മൗനരാഗം 2 [sahyan] 965

“നീ എവിടെയാടാ തെണ്ടി….. എത്ര നേരമായി വെയിറ്റ് ചെയുന്നു…”

“അയ്യോടി ഞാൻ പറയാൻ മറന്നു… ഇന്നൊരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു…ഞാൻ ഇനി നാളെ വരുള്ളു…”

“പട്ടി തെണ്ടി ചെറ്റേ.. നിനക്കിത് ഇന്നലെ പറയായിരുന്നിലെ.. അങ്ങെനെ ആയിരുന്നെങ്കിൽ ഇന്ന് ഒരുങ്ങിക്കെട്ടി ഇങ്ങോട്ടേക്കു വരോ… ”

“സോറി ഡി മോളെ എല്ലാം പെട്ടന്നായിരുന്നു.. അതാ പറയാൻ പറ്റാഞ്ഞെ..???”

“എനിക്ക് നിന്നെ മിസ് ചെയാണെടാ…….. ”

“ഇരുപത്തിനാലു മണിക്കൂർ പോലും ആയിട്ടില്ല…ഞാൻ അവിടെ നിന്നും പോന്നിട്ട്..അപ്പോഴേക്കും മിസ്സ്‌ ചെയ്തു തുടങ്ങിയോ…?? ”

“ആടാ പട്ടി… നീ എന്ത് കൈവിഷമാടാ എനിക്ക് തന്നത്….”

“ഹ ഹ.. അത് നീയല്ലെ എനിക്ക് തന്നത്…”

“നിനക്ക് എന്നെ മിസ്സ്‌ ചെയുന്നില്ലെടാ..? ”

“പിന്നെ..എനിക്കും നിന്നെ മിസ് ചെയുന്നുണ്ടെടി…. പുല്ലേ…ഞാൻ പിന്നെ നാളെ അങ്ങോട്ടേക്ക് വരില്ലേ പിന്നെ ന്താ..? ”

അപ്പോഴേക്കും അമ്മാവൻ ഓഫീസിലേക്കു കയറി വന്നു.. അവളെ പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഞാൻ വേഗം ഫോൺ കട്ട് ചെയ്തു…

“അച്ചു നീ നാളെ തന്നെ ഹോസ്റ്റലിലേക്ക് പോവാണോ…” അമ്മാവൻ വന്നു ഇരിക്കുന്നതിനോടൊപ്പം ചോദിച്ചു…

“അതെ അമ്മാവാ.. ഇന്ന് പോവാമെന്നാ വിചാരിച്ചിരുന്നത്.. ”

“നിനക്ക് വീട്ടിൽ നിന്നുകൂടെ എന്തിനാ ഹോസ്റ്റലിൽ നിൽക്കുന്നെ.. ഇന്നലെ നിന്റെ അമ്മായി എനിക്ക് സമാധാനം തന്നിട്ടില്ല.. നിന്നെ എങ്ങനെങ്കിലും വീട്ടിൽ നിർത്താൻ പറഞ്ഞിട്ട്…”

“വീട്ടിൽ നിന്നാൽ ദീപുവായിട്ട് എപ്പോഴും ഉടക്കിനിൽകേണ്ടി വരും അമ്മാവാ അതുകൊണ്ടാണ്..”

“അവൾക്കു നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല അച്ചു പക്ഷെ ഉള്ളിലുള്ള സ്നേഹം പുറത്തു കാണിക്കുന്നില്ല എന്ന് മാത്രം…”

“സർ മെഡിസിൻ കഴിക്കേണ്ട സമയമായി..”
എന്ന് പറഞ്ഞു അമ്മാവന്റെ P A ഒരു ഗ്ലാസ് വെള്ളവും കുറച്ചു മരുന്നുകളും ആയിട്ട് അപ്പോയ്ഴേക്കും കയറിവന്നു…

“ഇത്രയും മരുന്നോ…” ഞാൻ ഒന്ന് രണ്ടു ടാബ്ലെറ്സ് എടുത്തു നോക്കിയിട്ട് പറഞ്ഞു..

“ഇതൊക്കെ വിറ്റാമിന് ടാബ്ലെറ്സ് ആണെടാ.. അതുകൊണ്ടല്ലേ ഞാൻ ഇപ്പോഴും ചെറുപ്പമായി നടക്കുന്നെ….” എന്ന് പറഞ്ഞു അമ്മാവൻ ചിരിച്ചു…

“സർ പത്രണ്ടുമണിക്ക് മിനിസ്റ്റർ ആയിട്ടൊരു മീറ്റിങ് ഉണ്ട്.. നമ്മുക്കിറങ്ങണം..”

“ഓ അത് ഞാൻ മറന്നു..” എന്ന് പറഞ്ഞു അമ്മാവൻ എഴുന്നേറ്റു കൂടെ ഞാനും.. പിന്നെ കോട്ടിന്റെ ബട്ടൺ ഇടുന്നതിന്റെ ഇടയിൽ എന്നോട് നോക്കി അമ്മാവൻ തുടർന്നു…
“അച്ചു ഞാൻ പറഞ്ഞത് ഒന്ന് ആലോചിച്ചു നോക്ക്…. അല്ല.. നിനക്കു ഹോസ്റ്റലിൽ നിൽക്കണം എന്ന് തന്നെയാണ് നിർബന്ധം എങ്കിൽ നിന്റെ ഇഷ്ട്ടം.. അത് അമ്മയോട് കൂടി പറഞ്ഞിട്ട് പോയാൽ മതി.. കേട്ടോ..”

“ശരി അമ്മാവാ ഞാൻ ആലോചിക്കാം..”

ഞാൻ ഇറങ്ങട്ടെ എന്നാൽ എന്ന് പറഞ്ഞു അമ്മാവൻ പോയി..

ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി ഒരു ടാക്സി വിളിച് നേരെ വീട്ടിലേക്കു പോയി ദീപു പിന്നെ മീറ്റിങ് കഴിഞ്ഞപ്പോഴേ വീട്ടിലേക്ക് ഓടി അവളെയും കുറ്റം പറയാൻ പറ്റില്ല.. അത്രക്കു ഉണ്ടല്ലോ കോഴി ശല്യം…
അവളോട് തല്ല് കൂടേണ്ടി വരുമെന്ന ഒറ്റ കാരണം കൊണ്ടാണ് എനിക്ക് വീട്ടിൽ നിൽക്കാൻ തോന്നാത്തത്..
അമ്മായിയോട് എന്തേലും പറഞ്ഞു ഒഴിയാം അല്ലാതെ വേറെ നിവർത്തിയില്ല…

വീട്ടിൽ ചെന്ന് ഒരു വിധത്തിൽ അമ്മുസിനെ ചാക്കിട്ട് ഞാൻ ജീവനും കൊണ്ട് ഹോസ്റ്റലിലേക്ക് ഓടി..
**************************
രാത്രി ഹോസ്റ്റലിലെ ചവറു ഫുഡ് കുത്തി കേറ്റുമ്പോൾ
എന്റെ വയറു എന്നെ പച്ചക്ക് തെറി വിളിക്കുന്നുണ്ടായിരുന്നു..

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *