മൗനരാഗം 2 [sahyan] 964

നോക്കി കൊണ്ടുവരേണ്ടി വരും രണ്ടും ഫസ്റ്റ് ഡേ തന്നെ അടിയായി ഇന്നിപ്പോ ഇവരുടെ ഇടയിൽ കിടന്നു ഞാൻ പാടുപെടും…. രണ്ടും തമ്മിൽ കണ്ടാൽ അടി ഉറപ്പാണ്…

ഇതിന്റെ ഇടയ്ക്ക് അങ്ങനെയും സംഭവിച്ചോ???? എന്താ ചെയ്യാ ഈശ്വരാ ഇ കുട്ടീടെ സ്വഭാവം ഒന്ന് മാറികിട്ടാൻ…..അവളെയോർത് തീ തിന്നാനെ എനിക്ക് നേരമുള്ളോ….

ദീപു പണ്ട് ന്ത് പാവമായിരുന്നു അല്ലെ…… ഞങ്ങടെ കുട്ടികാലം ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു

ഞാൻ അതൊക്കെ ഇടക്കിടക്ക് ആലോചിക്കും ….. നിങ്ങൾ നല്ല കൂട്ടായിരുന്നു ചെറുപ്പത്തിൽ.. അവൾ എന്താ പിന്നെ ഇങ്ങനെയായെന്നു എനിക്കൊരു എത്തും പിടിത്തവും കിട്ടുന്നില്ല..

മുത്തശിയുടെ മരണ ശേഷം ആണ് അവൾ ഇങ്ങനെയായേ.. മുത്തശിയായിട്ട് അവള് നല്ല കൂട്ടായിരുന്നല്ലോ….

ഹ എന്തായാലും എന്റെ കണ്ണടയുന്നതിനേക്കാൾ മുന്ന് അവളെ പഴയ പോലെ ഒന്ന് കണ്ടാൽ മതിയായിരുന്നു
അമ്മായി കൊറച്ചു സങ്കടത്തോട് കൂടിയാണ് അത് പറഞ്ഞത്…..

ആ അപ്പൊ അമ്മുസ് ഉറങ്ങുമ്പോൾ കണ്ണടക്കാറില്ലാ…??? ഞാൻ ആ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി തന്നെ ചളിയടിച്ചു….

നീ ഒറ്റയ്ക്കിരുന്നു കഴിക്ക് ഞാൻ പോവാ.. ഒരു ചെറിയ കപടദേഷ്യത്തോടു കൂടി എന്റെ തലയ്ക്കു കിഴുക്കീട്ടു അമ്മായി എഴുന്നേറ്റു …

അയ്യോ അമ്മുസ് പോവല്ലെ ഞാൻ ഒരു ചളിയടിച്ചതല്ലെ എന്നെ പോസ്റ്റാക്കലെ… ഇരിക്ക്…

ദേ ചെക്കാ വിട്ട…. എന്നിക്കു ഒരു നൂറുകൂട്ടം പണിയുണ്ട്…നീ വേഗം കഴിച്ചു കഴിഞ്ഞ് ആ പത്രങ്ങൾ കഴുകി വെച്ചിട്ട് വേണം ബാക്കിയുള്ള പരുപാടി നോക്കാൻ…….

ബാക്കി എന്ത് പരുപാടിയാ…

രാത്രിക്കുള്ളത് വെക്കണ്ടേ….

രാത്രിക്കു ഇന്നിപ്പൊ എന്തിനാ വേറെ ഇതുതന്നെ പോരെ എനിക്കിപ്പോ വേറെ ഒന്നും വേണ്ട ഇനി വയറു നിറഞ്ഞു

അയ്യടാ മോനെ അപ്പൊ ഞങ്ങൾക്ക് ഒന്നും വേണ്ടേ അമ്മാവന് ഇതു പറ്റില്ലല്ലോ അമ്മാവന് ചപ്പാത്തിയും വെജിറ്റബിൾ കറിയും ഉണ്ടാകേണ്ടി വരും

ഓ……. മനസിലായി

ആ മനസിലായാലോ അപ്പൊ പൊന്നുമോൻ വേഗം അങ്ങ് കഴിച്ചു എണിറ്റു കുളിച്ചു നല്ല കുട്ടിയായിട്ടു ഇരിക്ക് ട്ടാ …എന്ന് പറഞ്ഞു അമ്മായി അടുക്കളയിലേക്ക് നടന്നു……

ഓ ശരി വസുന്ധര ദേവി….. അമ്മായി പോകുന്നതും നോക്കി ഞാൻ ഇവിടെ ഇരുന്നു വിളിച്ചു പറഞ്ഞു
അപ്പൊ തന്നെ ആള് കൈ കൊണ്ട് തല്ലും കിട്ടുമെന്ന് ആക്ഷൻ കാണിച്ചിട്ട് നടന്നു പോയി പിന്നെ ഞാൻ ബാക്കി ഫുഡ് സ്ടേപാടെ കേറ്റി വേഗം എന്റെ മുറിയിലേക്ക് പോയി…..

എന്റെ മുറിയുടെ ഓപ്പോസിറ് ആണ് ഇ വീട്ടിലെ തെക്കിനി അതായത് ദീപുവിന്റെ മുറി.. അതെപ്പോഴും അടഞ്ഞേ കിടക്കാറുള്ളു… അതിലെ നാഗവല്ലി തോന്നുമ്പോ ഇറങ്ങി നടക്കും…… എന്നെ കണ്ടാൽ കൊന്ന് ചോര കുടിയ്ക്കും എന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ ആ വഴി പോവാറില്ല…. അവള് ഫുൾ ടൈം പാട്ടൊക്കെ വെച്ച് അതിന്റെയുള്ളിൽ അടയിരുപ്പാണ്

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *