മൗനരാഗം 2 [sahyan] 965

“ഞാൻ എന്ത് ചെയ്തുന്നാ…????????”

“നടുറോട്ടിൽ നിന്ന് പെൺപിള്ളേരെ കെട്ടിപ്പിച്ചു നിൽക്കുന്നതല്ല.. അവിടത്തെ നിന്റെ പണി…..”

“ആര് ആരെ കെട്ടിപിടിച്ചുന്നാ..? നമ്മുടെ അച്ചുവോ..? ”
അതുവരെ എല്ലാം കേട്ടിരുന്ന അമ്മായി ഇടയിൽ കയറി ചോദിച്ചു….

“ആ അതെ അമ്മ.!! ഞാൻ അവിടേക്കു കടക്കുമ്പോള് ഇവൻ അവിടെ ഏതോ ഒരു അലവലാതിനെ കെട്ടിപിടിച്ച് നിലക്കായിരുന്നു…!!!”

“അത് ഏതാ ഇ പുതിയൊരു അലവലാതി അച്ചു…????”” അമ്മായി ചിരിച്ചുകൊണ്ട് ചോദിച്ചു…

“ആ ആർക്കറിയാം.. ഇവന്റെ വല്ല തൊലിഞ്ഞ കാമുകിയാവും..””
അവള് ഒരു ലോഡ് പുച്ഛം വാരിയെറിഞ്ഞു പറഞ്ഞു..

“”ആടി എന്റെ കാമുകി തന്നെയാ നിനക്കെന്താ അതിന്… ഞാൻ അവളെ എനിക്ക് ഇഷ്ടംതോന്നുമ്പോ ഇഷ്ട്ടമുള്ള സ്ഥലത്തുവെച്ച് ഇഷ്ട്ടമുള്ള അത്രക്ക് കെട്ടിപ്പിടിക്കും വേണ്ടി വന്നാൽ ഉമ്മയും വെക്കും നീ ആരാ അത് ചോദിക്കാൻ…..””

ഇത്തവണ അവൾക്കു തിരിച്ചു പറയാൻ ഒന്നും കിട്ടിയില്ല ദേഷ്യത്തിൽ കൈ ചുരുട്ടി മേശയിൽ ഇടിച്ചു..
“നീ എന്ത് വേണമെകിലും കാണിച്ചോ”… എന്നുപറഞ്ഞു അവളുടെ സ്ഥായി ഭാവം (പുച്ഛം) എടുത്തണിഞ്ഞു എന്നേറ്റു പോയി….

ഞാനും അമ്മായിയും അതുകണ്ടു അടക്കിചിരിച്ചു..
ബട്ട്‌ എന്റെ മമ്മി പഴയ സിനിമകളിൽ കവിയൂർ പൊന്നമ്മ ചെയ്യന്നപോലെ “”അയ്യോ എന്റെ കുഞ്ഞു ഒന്നും കഴിച്ചില്ല “”” എന്ന ഭാവത്തിൽ എന്നെ ഒന്ന് നോക്കി….
ഞാൻ സാരില്ല എന്നു കൈ കൊണ്ട് കാണിച്ചു…

പിന്നെ ഇപ്പൊ തന്നെ 6 പത്തിരി കുത്തിക്കേറ്റിട്ടുണ്ടാവും മതിയായപ്പോ എഴുന്നേറ്റ് പോയതാ അമ്മേടെ ഭാവം കണ്ടാൽ തോന്നും പട്ടിണി കിടക്കാണെന്നു……

“എന്നാലും അച്ചു അതേതാടാ ദീപു പറഞ്ഞ ഒരു പുതിയ അവതാരം…””
അമ്മായി കൊറച്ചാവേശത്തിൽ എന്നോട് ചോദിച്ചു

“അമ്മുസേ വേറെ പണിയൊന്നും ഇല്ലേ അവൾക്കു പ്രാന്താണ്…. “”

“പോടാ കെട്ടിപ്പിച്ചു നിൽക്കാൻ മാത്രം ആരാടാ അവിടെ നിനക്ക്….”

“അതെന്റെ എന്റെ ഫ്രണ്ട് ആണ് ഫ്രണ്ട് എന്നു പറഞ്ഞാൽ ബെസ്റ്റ് ഫ്രണ്ട്…. ഞങ്ങൾക്കു പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ജീവനാണ് അതാ…”

നിനക്കിഷ്ടന്നോ അവളെ..?

പിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അവളെ..

എടാ നല്ല കൊച്ചാണോ നമ്മുക്ക് ആലോചിക്കന്നോ…..?? പേരെന്താടാ അവളുടെ..?

പേര് വേദിക….പിന്നെ ഇ ഇഷ്ടം എന്നു പറഞ്ഞ പ്രേമം അല്ല എന്റെ വസുന്ധര ദേവി… ഇതു അതിനേക്കാൾ മുകളിൽ നിൽക്കുന്ന എന്തോ ആണ് ഞങ്ങൾ ഇങ്ങനെ ജീവിച്ചോളാമേ…… ഞാൻ വേണമെങ്കിൽ ദീപുവിനെ കെട്ടിക്കോളം…ഹ ഹാ ഹാ

ഹ ഹ ഹ നീ അവളെ കെട്ടുന്നതിൽ എന്നിക് കൊഴപ്പൊന്നും ഇല്ല പക്ഷെ അവള് നിന്നെ തല്ലിക്കൊന്നാൽ ഞങ്ങൾ എന്ത് ചെയ്യും അതും കൂടി പറ… നിങ്ങൾ രണ്ടും കെട്ടിട്ട് വേണം ഞങ്ങൾക്ക് ഉള്ള സമാധാനം പോയിക്കിട്ടാൻ….
എന്തായാലും നീ കഴിച്ചു മുഴുവൻ ആക്കാൻ നോക്ക് പിന്നെ നിന്റെ ആ കൂട്ടുകാരിയെ ഒരുദിവസം ഇങ്ങോട്ട് കൊണ്ടുവാ ഞങ്ങൾക്കു ഒന്ന് കാണാമല്ലോ…

ആ ഒരു ദിവസം ഞാൻ കൊണ്ടുവരാം എന്തായാലും ദീപു ഇല്ലാത്ത ദിവസം

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *