മൗനരാഗം 2 [sahyan] 965

എന്നെ കണ്ടപ്പോൾ അമ്മാവൻ ചിരിച്ചുകൊണ്ട്.. അടുത്തേക്കു വരാൻ തലകൊണ്ട് ,മാടി വിളിച്ചു …
ഞാൻ വേഗം പോയി അമ്മാവന്റെ കൈയിൽ എന്റെ രണ്ടു കൈയും ചേർത്ത് പിടിച്ചു..”നിനക്ക് കുഴപ്പമൊന്നും ഇല്ലാലോ അച്ചു…???” എന്ന് അമ്മാവൻ ചോദിച്ചപ്പോൾ എനിക്കു സങ്കടം പിടിച്ചു നിർത്താനായില്ല… പൊട്ടിക്കരഞ്ഞു പോയി…..

“എന്തിനാ അമ്മാവാ.. എല്ലാം ഒറ്റയ്ക്ക്….. അതുകൊണ്ടല്ലേ ഇപ്പൊ.. ഇങ്ങനെ… ”
എന്റെ വാക്കുകൾ ഇടയ്ക്കു മുറിയുണ്ടായിരുന്നു അമ്മാവന്റെ കൈയിൽ മുഖം ചേർത്ത് ഞാൻ തേങ്ങിക്കരഞ്ഞു…

“വയസായില്ലെടാ.. അപ്പൊ പഴയപോലെ വിഷമങ്ങളൊന്നും സഹിക്കാൻ പറ്റുന്നില്ല….”എന്റെ തലയിൽ തലോടിക്കൊണ്ട് അമ്മാവൻ തുടർന്നു…

“അമ്മാവന്റെ ഒരാഗ്രഹം മോൻ സാധിച്ചുതരോ..??? ”

“എന്താ… ഞാൻ ചെയണ്ടേ..??” എന്തായാലും ഞാൻ ചെയാം.. ഞാൻ അമ്മാവന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു…

“പറയാം ദീപു മോളെ കൂടി വിളിക്ക്…””
വേഗം ഞാൻ ദീപുനെ പോയി വിളിച്ചുകൊണ്ടുവന്നു….
അമ്മാവനെ കണ്ടതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അമ്മാവനെ കെട്ടിപിടിച്ചു… ഒരുപാടു കരഞ്ഞു സോറി പറഞ്ഞു… അപ്പോഴൊക്കെ അവളുടെ തലയിൽ തലോടിക്കൊണ്ട് അമ്മാവൻ അവളെ ആശ്വസിപ്പിക്കുണ്ടായിരുന്നു…
കുറച്ചു ആശ്വാസം ആയപ്പോൾ അവൾ വിട്ടു മാറി എന്നാലും കണ്ണുനീർ നിലച്ചിട്ടുണ്ടായിരുന്നില്ല…

ഞങ്ങളെ രണ്ടുപേരെയും നോക്കി അമ്മാവൻ പറഞ്ഞു തുടങ്ങി…

“നിങ്ങൾ രണ്ടുപേരുമാണെന്റെ ജീവൻ ഇത്രയും കാലം ഞാൻ ജീവിച്ചതും അധ്വാനിച്ചതും എല്ലാം നിങ്ങൾക്കു വേണ്ടിയാണ്….
ഇനിയും എത്ര നാൾ ഞാൻ ഉണ്ടാവുമെന്ന് എനിക്കറിയില്ല….അതുകൊണ്ട് എന്റെ ഒരാഗ്രഹം എന്റെ മക്കൾ സാധിച്ചുതരണം… പറ്റില്ലെന്ന് പറയരുത്… ”

“ഞങ്ങൾ എന്താ ചെയണ്ടേ..?? ” അമ്മാവൻ പറയു,, ഞാൻ ചോദിച്ചു…..

“എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നിങ്ങളുടെ രണ്ടുപേരുടെ കല്യാണം…. ഇനിയും അത് വൈകിയാൽ ചിലപ്പോൾ എനിക്കത് കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല അതുകൊണ്ട്… എന്റെ ഇ ആഗ്രഹം നിങ്ങൾ രണ്ടുപേരും സാധിപ്പിച്ചു തരണം…… ”

ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി….
കുറച്ചു നേരത്തേക്ക് അവിടേം മുഴുവൻ നിശബ്തത തിങ്ങിനിറഞ്ഞു നിന്നു………

എന്റെ മനസ്സിൽ ആ സമയം ഒരുപാട് ചിന്തകൾ കടന്നുവന്നു… എന്റെ ചെറുപ്പം മുതൽ ഉള്ള ജീവിതം…. അമ്മാവനോടുള്ള സ്നേഹം കടപ്പാട് ബഹുമാനം അങ്ങനെ പലതും എനിക്കു കൂടുതൽ ഒന്നും പിന്നെ ആലോചിക്കാൻ ഉണ്ടായിരുന്നില്ല….

“എനിക്ക് സമ്മതം….” ഞാൻ പറയുന്നതിനേക്കാൾ മുന്നേ ദീപു അത് പറഞ്ഞിരുന്നു….

ദീപു പറയുമെന്നു എനിക്കൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല… അവൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നെയാണല്ലോ… പക്ഷെ ഇത് എന്നെ തീർത്തും ഞെട്ടിച്ചു കളഞ്ഞു….
എന്നാൽ അമ്മാവന്റെ മുഖത്ത് വളരെയധികം സന്തോഷം ….. പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കിയ അമ്മാവനെ നിരാശനാക്കാൻ എന്നെകൊണ്ട് സാധിക്കില്ലായിരുന്നു….

“എനിക്കും സമ്മതം…” അമ്മാവൻറെ കൈ ചേർത്തു പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു…

തുടരും….

ഒരു എഴുത്തുകാരനൊന്നും അല്ല.. അങ്ങനെ മലയാളം എഴുതാറില്ല അതുകൊണ്ട് തന്നെ അക്ഷരപ്പിശക് വന്നിട്ടുണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം… നിങ്ങൾ ഉദ്ദേശിച്ച തരത്തിൽ കഥ എത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല… അഭിപ്രായം നല്ലതാണെകിലും മോശമാണെകിലും രേഖപ്പെടുത്തുക മോശമാണെകിൽ ഒരു മടിയും വിചാരിക്കണ്ട മുഖത്ത് നോക്കി പറഞ്ഞോളൂ… ഞാൻ ഇവിടെ വെച് നിർത്തിക്കോളാം……. എന്ന് സ്നേഹപൂർവ്വം സഹ്യൻ…

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *