മൗനരാഗം 2 [sahyan] 965

“ആ എന്തായാലും കോളേജിൽ പോയിട്ട് ഒരു കാര്യവും ഇല്ല എന്നാപിന്നെ നമ്മുക്ക് വമിടെ വീട്ടിലേക്ക് പോവാം അവളാണേൽ കാര്യങ്ങൾ അറിഞ്ഞേ പിന്നെ വിളിച്ചോണ്ടിരിക്ക… ഒന്ന് കണ്ടിട്ട് വരാം….”

“ഹോ എന്റെ നിരഞ്ജാ… മുത്തേ ചക്കര കുട്ടാ പൊന്നും കട്ടേ ഞാൻ മനസ്സിൽ വിചാരിച്ചത് നീ മാനത്തു കണ്ടല്ലേ…”
ടോണിക് സന്തോഷം സഹിക്കാൻ വയ്യ……

“എന്നാ വണ്ടി നേരെ വാമിടെ വീട്ടിലേക്കു പോവട്ടെ…..”

***********************************************
വരുന്നത് നേരത്തെ വിളിച്ചു പറഞ്ഞ പറഞ്ഞ കാരണം ഞങ്ങളെയും കത്ത് അവൾ നില്കുന്നുണ്ടായിരുന്നു

വണ്ടിയൊതുക്കി ഞങ്ങൾ എല്ലാവരും പുറത്തിറങ്ങി….
എന്നെ കണ്ടപ്പോ വാമി ഓടി വന്നു എന്റെ ചെവിപിടിച്ചു തിരിച്ചു….
“തെണ്ടി ചെക്കാ ഓരോ ഏടാകൂടത്തിൽ ചെന്നു തലവെച്ചിട്ട് ബാക്കിയുള്ളോർക്ക് ഒരു സമാധാനം ഉണ്ടായിരുന്നില്ല….”

“വാമി പ്ലീസ് മതി…മതിയായി ഇപ്പൊ തന്നെ ദേ ഇവളുടെ ഒരു അങ്കം കഴിഞ്ഞലോ…” ഞാൻ എന്റെ ദയനീയ അവസഥ വെളിപ്പെടുത്തി

“അല്ല നീ ഞങ്ങൾ ഇവിടെ നിർത്താനാണോ വീട്ടിലേക്കു വിളിക്കുന്നില്ലെ”.. ഹിരൻ ചോദിച്ചു

“നിന്നെയൊക്കെ ഇന്നി പ്രത്യേകിച്ചു വിളിക്കണോ…
വേണേൽ വന്നു കയറട ചെക്കാ….” അവൾ പുച്ഛിച്ചു

“ആട്ടെ നിന്റെ പനി കുറവുണ്ടോ… ”

“അതൊക്ക കുറവുണ്ട്…”

“അമ്മയോടി വാമി..??? ”

“അമ്മ ജോലിക്ക് പോയില്ലേ അച്ചു ഇന്ന് വർക്കുള്ളതല്ലെ….”

എടാ നിങ്ങൾ വലത്തും കഴിച്ചോ..????

ഇല്ലടി ഞങ്ങൾ നല്ല ബിരിയാണി വാങ്ങിച്ചിട്ടുണ്ട് …പോയി പ്ലേറ്റ് എടുത്തോണ്ട്.വാ കഴിച്ചിട്ട് ബാക്കി പറയാം.
..
ബിരിയാണി എല്ലാം ഒന്നിച്ചിട്ട് ഞങ്ങൾ അഞ്ചു പേരും ഒരുമിച്ചിരുന്നു കഴിച്ചു… അത് കഴിഞ്ഞു ഞങ്ങൾ തലങ്ങും വിലങ്ങും അവിടേം ഇവിടേം ഒക്കെ കിടന്ന് ഹിരന്റെ ഓരോ ഹിമാലയം തള്ള് കേട്ടിരിക്കുമ്പോഴാ എന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നേ….
എടുത്ത് നോക്കിയപ്പോൾ…
അമ്മുസ്….ഞാൻ കാൾ എടുത്തു…

“അച്ചു നീ ഇപ്പൊ എവിടെയാ…അമ്മാവന് വയ്യടാ ഹോസ്പിറ്റലിൽ ആണ് നീ വേഗം ഇങ്ങോട്ട് വാ…”

“അയ്യോ.. എന്താ… പറ്റിയെ…?? ഏത് ഹോസ്പിറ്റലിൽ ആണ്… ”

“ചൈതന്യ ഹോസ്പിറ്റലിൽ ഉണ്ടെടാ നീ വേഗം വാ….”

” ഇപ്പൊ തന്നെ എത്താം പേടിക്കണ്ട…”

ഞാൻ കാൾ കട്ട്‌ ചെയ്തപ്പോൾ എല്ലാരും എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു….

എടാ അമ്മാവനെ ഹോസ്പിറ്റലിൽ അഡിമിറ്റ് ചെയ്തിരിക്കാ എനിക്ക് വേഗം പോണമെടാ… ഞാൻ എടാ ആരേലും ഒന്ന് ഡ്രോപ്പ് ചെയ്യടാ…

“അയ്യോ പെട്ടന്ന് എന്താ പറ്റിയെ….??? ”

“അറിയില്ല… നിരഞ്ജാ..ഡാ വേഗം പോണം ”

“ആ അതിനെന്താ നമുക്കിറങ്ങാം…”

“അവരോടൊക്കെ യാത്ര പറഞ്ഞിട്ട് ഞാനും അവനും ഹോസ്പിറ്റലിലേക് യാത്ര തിരിച്ചു..പോവുന്നു സമയമൊക്കെയും മനസ്സിനൊരു അസ്വസ്ഥത ആയിരുന്നു..

“നീ ഒന്ന് സ്പീഡിൽ വിട്…”.ഞാൻ നിരഞ്ജനോട് പറഞ്ഞു

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *