മൗനരാഗം 2 [sahyan] 965

പെട്ടന്ന് ഭയങ്കര നിശബ്ദത…ഒരക്ഷരം പോലും ആരും സംസാരിക്കുന്നില്ല എല്ലാ മുഖങ്ങളിലും ഞെട്ടൽ…”നിന്നോട് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതാണ് തന്തയിലത്തരം പെണ്ണുങ്ങളോട് കാണിക്കരുതെന്നു… മര്യാദയ്ക്ക് ഇവന്മാരെയും വിളിച്ചു ഇവിടെനിന്നും പോക്കോ… മൂക്കു പൊത്തി കിടക്കുന്ന എബിക്കരികിൽ ചെന്നു പറഞ്ഞു ഞാൻ ദീപുവിന്റെ കൈയും പിടിച്ചു തിരിച്ചു നടന്നു..
ഈശ്വരാ മാസ്സിൽ പിടിച്ചു നടക്കുന്നത് അവളുടെ കൈ അല്ലേ എന്ന് ഞെട്ടി അവളുടെ മുഖത്ത് നോക്കിയപ്പോൾ അവിടെ.. പേരറിയാത്ത ഒരു ഭാവം.. അത് പിന്നെ ദേഷ്യമായി…. ദേഷ്യത്തിൽ എന്റെ കൈ അവൾ കുടഞ്ഞതും ഞാൻ തെറിച്ചു വീണിരുന്നു….

ങേ അവള്കിത്രയ്ക്ക് പവറോ….. കൈ കുത്തി തിരിഞ്ഞു നോക്കിയപ്പോൾ അവൾ അല്ല അവൻ ആണ് ഞാൻ മൂക്ക് പൊട്ടിച്ചവൻ…

അച്ചു……….. വേദുന്റെ ശബ്‌ദം…. നിലത്തു കിടക്കുന്ന എന്റെയടുത്തേക്ക് നിലവിളിച്ചുകൊണ്ട് അവൾ ഓടിയെത്തി….
കൂടെ ദീപുവും ബാക്കിയുള്ളോരും….
ഞാൻ ദേഷ്യത്തിൽ മണ്ണിൽ ആഞ്ഞൊരു അടിയടിച്ചു എഴുന്നേറ്റു…

“അവന്മാരെ ഇന്ന് കൊല്ലും..”എന്ന് ദേഷ്യത്തിൽ പറഞ്ഞു ടോണിയും നിരഞ്ജനും ഹിരനും എന്നെ കടന്ന് മുന്നോട്ട് നടന്നു..

“ഏയ് നിക്ക് അവന്മാരെ എനിക്ക് വേണം….” അവന്മാരെ തടഞ്ഞു….

“അച്ചു വേണ്ട പ്ലീസ്….അവരൊക്കെ കാണുമ്പോൾ തന്നെ പേടിയാവുന്നു…” വേദു എന്റെ കൈ പിടിച്ചു കെഞ്ചി….

“വേദു… ദീപു കളരിയാണെന്നു ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ….” അവളുടെ മുഖത്തു നോക്കാതെ എന്റെ കൈയിൽ നിന്നും അവളുടെ കൈ വിടീപിച്ചു ഞാൻ ചോദിച്ചു….

മ്മ്… അവൾ കരഞ്ഞുകൊണ്ട് മറുപടി ഒരു മൂളലിൽ ഒതുക്കി…

“അവൾ അത് ഒറ്റയ്ക്കായിരുന്നില്ല…പഠിച്ചത്…”
എന്ന് പറഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…. അവൾക്കു പരിചയമില്ലാത്ത ഒരു അച്ചുനെ കണ്ടത്കൊണ്ടാവും അവൾ രണ്ടടി പിന്നിലേക്ക് മാറി…

