മൗനരാഗം 2 [sahyan] 965

എന്റെ റൂമിലേക്ക് കടക്കുന്നതിനേക്കാൾ മുന്നേ വെറുതെ ഒരു നിമിഷം ഞാൻ അവളുടെ റൂം എന്തിനെന്നു അറിയാതെ നോക്കിനിന്നു…
വേദു ഇന്ന് എന്നോട് ചോദിച്ച ചോദ്യം എന്റെ മനസിലേക്കു തികട്ടി വന്നു ദീപുവിനെ ഞാൻ പ്രണയിക്കുന്നുണ്ടോ…. അറിയില്ല പക്ഷെ ഒന്നറിയാം അവൾ ഒരുപാടു സ്പെഷ്യൽ ആണ് അത് ചിലപ്പോൾ കൂടെ കളിച്ചു വളർന്ന കളി കൂട്ടുകാരിയോടുള്ള ഒരു തരം അറ്റാച്ച്മെന്റ് ആവാം അതുകൊണ്ടാവാം ഇത്രയധികം അവളെന്നെ വേദനിപ്പിച്ചിട്ടും എനിക്കവളെ വെറുക്കുവാൻ സാധിക്കാതെ പോവുന്നെ എന്തിനെന്നു ചോദിച്ചാൽ എനിക്കും അറിയില്ല ഒരു പക്ഷെ,,, അച്ചേട്ടാ…. എന്ന് വിളിച്ചു എന്റെ കൈ പിടിച്ചു കളിച്ചുവളർന്ന ആ പതിനാലുവയസുകാരിയെ വീണ്ടും കാണാൻ എന്റെയുള്ളിലെ ആ പഴയ പതിനെട്ടുകാരൻ ഇപ്പോഴും ആഗ്രഹിക്കുന്നതുകൊണ്ടാവാം …

തലയിൽ ഉരിത്തിരിഞ്ഞ ചിന്തകൾ ഹൃദയത്തിൽ എത്തുന്നതിനേക്കാൾ മുന്നേ ഞാൻ അത് അവിടെ വെച്ച് ബ്ലോക്ക് ചെയ്തു.. തലയൊന്ന് കുടഞ്ഞു

മുറിയിൽ കയറി….. വാതിൽ അടച്ചു ഞാൻ കൊറച്ചു നേരം അവിടെ തന്നെ ചാരി നിന്നു…….ദീപുവിന്റെ മുറിയിൽ നിന്ന് പട്ടു ഇങ്ങോട്ടേക്കു ഒഴുകിയെത്തുന്നുണ്ട്….
കാര്യം അവളിത്തിരി മോഡേൺ ആണെങ്കിലും അവളുടെ ടേസ്റ്റ് ഇൻ മ്യൂസിക് ഒകെ വേറെ ലെവൽ ആണ് അങ്ങ്
എൽവിസ് പ്രെസ്‌ലെയ് തൊട്ട് ബീറ്റിൽസ്, ക്വീൻ , തുടങ്ങി ഇങ്ങു ഇളയരാജ,റഹ്മാൻ,SPB,വയലാർ,ജയചന്ദ്രൻ, ദാസേട്ടൻ etc വരെ എത്തി നിൽക്കുന്നതാണ് ഇവരുടെ ഒക്കെ കാസ്റ്റും വിനൈൽ റെക്കോർഡ്‌സും ഒക്കെ ആയിട്ടു ഒരു കുന്ന് കളക്ഷൻ ഉണ്ട് അവളുടെ കൈയിൽ….

കുറേ കാലമായിലോ എന്റെ മുറിയിൽ വന്നിട്ട് മുറിയാകെ സ്വാഭാവികമായിട്ടും പൊടി പിടിച്ചു അലമ്പായി കിടക്കവുമെന്നാണ് ഞാൻ കരുതിയത് എന്നാല് മുറിയാകെ ക്ലീൻ ആണ്….

ഇ അമ്മുസ് എല്ലാം വൃത്തിയാക്കി വെച്ചേക്കാ കൊച്ചു കള്ളി എന്ന് മനസ്സിൽ പറഞ്ഞു ചിരിച് ഞാൻ ബെഡിൽ വന്നു രണ്ടു കൈയും നിവർത്തി കെടന്നു..
ദീപുന്റെ മുറിയിൽ നിന്നും ഉള്ള പാട്ടിന്റെ ഒഴുക്ക് ഇതുവരെ നിലച്ചിട്ടില്ല………

ബീറ്റിൽസിന്റെ “ഹേയ് ജൂഡ്” അവിടെ പ്ലേ ചെയുന്നുണ്ട്… അതും കേട്ട് കുറച്ച്നേരം കിടന്നപ്പോഴേക്കും ഞാൻ ഉറങ്ങിപോയിരുന്നു…..

ഫോൺ റിങ് ചെയുന്ന സൗണ്ട് കേട്ടപ്പോഴാ ഞാൻ എഴുന്നേൽക്കുന്നെ… ആരാപ്പോ…. നാശം നല്ല സുഖായിട്ട് ഉറങ്ങായിരുന്നു.. എന്ന് പിറുപിറുത്തു ഫോൺ എടുത്തു നോക്കുമ്പോള്‍ വേറെ ആരുമല്ല
മൈ ബെസ്റ്റി.. എന്ന പേരും പിന്നെ ആ ജന്തുന്റെ ഫോട്ടോയും…..

ഫോൺ എടുത്ത് ചെവിയിൽ വെച്ചപ്പോ തന്നെ ചീത്ത… എപ്പോ എത്തി..?എത്തുമ്പോ വിളിക്കാമെന്നു പറഞ്ഞതല്ലെ,,,, ഫോൺ എടുക്കാൻ എന്തെ വൈകിയേ,,,, ഫുഡ് കഴിച്ചോ,,,?? അങ്ങനെ ഒറ്റശ്വാസത്തിൽ നൂറുചോദ്യം….

ഉറക്കത്തിൽ നിന്ന് എടുത്ത കാരണം ഞാൻ കുറച്ചു നേരം റിലേ കട്ട് ആയി നില്കായിരുന്നു…ഞാൻ ഒന്നും മിണ്ടാത്തകാരണം അവൾ വീണ്ടും ഓരോന്ന് ചോദിച്ചു കൊണ്ടിരിന്നു ഹലോ ഇ സാധനം മിണ്ടുന്നില്ലലോ…??
ചത്തോ നീ….,?? അങ്ങനൊക്കെ…

“ചത്തിട്ടില്ലെടി പിശാശേ.. ഞാൻ ഉറങ്ങായിരിന്നു… അതാ…. ആ.. ന്താ.. വിളിച്ചേ…” ????

“ഇ ഒന്പതുമണിക്കോ നീ ഉറങ്ങുന്നത് വലതും കഴിച്ചോ..?? അല്ല നീ എന്താ വീട്ടിൽ എത്തീട്ടു വിളിക്കാഞ്ഞേ.. പട്ടി ”

“ഞാൻ മറന്നതാണ് വന്നിട്ട് ചായ കുടിച്ചു വെറുതെ കെടുന്നതാ ഉറങ്ങിപ്പോയി നല്ല ക്ഷീണം ഉണ്ടായിരുന്നു അതാ ”

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *