മൗനരാഗം 2 [sahyan] 965

“നീ ടെൻഷൻ അടിക്കല്ലേ അച്ചു അമ്മാവന് ഒന്നും ഉണ്ടാകില്ല..”അവൻ എന്നെ ആശ്വസിപ്പിക്കുണ്ടായിരുന്നു…

അവന്റെ ഡ്രൈവിങ്ങിന്റെ മിടുക്ക് കൊണ്ട് വിചാരിച്ചേലും നേരത്തെ ഹോസ്പിറ്റലിൽ എത്തി. അവനോടൊരു താങ്ക്സ് പോലും പറയാനുള്ളൊരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ എങ്ങനെങ്കിലും അമ്മാവന്റെ അടുത്തെത്തണം എന്നൊരു ചിന്തയിൽ കാറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു…

ICU വിന്റെ അവിടെ എല്ലാവരും നില്കുന്നുണ്ടായിരുന്നു….ഞാൻ വേഗം അവരുടെ അടുത്തേക്ക് ഓടിപോയി…

“എന്താ അമ്മായി എന്താ..പെട്ടന്നു അമ്മാവന് പറ്റിയത്….”

“എനിക്കറിയില്ല അച്ചു….
ജയേട്ടനെ നിങ്ങളുടെ കോളേജിൽ നിന്ന് വിളിച്ചിട്ടുണ്ടായിരുന്നു അവിടെ എന്തോ പ്രശ്നങ്ങൾ ഉണ്ടായെന്നു…കേട്ടപാതി ജയേട്ടൻ നിങ്ങളുടെ കോളേജിലേക്ക് പോയതാ അപ്പോഴേക്കും നിങ്ങൾ അവിടെനിന്നും പോയിരുന്നു….നിന്നെ വിളിച്ചിട്ട് കിട്ടുന്നുമില്ല…ആകെ ടെൻഷൻ അടിച്ച് വീട്ടിലെത്തിയപ്പോൾ ദീപു അവിടെ എത്തിയിട്ടുണ്ടായിരുന്നു.. നീ എവിടെയാണ് എന്ന് ചോദിച്ചപ്പോൾ അവൾക്കറിയില്ല എന്ന് പറഞ്ഞു…അവളെ കുറേ വഴക്കു പറഞ്ഞെടാ
അച്ഛനും മോളും കുറേ തർക്കിച്ചു…..അതിനിടയ്ക്ക് ജയേട്ടൻ കുഴഞ്ഞു വീണതാ…എനിക്ക് പേടിയാവുന്നുണ്ടെടാ അച്ചു””” അമ്മായി എന്നേം ചേർത്ത് പൊട്ടി കരഞ്ഞു…. എന്റെ കണ്ണുകളും നിറഞ്ഞൊഴുകുണ്ടായിരുന്നു….

“എന്നിട്ട് അമ്മാവൻ എവിടെ..??? ”

“ICU വിൽ ആണ്…”

ആകെ ടെൻഷൻ അടിച്ച് ഞങ്ങൾ ICU വിന്റെ പുറത്ത് വെയിറ്റ് ചെയ്തു…വിളിക്കാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചു പോയി….
കുറച്ച് കഴിഞ്ഞപ്പോൾ ICU വിന്റെ ഉള്ളിൽ നിന്നും ഡോക്ടർ ഇറങ്ങി വന്നു…. ഞാൻ വേഗം ഡോക്ടറെ അടുത്തേക്ക് ഓടിച്ചെന്നു അമ്മാവന് ഇപ്പൊ എങ്ങനെയുണ്ടെന്നു ചോദിച്ചു…

“നിങ്ങൾ പേഷ്യന്റിന്റെ ആരാണ്..? ”

“ഞാൻ സഹോദരിയുടെ മകനാണ്..സർ അമ്മാവന് ഇപ്പൊ എങ്ങനെയുണ്ട്…?? ”

“താങ്കൾ ഒരു നിമിഷം എന്റെ കൂടെ ഒന്ന് വരു…”

ഞാൻ ആ ഡോക്ടറെ പിന്തുടർന്നു അദേഹത്തിന്റെ കാബിനിൽ കയറി….

“ഇരിക്കൂ…എന്നോട് ഇരിക്കാൻ പറഞ്ഞിട്ട് അദ്ദേഹം..അദേഹത്തിന്റെ ചെയറിൽ ഇരുന്നു..

സീ Mr…????

“ആദം.. ആദം ജോൺ..” ഞാൻ സ്വയം പരിചയപ്പെടുത്തി…

“നിങ്ങളുടെ അമ്മാവന് വെറും തളർച്ചയായിരുന്നില്ല ഇറ്റ് വാസ് എൻ മൈൽഡ് കാർഡിയാക് അറസ്റ്റ്….”

“വാട്ട്‌….??? ഞാൻ പെട്ടന്നു ചെയറിൽ നിന്നും ചാടിഎഴുനേറ്റു…

“ഹേയ് ഡോണ്ട് വറി.. ഇപ്പൊ കുഴപ്പമൊന്നും ഇല്ല ഹി ഈസ്‌ ഇൻ ഒബ്സെർവഷൻ.. ബട്ട്‌ നോട്ട് ഇൻ എ ഗുഡ് കണ്ടിഷൻ അമ്മാവനെ കഴിവതും കൂടുതൽ ടെൻഷൻ അടിപ്പിക്കാതെ…നോക്കുക അദ്ദേഹത്തിന് ആവിശ്യത്തിന് വിശ്രമം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവ്ച്ചത്..”

“ഇനിയും ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ ചിലപ്പോൾ ഒന്നും ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല….സെഡേഷന്റെ ഡോസ് കഴിയുമ്പോൾ നിങ്ങൾക്കു അകത്തു കയറി കാണാൻ സാധിക്കും….യു കാൻ ഗോ നൗ…”

ഡോക്ടറോട് നന്ദി പറഞ്ഞു ഇറങ്ങുമ്പോഴും ഞാൻ ഒരു മരവിച്ച അവസ്ഥയിലായിരുന്നു…

അമ്മാവൻ…. എത്രേയദികം ടെൻഷനും വിഷമങ്ങളും ഉണ്ടായിട്ടും ഒരു വാക്ക് പോലും പറയാതെ എല്ലാം ഒറ്റക്ക് സഹിച്ചു…ഞങ്ങൾക്ക് വേണ്ടി..

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *