മൗനരാഗം 2 [sahyan] 965

ദീപു അതു കേട്ടു എന്നെ ഒന്ന് തലയുയർത്തി നോക്കിയെങ്കിലും വീണ്ടും ഫുഡിങ് തുടര്‍ന്നു
അവളുടെ മുഖത്തു ഒരു പുച്ഛഭാവം വിരിഞ്ഞോ .. ഏയ് തോന്നിയതാവും…

ഞാൻ കൈ കഴുകി വന്നു ഇരുന്നപ്പോൾ അമ്മ 4പത്തിരി എടുത്ത് എന്റെ പ്ലൈറ്റിലേക്കു ഇട്ടു എന്നിട്ട് നല്ല ആവി പറക്കുന്ന ചിക്കൻ കുറുമ അതിന്റ മുകളിലേക്കു ഒഴിച്ചു

ഹോ ഹോസ്റ്റലിൽ നിന്നപ്പോൾ ഉണ്ടായിരുന്ന ഏറ്റവും വലിയ നഷ്ട്ടമായിരുന്നു അമ്മടെ നോൺ വിഭവങ്ങളും അമ്മുസിന്റ വെജ് വിഭവങ്ങളും… രണ്ടുപേർക്കും അവരുടേതായ സ്പെഷ്യൽ വിഭവങ്ങൾ ഉണ്ട് അമ്മേടെ മാസ്റ്റർപീസ് ഐറ്റം ആണ് ഇത് നല്ല തേങ്ങപ്പാൽ ഇട്ടുവെച്ച ചിക്കൻ കുറുമ….

“”എന്നാലും അച്ചു നീ അവിടെ ഉണ്ടായിട്ട്.. ഇത്രക്കും വലിയ പ്രശ്നം ആക്കാൻ നിൽകണമായിരുന്നോ…”””.പത്തിരി കുറുമയിൽ മുക്കി വായയിലേക്ക് വെക്കാൻ നിക്കുമ്പോഴേക്കും അമ്മ ബോംബ് പൊട്ടിച്ചു.. പോയി മൂഡ് പോയി…

“മോൾക്ക് എന്തേലും പറ്റിയിരുനെങ്കിലോ….
അവൾക്കു പരിചയം ഇല്ലാത്ത സ്ഥലമല്ലേ ഏതൊക്ക തരം ആൾകാരാണെന്നു ആർക്കറിയാം നീ ഒരാള് അവിടെ ഉണ്ടെന്ന ധൈര്യത്തിൽ ആണ് ഞങ്ങൾ ഇവളെ അങ്ങോടു പറഞ്ഞയിച്ചത്…എന്നിട്ടിപ്പോ കണ്ടില്ലേ….”

ഇതൊക്കെ എപ്പോഴും ഉള്ള സംഭവം ആയതുകൊണ്ട് ഞാൻ അമ്മയുടെ വ്യാകുലതകൾക്കു ചെവികൊടുക്കാൻ നിന്നില്ല എന്റെ മണ്ടയിൽ എങ്ങനെ എത്രയും പെട്ടന്നു ഫുഡിങ് തീർത്തു അവിടെന്നു രക്ഷപെടാം എന്നായിരുന്നു

“”നീ ഒന്നും കേൾക്കുന്നില്ല അച്ചു….”‘??
അമ്മേടെ ശബ്‌ദം ഒന്നുയർന്നു….

“എന്റെ പൊന്നു അമ്മാ ഞാൻ ഇതൊന്ന് സമാധാനത്തിൽ കഴിച്ചോട്ടെ അല്ല പിന്നെ….. ഞാൻ ഇവളെ തല്ലിന്റെ ഇടയിൽ കൊണ്ടിട്ടതൊന്നും അല്ല..””
“ദേ… എന്റെ നെറ്റി അമ്മ കണ്ടില്ലേ നോക്ക്…. ദേ ഇവള് കസേര വെച്ചടിച്ചതാണ്….”

“നിന്നോട് ആരേലും ഇടയിൽ കേറാൻ പറഞ്ഞോ….. ഇല്ലല്ലോ വലിയ ആളാവാൻ നോക്കിയതല്ലേ കണക്കായി…
അത്രേം നേരം ഫുഡേയ്.. ശരണം എന്നു വെച്ചിരുന്ന ദീപു കത്തി ജ്വലിച്ചു തൊടങ്ങി..”

“കണ്ടിലെ വല്ലവരുടെയും തല്ലുകൊള്ളേണ്ട എന്നു വിചാരിച് സഹായിക്കാൻ നിന്ന എന്നോട് പറയുന്നത് കേൾക്ക്.. എന്നെ തല്ലിയതിന് ഒരു സോറി പോലും പറയുന്നില്ല “”
ഞാൻ അവളെ നോക്കി പറഞ്ഞു…

“നിന്നോട് എന്റെ പട്ടി പറയും…സോറി. എന്നോട് മോശമായി പെരുമാറിയതുകൊണ്ടാണ് ആ നാറികളെ ഞാൻ തല്ലിയത് നീ എന്തിനാ അതിന്റെ ഇടയ്ക്കു കയറി വന്നത്… ”

“അവര് നിന്നോട് എന്ത് മോശമായി പെരുമാറി..?? “”
എബി ലോക നാറിയാണ് അവൻ എന്തേലും.. ഒപ്പിക്കാതെ ഇവൾ ഒന്നും ചെയ്യില്ലെന്നും അറിയാം എന്നാലും ഇപ്പൊ ഇവളുടെ മുന്നിൽ തോറ്റുകൊടുക്കാൻ പറ്റില്ല….

“അതൊക്കെ ഞാൻ എന്തിനാ നിന്നോട് പറയണേ… ഒരു കൾച്ചർ ഇല്ലാത്ത കോളേജും കൊറേ സ്റ്റുഡന്റ്സും പിന്നെ അതിനൊക്കെ പറ്റിയ ഒരു ബെസ്റ്റ് ചെയർമാനും.. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട….””

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *