മൗനരാഗം 2 [sahyan] 965

“നീ ഇതിൽ ഇടപെടേണ്ട…. നീ കാരണമാ ഇതൊക്കെ ഉണ്ടായത്…. ഇനിയെന്തിനാ ഇവിടെ നില്കുന്നത് എല്ലാം കഴിഞ്ഞില്ലേ…ഒന്ന് പോയികൂടെ..”
വേദ അവളോട്‌ ചൂടായി….

ദീപുവിന്റെ മുഖം വലിഞ്ഞു മുറുകി…
ഈശ്വര.. ഇവറ്റങ്ങൾ രണ്ടും ഇവിടെ കിടന്ന് കച്ചറയാക്കല്ലേ…. ഞാൻ അറിയാതെ ഒന്ന് ദൈവത്തെ വിളിച്ചു പോയി….. ബട്ട്‌ എന്നെ നോക്കി ദഹിപ്പിച്ചിട്ടു… അവൾ അവളുടെ ബൈക്ക് എടുത്ത് പോയി…

“നീ എന്തിനാ അവളോട്‌ ചൂടായത്…” അവൾ പോയതും ഞാൻ വേദുനോട് ചോദിച്ചു…

“അവൾ കാരണമാ നിനക്ക് ഇങ്ങനെ പറ്റിയത് അതുകൊണ്ട്…..”

“അത് അവളുടെ തെറ്റല്ലല്ലോ…”

“നീ കൂടുതൽ ഒന്നും പറയണ്ട…. വാ ഹോസ്പിറ്റലിൽ പോവാം….”

അപ്പോഴേക്കും ടോണി കാറും ആയി എത്തിയിരുന്നു…എന്നെ എടുത്ത് പൊക്കണ്ട എന്ന് പറഞ്ഞിട്ടും ആ നാറികൾ എന്നെ എടുത്തു കാറിൽ കയറ്റി എന്റെ മാനം വീണ്ടും ഹുദാ ഹുവാ …

“എന്റെ പൊന്നു വേദികെ കുറച്ച് നേരം ഒന്ന് മിണ്ടാതിരിക്കോ പ്ലീസ്..” അവൻ ചാവൊന്നും ഇല്ല വണ്ടിയിലിരുന്നിട്ടും അവളുടെ സങ്കടം തീരാത്തതുകൊണ്ട് ഹിരൻ അവളോട്‌ അപേക്ഷിച്ചു…

“നീ ഇങ്ങോട്ട് ശ്രദ്ധിക്കേണ്ട ഞാൻ എന്റെ സങ്കടം പിന്നെ ആരോട് പറയാനാ….”

“നീ എന്താ അവന്റെ ഭാര്യയോ….”ടോണിടെ ചോദ്യം കേട്ടു എന്നിക്ക് ചിരിപൊട്ടി.. ആരുടെ അടുത്താണ് ഇരിക്കുന്നതെന്നു ഞാൻ ഒരു നിമിഷം മറന്നു പോയി…

“ദേ അച്ചു ചിരിക്കല്ലേ.. ഓരോന്ന് ഇങ്ങനെ ചെയ്തു വെച്ചാൽ മതിയല്ലോ നിനക്ക്…”

“എനിക്കൊന്നുമില്ല വേദു…”

“ഒന്നു വേഗം വണ്ടി വിടുന്നുണ്ടോ ടോണി നീ വേദ കിടെന്നലറി……”

“എന്റെ പൊന്നോ എന്ത് ഓവർ ആടാ ഇവൾ…”
ടോണി എന്നോടായി പറഞ്ഞു…………
ഞാൻ അത് ഒരു ചിരിയിൽ ഒതുക്കി എന്തൊക്കെയായാലും എന്നോടുള്ള സ്‌നേഹംകൊണ്ടല്ലേ
വണ്ടി വേഗം ഹോസ്പിറ്റലിൽ എത്തി നേരെ കാഷ്യലിറ്റിയിൽ പോയി മുറിവ് സ്റ്റിച് ചെയ്യിപ്പിച്ചു ആറു സ്റ്റിച്ചിൽ കാര്യം തീർത്തു മുറിവ് ഡ്രെസ് ചെയ്ത് ഞങ്ങൾ ഇറങ്ങി…..

“ഡാ അളിയാ എന്തായാലും നമ്മൾ പുറത്തിറങ്ങി ഇനിയിപ്പോൾ തിരിച്ചു കോളേജിൽ ചെല്ലണോ…. ടോണി തലചൊറിഞ്ഞു എന്നോട് ചോദിച്ചു….”

“അറിയാടാ തെണ്ടി നിൻറെയൊക്കെ ശുഷ്കാന്തി കണ്ടപ്പോഴേ ഞാൻ കരുതിയതാ എന്നെ ഹോസ്പിറ്റൽ കാണിക്കാനല്ല. എന്ന്…….
അല്ല വേറെ കാര്യം നമ്മുടെ ബാഗ് ഒക്കെ എന്ത് ചെയ്യും… അത് കോളേജിൽ അല്ലെ..??”

“അതിനെ ക്കുറിച്ചു മോൻ പേടിക്കണ്ട നമ്മുടെ എല്ലാവരുടെയും ബാഗ് ഞാൻ ആദ്യമേ വണ്ടിയിൽ ഇട്ടിട്ടുണ്ട് ”
ഹിരൻ അഭിമാനത്തോട് കൂടി പറഞ്ഞു….

“ഹോ എന്റെ കുട്ടാ നീ ഒരു സംഭവാ.. ഞാൻ ചോരയൊലിപ്പിച്ചു നിന്നപ്പോഴും നിനക്ക് ഇതൊക്കെ ചെയ്യാൻ മനസു വന്നാലോ….”.ഞാൻ ഹിരനെ നേരെ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു…

“നീ എന്ത് പറയുന്നു നിരഞ്ജാ … എന്താ ചെയ്യണ്ടേ..??” കൂട്ടത്തില്‍ൽ കാര്യ ഗൗരവം ഉള്ളത് അവനാ.. വേദക്ക് പിന്നെ ഞാൻ കൂടെയുണ്ടെകിൽ നരകവും ഒക്കെ …

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *