മൗനരാഗം 2 [sahyan] 965

“അമ്മുസേ.. ദീപു എത്തിയോ…”???

“ആ അകത്തിരുപ്പുണ്ട് നിന്റെ അമ്മ എന്തോ സ്പെഷ്യൽ ഉണ്ടാക്കിട്ടുണ്ട് ഇന്ന് കോളേജിൽ ഫസ്റ്റ് ഡേ ആയിരുന്നില്ലേ അതിന്റെ എന്തോ ”

“ഓ നമ്മുക്കും ഉണ്ടായിരുന്നു അതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ ലെ ”

“ഡാ കുരുത്തം കെട്ടവനെ..നീ എത്ര മാസം കഴിഞ്ഞിട്ടു വീട്ടിലേക്കു വരുന്നതെന്ന് അറിയോ
അല്ലേലും നിനക്കു ഹോസ്റ്റലിൽ നിൽക്കണം എന്ന് എന്താ ഇത്ര നിർബന്ധം??????”

അമ്മായി എന്റെ ചെവി പിടിച്ച തിരിച്ചു കൊണ്ട് ചോദിച്ചു..

“ഹോസ്റ്റലിൽ നിന്നും പഠിച്ചാൽ അല്ലേ കോളേജ് ശരിക്കും ആസ്വദിക്കാൻ പറ്റുള്ളു എന്റെ സുന്ദരിക്കുട്ടി ഞാൻ അമ്മായിടെ മൂക്കിൽ പിടിച്ചു വലിച്ചു ”

“ഡാ വേണ്ട വേണ്ട ഞാനും കോളേജിൽ ഒക്കെ പോയിട്ടുള്ളതാ ഹോസ്റ്റലിൽ നിന്ന് വല്ല കുരുത്തക്കേട് പഠിച്ചു ഇങ്ങോട്ടു വന്നിട്ടുണ്ടെകിൽ ദീപുന് മാത്രല്ല എനിക്കും അത്യാവശ്യം തല്ല് ഒക്കെ അറിയാം ചെക്കാ ”

“അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാണേ വസുന്ധര ദേവി എന്നോട് പൊറുക്കണം….”

ഹ ഹ വാടാ ചെക്കാ ചായ കുടിക്കാം…

കുറെ കാലം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന പോലെ ഞാൻ ചുറ്റും ഒന്ന് വീക്ഷിച്ചു… ഹോസ്റ്റൽ ജീവിതം തുടങ്ങിയപ്പോൾ ഞാൻ പിന്നെ വീട്ടിലേക്കു വന്നിട്ടില്ല വന്നാലും ഞാനും ദീപുവും എപ്പോഴും അടിയാവും എന്നെ കണ്ടാലേ അവൾ കടിച്ചു കീറാൻ വരും ന്താണെന്നു അറിയില്ല
എന്നാലും അവൾ എന്തിനാ എന്റെ കോളേജിൽ പഠിക്കാൻ വന്നത് ആ ഒരു സംശയം ഞാൻ അമ്മായിയോട് തന്നെ ചോദിച്ചു

“അല്ല അമ്മുസേ ദീപുവിനെ ന്തിനാ എന്റെ കോളേജിൽ ചേർത്തേ…. പുറത്ത് പോയി പഠിക്കണം എന്നായിരുന്നിലെ അവളുടെ ആഗ്രഹം..? ”

“ഓ.. അതോ… ഞാൻ അല്ല നിന്റെ അമ്മയാണ് അതിന്റെ ഉത്തരവാദി.. അവളുടെ സ്വഭാവം വെച്ച് വേറെ എവിടേക്കെങ്കിലും വിട്ടാൽ ന്താ ഉണ്ടാവാന് പറയാൻ പറ്റില്ലല്ലോ ബാംഗ്ലൂർ തന്നെ മൂന്നു കൊല്ലം പഠിച്ചിട്ട് എന്തൊക്കെ പുകിലായിരുന്നെന്ന് നിനക്ക് നല്ല പോലെ അറിയാലോ… അതുകൊണ്ട് നിന്റെ കോളേജ് മതിയെന്നു പറഞ്ഞു പിന്നെ നിന്റെ ഒരു ശ്രദ്ധ ഉണ്ടാകുമല്ലോ അവളുടെ മേലിൽ അതും ഒരു കാര്യം..? ”

“ആ ബെസ്റ്റ് ഇപ്പൊ ഞാൻ ആണ് പെട്ടത് ഫസ്റ്റ് ഡേ തന്നെ വന്നു എന്റെ ഉള്ള ഇമേജ് കളഞ്ഞു ഇനിയിപ്പോ ഇ ഒരു കൊല്ലം ഞാൻ എങ്ങനെ അവളെ സഹിക്കും അതും കൂടി ഒന്ന് പറഞ്ഞു താ അമ്മുസേ…”

“ഒന്ന് പോടാ അവളെ ഇങ്ങനെ പേടിക്കണോ നീ ഒന്നും ഇല്ലേലും നിന്റെ ആകെ ഉള്ള ഒരു മുറപ്പെണ്ണ് അല്ലേ അവൾ…”

“അയ്യോ വേണ്ടായേ അതിലും ബേധം ട്രെയിനിനു തല വെയ്ക്കുന്നതാ..””
അതും പറഞ്ഞു ചിരിച്ചു ഞങ്ങൾ അകത്തേക്കു കടന്നപ്പോഴേ കണ്ടു രാവിലെ മുതൽ തല്ല് ഉണ്ടാക്കിയതിന്റെ ക്ഷീണം മാറാന്നെന്നവണം അമ്മയുണ്ടാക്കിയ സ്പെഷ്യൽ സാധനങ്ങൾ കുത്തി കേറ്റുന്ന അവളെയും ശ്വാസം വിടാൻ പോലും ടൈം കൊടുക്കാതെ അവളെ തീറ്റിക്കുന്ന എന്റെ സ്വന്തം അമ്മയെയും.. “”

“”അച്ചു വാ കൈ കഴുകി വാ കഴിക്കാൻ എടുക്കാം അമ്മ പറഞ്ഞു “”

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *