ്മാവൻ ബാക്കിയുള്ള ബോർഡ് മെമ്പേഴ്സിന്റെ ഒപ്പം പോയി…
എന്താവോ അമ്മാവന് സംസാരിക്കാനുള്ളത് എന്ന് വിചാരിച്ചു ഞാൻ അമ്മാവന്റെ ഓഫീസിനുള്ളിൽ…
കയറി അവിടെ സൈഡിൽ ആയിട്ട് ഒരു സോഫാസെറ്റും ടേബിളും ഉണ്ട് വിസിറ്റേഴ്സ് വരുകയാണെകിൽ അവർക്ക് ഇരിക്കാൻ വേണ്ടി… ഞാൻ അവിടെ ഒന്ന് ഇരിക്കാൻ തുടങ്ങുമ്പോഴേക്കും അമ്മാവന്റെ P A വന്നു
“സർ കുടിക്കാൻ എന്തെങ്കിലും വേണോ..??? ”
“ഏയ് ഒന്നും വേണ്ടാ.. താങ്ക്സ്… “എന്ന് പറഞ്ഞു അവിടെ ഉണ്ടായിരുന്ന ഒരു ബിസിനസ് മാഗസിൻ എടുത്ത് മറച്ചു നോക്കുമ്പോഴാണ്.. എന്റെ ഫോൺ റിങ് ചെയ്യുന്നത് നോക്കിയപ്പോൾ.. വേദു..
“ഹലോ ന്താടി…….”
Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
Oru request aan bro …
Oru reply എങ്കിലും പ്രതീക്ഷിക്കുന്നു
അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം
Hey bro…