ഞാൻ കൈ ഒന്ന് കുടഞ്ഞു ഒന്ന് സ്‌ട്രെച് ചെയ്തു..
അപ്പോഴേക്കും ഒരുത്തൻ എന്റെ നേർക്ക് ഓടിയടുത്തു.. ഞാൻ എബിക്ക് കൊടുത്ത പോലെ ഒരെണ്ണം എനിക്കും തരാൻ വേണ്ടി
എന്റെ മുഖത്തിനു നേരെ വന്ന അവന്റെ വലതു കൈ എന്റെ വലതുകൈ കൊണ്ട് തന്നെ ബ്ലോക്ക്‌ ചെയ്തു.. അപ്പൊത്തന്നെ ആ കൈ തിരിച്ചൊടിച്ചു അവന്റെ വലതു മുട്ട് നോക്കി ആഞ്ഞൊരു ചവിട്ടും.. ബാലൻസ് കിട്ടാതെ അവൻ വീഴുന്നതിനേക്കാൾ മുന്നേ ഞാൻ എന്റെ വലതു കാല് പിന്നിലേക്കു വെച്ച് അവന്റെ കഴുത്തിൽ ലോക്ക് ചെയ്തിരുന്നു… പകച്ചു നിൽക്കുന്ന എബിയെയും കൂട്ടരെയും നോക്കി ചിരിച്ചുകൊണ്ട് ഞാൻ എന്റെ കാല് തിരിച്ചു… കെടക്… ലോക്ക് വിടീച്ചപ്പോൾ അവൻ കഴുത്തൊടിഞ്ഞു നിലത്തേക്ക് വീണു….

അവന്റെ നെഞ്ചിൽ ചവിട്ടി ഞാൻ വിറച്ചുനിൽക്കുന്ന ബാക്കിയുള്ളവന്മാരെയും നോക്കി കൈ കൊണ്ട് മാടി വിളിച്ചു… വാടാ………..!!!!!!!!
ഒരു സ്റ്റീഫൻ നെടുമ്പള്ളി സ്റ്റൈൽ…..

അതോടെ ബാക്കിയുള്ള നാലുപേർ എന്റെയടുത്തേക്ക് പാഞ്ഞെടുത്തു….

കൈയോങ്ങി ആദ്യമെത്തിയവനെ ഒഴിഞ്ഞുമാറി… ഞാൻ രണ്ടാമത്തവന്റെ കൈ പിടിച്ചു തിരിച്ചു പിന്നിൽനിന്ന് അവന്റെ കഴുത്തു നോക്കി കറങ്ങി ഒറ്റ ചവുട്ട്…അപ്പോഴേക്കും മൂന്നാമത്തവൻ ഒരു വടിയെടുത്തു എന്റെ തലക്കു നേരെ വീശി അത് മുൻകൂട്ടി കണ്ടതിനാൽ അതിനുള്ള കൌണ്ടർ അറ്റാക്ക് അവന്റെ വാരിയേലിന്റെ അവിടെ ചെയ്തു കഴിഞ്ഞിരുന്നു…രണ്ടാമതും വീശിയ വടി ഞാൻ ലോക്ക് ചെയ്ത് അവന്റെ ഇടതു കാലിന്റെ ബാക്കിൽ ശക്തിയായി ചവുട്ടി അവന്റെ ബാലൻസ് കളഞ്ഞു അതോടെ നിലത്ത് വീണ അവന്റെ കഴുത്തിൽ നല്ല ഊക്കിൽ ഒരൊറ്റ പഞ്ച് അതോടെ അവൻ ശ്വാസം കിട്ടാത്ത കിടന്നു പിടഞ്ഞു.. പിന്നെ ഓടിവന്ന നാലാമത്തവനെ പുലിമുരുകനിൽ ലാലേട്ടൻ ചെയ്ത പോലെ കഴുത്തിൽ കാല് ലോക്ക് ചെയ്തു മറിച്ചിട്ടു.. എഴുനേൽക്കാൻ ശ്രമിച്ച അവന്റെ താടിയെല്ല് നോക്കി അപ്പോ തന്നെ കറങ്ങിയൊരു കിക്ക്..അവനും ഫ്ലാറ്റ്….എല്ലാം ഒരു മിനുട്ടിനുളിൽ തീർന്നു… പിന്നെയുള്ള ഒരുത്തൻ ഇതൊക്കെ കണ്ടു ആകെ വിറച്ചു…

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *