മൗനരാഗം 2 [sahyan] 965

വല്ല കാര്യം ഉണ്ടോ വീട്ടിൽ ആയിരുന്നുവെങ്കിൽ… നല്ല അടിപൊളി ഫുഡും കഴിച്ച് സുഖമായി ഉറങ്ങാമായിരുന്നു.. ഹ.. നമ്മുക്ക് യോഗമില്ല..അതന്നെ..

പിറ്റേന്ന് നേരെ കോളേജിലേക്ക്… എന്റെ വാനരപ്പട നേരത്തെ എത്തിയിട്ടുണ്ടായിരുന്നു… വാമി പനി പിടിച്ചത് കൊണ്ട് വന്നിട്ടില്ല അതിന്റെ വൈക്‌ളബ്യം ടോണിടെ മുഖത്തു കാണാനുമുണ്ട്….
ഞങ്ങളുടെ സ്ഥിരം സ്പോട്ട് ആണ് ഗ്രൗണ്ടിന്റെ അറ്റത്തുള്ള ഗുൽമോർഹർ… വേറെ എവിടെയും ഞങ്ങളെ കണ്ടിലെങ്കിൽ ഇതിന്റെ ചുവട്ടിൽ നോക്കിയാൽ മതി.. അവിടെയിരുന്ന് കുറച്ച്നേരം വീട്ടിലെ വിശേഷങ്ങൾ പറഞ്ഞു.. ഞങ്ങൾ ക്ലാസ്സിലേക് നടന്നു… അപ്പോഴാണ് ദീപു അവളുടെ ബൈക്കിൽ പാഞ്ഞു വന്നത് എന്നിട്ട് ഞങ്ങൾക്കു ഓപ്പോസിറ് ആയിട്ടുള്ള പാർക്കിങ്ങിൽ വണ്ടി നിർത്തി..ബൈക്കിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഞങ്ങൾ അവളുടെ ഓപ്പോസിറ് ആയി നടന്നു വരുന്നത് അവൾ കണ്ടതെന്ന് തോന്നുന്നു…
വേദ എന്റെ കൈയിൽ പിടിച്ചു വരുന്നത് ഇഷ്ടമാവാത്ത പോലെ ഹെൽമെറ്റ് ഊരി എന്നെ ഒരു നിമിഷം ദഹിപ്പിക്കണ പോലെ നോക്കി.. പിന്നെ പുച്ഛിച്ചു വണ്ടിയിൽ നിന്ന് ഇറങ്ങി നേരെ അവളുടെ ബ്ലോക്കിലേക്ക് പോയി….. ബട്ട് ഇതൊന്നും ഇവിടെ ഒരാൾക്കു തീരെ പിടിച്ചിട്ടില്ല എന്ന് കൂർത്ത നഖം എന്റെ കൈയിൽ കുത്തിയിറക്കിയപ്പോൾ മനസിലായി…..

“ആ സാധനത്തിന്റെ സ്വഭാവം എനിക്ക് തീരെ പിടിക്കുന്നില്ലാട്ടോ അച്ചു… ”

“നീ അവളെ മൈൻഡ്‌ ചെയ്യാതിരുന്നാൽ മതി അവളായി അവളുടെ പാടായി.. പിന്നെ നീ വെറുതെ അവളോട് പ്രേശ്നത്തിനൊന്നും പോവല്ലേ… ഞാൻ അമ്മാവന് വാക്ക് കൊടുത്തതാ അവളെ നോക്കിക്കൊള്ളാമെന്നു…..”

“അപ്പോ എന്നെക്കാൾ വലുതാണെടാ നിനക്കു അവൾ…??”

“അങ്ങനെയല്ല പക്ഷെ എനിക്ക് അമ്മാവനെ വിഷമിപ്പിക്കാൻ പറ്റില്ല വേദ .. ഒരിക്കലും പറ്റില്ല… നീ ഒന്ന് മനസ്സിലാക്കു…”

“ഓക്കേ ഞാൻ ആയിട്ട് പ്രേശ്നത്തിനൊന്നും പോവില്ല പിന്നെ അവളായിട്ട് ഇങ്ങോട്ട് വന്നാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം.. കേട്ടല്ലോ.. ദേഷ്യം വന്നാൽ ഞാൻ വെറും തറയാണ്..”

“അതെനിക്ക് അറിഞ്ഞുടെ നീ വെറും കൂതറയണെന്ന്… കള്ളി…”” എന്ന് പറഞ്ഞു ഞാൻ അവളുടെ കവിൾ പിടിച്ചു വലിച്ചു എന്നിട്ട് ഞാൻ വേഗം ഓടി ക്ലാസ്സിൽ കയറി ഭാഗ്യത്തിന് മാം എത്തിയിട്ടുണ്ടായിരുന്നു അല്ലേൽ അവൾ എന്നെ അവിടെ വെച് കടിച്ചേനെ.. പിന്നാലെ വന്ന അവളുടെ മുഖത്തു എന്നെ ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ വിഷമം നന്നായിട്ടുണ്ടായിരുന്നു…അയ്യേ പാവം എന്ന് പറഞ്ഞു ഞാൻ അവളെ കളിയാക്കിയപ്പോൾ ഉള്ള ദേഷ്യം മുഴുവൻ അവിടെ ഡെസ്കിൽ കൈ ചുരുട്ടി പിടിച്ചു തീർക്കുന്നുണ്ടായിരുന്നു.. ക്ലാസ് കഴിഞ്ഞതും ഞാൻ തുറന്ന് കിടക്കുന്ന ജനാല വഴി ചാടിയോടി.. പിന്നാലെ അവളും അവസാനം വയ്യാതെയായപ്പോൾ ഞാൻ പിടികൊടുത്തു അപ്പോ തന്നെ കിട്ടി ചൂടോടെ നല്ലൊരു കടി…കണ്ണുനീരോടെ ഞാനത് ഏറ്റു വാങ്ങി…. ഇത് പിന്നെ സ്ഥിരം പരുപാടി ആയ കാരണം ആർക്കും വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാ..
ഞങ്ങൾ ഇങ്ങനെയാണെന്നു എല്ലാർക്കും അറിയാം…

“അച്ചു എന്നിക്ക് ഐസ് ക്രീം വാങ്ങി തരാമെന്ന് പറഞ്ഞിട്ട് എവിടെടാ…” അവളുടെ പ്രതികാരം ഒക്കെ കെട്ടടങ്ങിയപ്പോൾ അവൾ ചോദിച്ചു..

“ഐസ് ക്രീമോ.. എന്തിന്…” ??? കാര്യം മനസിലായെങ്കിലും ഞാൻ വെറുതെ പൊട്ടൻ കളിച്ചു..

“ആ അന്ന് നീ എന്റെ പിണക്കം മാറാൻ വാങ്ങിത്തരാമെന്ന് പറഞ്ഞില്ലെ..” പറയണത് കണ്ടാൽ ആരായാലും ഒരു ഫാമിലി പാക്ക് വാങ്ങി കൊടുക്കും അത്രയ്‌ക്ക് പാവമായിട്ടാ കൊച്ച് പറയുന്നേ….

“പിന്നെ നീ പിണങ്ങുമ്പോൾ മുഴുവൻ ഐസ്ക്രീം വാങ്ങാൻ തുടങ്ങിയാൽ, എന്റെ കഞ്ഞികുടി മുട്ടുമല്ലോ.. എന്നെക്കൊണ്ടൊന്നും പറ്റില്ല.. വേറെ ആരോടെങ്കിലും പറഞ്ഞോ.. ”

“നിന്നോടല്ലാതെ ഞാൻ വേറെ ആരോടാ പറയാ.. നീ അല്ലെ എന്റെ ബെസ്റ്റി…..”

“എന്റെല് ഇപ്പൊ കാശൊന്നും ഇല്ലാ….” ഐസ് ക്രീം വാങ്ങി തരില്ല എന്ന് പറഞ്ഞത് അവളെ വിഷമിപ്പിച്ചെന്ന് അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞ് നിന്നത് കണ്ടപ്പോൾ മനസിലായി….

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *