മൗനരാഗം 2 [sahyan] 965

“എന്താടാ വരുന്നില്ലേ…”ഞാൻ അവനോട് ചോദിച്ചപ്പോൾ പേടിച്ചു അവൻ കൈയിൽ ഉണ്ടായിരുന്ന വടി നിലത്തിട്ടു…

ചിരിച്ചികൊണ്ടു ഞാൻ എബിയുടെ അടുത്തേക്ക് നടന്നപ്പോ അവന്റെ വാലുകൾ എല്ലാം പേടിച്ചു പിന്നിലേക്കു മാറി… അവന്റെ തോളത്തു കൈ വെക്കാൻ പോയപ്പോഴേക്കും ചെക്കൻ പേടിച്ചു തല കുനിച്ചു…

“ആഹാ ഇത്ര പേടിയുണ്ടായിരുന്ന നീയാണോ നേരത്തെ അത്രെയും വലിയ ഡയലോഗ് വെച്ച് കാച്ചിയത്…” അവന്റെ തോളിൽ വെച്ചു ഞാൻ തുടർന്നു…

“മേലാൽ…. ഇ കോളേജിൽ എന്നല്ല നിന്റെ ജീവിതത്തിൽ പെൺകുട്ടികളുടെ അടുത്ത് നീ മോശമായി പെരുമാറിയെന്നറിഞ്ഞാൽ.. പൊന്നു മോനെ എബികുട്ടാ.. നിന്നെ ഞാൻ തല്ലുമെന്നു കരുതേണ്ട..അത് ഇന്നത്തോടെ തീർന്നു..ഇനി ഇതുപോലെ വലതും ഉണ്ടായാൽ നിന്നെ ഞാൻ കൊല്ലും…”

“അപ്പോ നാളെ മുതൽ നല്ല കുട്ടിയവനല്ലേ പ്ലാൻ…” അവന്റെ തോളിൽ.. ഒന്ന് ബലത്തിൽ അമർത്തികൊണ്ട് ഞാൻ ചോദിച്ചു…

“ഹാ…… ഞാൻ.. ഞാൻ.. ഇന്നി പ്രേശ്നമുണ്ടാകില്ല…. പ്ലീസ്…. എന്നെ വെറുതെ വിട്..”

“ആ ഗുഡ് ബോയ്..” എന്ന് പറഞ്ഞു ഞാൻ തിരിയുമ്പോഴേക്കും അയ്യോ…. അച്ചു…………എന്ന് വേദ നിലവിളിച്ചിരുന്നു….

പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോഴേക്കും ആ കൂട്ടത്തിൽ ഞാൻ തല്ലാതെ വെറുതെ വിട്ടവൻ എന്റെ നേർക്ക് കത്തി വീശിയിരുന്നു….
അത്യാവശ്യം നല്ല മെയ്‌വഴക്കം ഉള്ള കാരണം ഞാൻ പെട്ടന്ന് ഒഴിഞ്ഞു മാറി എന്നാലും ഓർക്കാപുറത്തുള്ള ആക്രമണം ആയതിനാൽ
ചെറിയ രീതിയിൽ വാരിയേലിന്റെ താഴെയായി മുറിവ് പറ്റി…. മുറിവ് പൊത്തിപിടിച്ചു ഞാൻ അവന്റെ നെഞ്ചിൽ ആഞ്ഞൊരു ചവിട്ട് കൊടുത്തു തെറിച്ചു വീണ അവനെ ടോണിയും ഹിരനും കൂടി ചവിട്ടി കൂട്ടി….. പാവം.. വല്ല കാര്യമുണ്ടോ ആ പൊട്ടന്….

അപ്പോഴേക്കും ആർത്തലച്ചുകൊണ്ട് വേദു ഓടിയെത്തി…. അവളുടെ നിലവിളി കേട്ടാൽ ഞാൻ ഏതാണ്ട് ചാവാറായ പോലെ….

“ഡാ ഹോസ്പിറ്റലിൽ പോവാം വാ.. ബ്ലഡ്‌ കൊറേ പോവുന്നുണ്ട്”…നിരഞ്ജൻ പറഞ്ഞപോഴാ ഞാൻ താഴേക്കു ശരിക്കും നോക്കുന്നെ കാര്യം ശരിയാ ബ്ലഡ്‌ പോയി എന്റെ വൈറ്റ് കളർ ഷിർട്ടിന്റെ അടിഭാഗം ചുവന്നു ഇപ്പൊ വേറെ ഏതോ ഡിസൈൻ ആയിട്ടുണ്ട്
എന്നാലും ഹോസ്പിറ്റലിൽ പോയ എന്റെ ഇമേജ് പോവില്ല ജൂനിയേർസ് പിള്ളേരുടെ മുന്നിൽ ഇതിപ്പോൾ എനിക്കൊരു മാസ്സ് ഹീറോ പരിവേഷം വന്നിട്ടുണ്ട്… ഫ്രഷേഴ്‌സ് ഡേയ്ക്കു കിട്ടിയ അടിയുടെ ക്ഷീണം… ഇപ്പോഴാ പോയി കിട്ടിയേ…അതുകൊണ്ട് ഞാൻ പ്രശ്നമൊന്നും ഇല്ല ഞാൻ ബാൻഡേജ് ഒട്ടിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞു……

“അതു നീയാണോ തീരുമാനിക്കുന്നെ ഈശ്വര….. എന്തോരം ചോരയാ പോയത്… നിന്നോട് ഞാൻ കാലുപിടിച്ചു പറഞ്ഞതല്ലേ അച്ചു വഴക്കിനൊന്നും പോവല്ലെന്നു എന്നിട്ട് കണ്ടോ…. “”
കരഞ്ഞു കൊണ്ട് അവളുടെ ഷാൾ ഊരി എന്റെ മുറിവിൽ അമർത്തികൊണ്ടു പറഞ്ഞു..

ഇവൾക്കെന്താ..ഇ ചെറിയ മുറിവിനാണോ കിടന്നു മോങ്ങുന്നേ..അതൊക്കെ എന്റെ ദീപുവിനെ കണ്ടുപടിക്ക്… യാതൊരു വിധത്തിലുള്ള വികാരങ്ങളും ഇല്ല…. എന്ന് മനസ്സിൽ വിചാരിച്ചു അവളെ നോക്കിയപ്പോൾ ഞാൻ ഞെട്ടി പോയി
കാരണം….അവളുടെ കണ്ണ്‌ നിറഞ്ഞിട്ടില്ലേ… ഇല്ലേ….? അല്ല ഇനി ഇനീപ്പോ എന്നിക്ക് തോന്നിയതാണോ….??
ആ ചിലപ്പോൾ തോന്നിയതാവും.. ബ്ലഡ്‌ പോയാൽ ഹാലൂസിനേഷൻ വരുമെന്നു കേട്ടിട്ടുണ്ട്..അപ്പോ അതാവും…

“ഹോസ്പിറ്റലിൽ പോവാം…!!!!!” ഞാൻ ഞെട്ടി…ശരിക്കും..ഞെട്ടി…..കാരണം അതു പറഞ്ഞത് ദീപുവാ….

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *