മൗനരാഗം 2 [sahyan] 965

“ആ ഉണ്ടാവും ലോ.. മുറപ്പെണ്ണ് കസേര വെച്ച തലക്കിട്ടു ഒന്ന് തന്നതല്ലെ നല്ല ക്ഷീണം ഉണ്ടാവും”” അവൾ കിട്ടിയ അവസരം മുതലെടുത്തു……..

“ഇ മുറപ്പെണ്ണ് മുറപ്പെണ്ണ് എന്ന് നീ എപ്പോഴും പറയണ്ട കാര്യമില്ല..കേട്ടോ… നീ എന്നെ കളിയാകാനാണോ ഇപ്പൊ വിളിച്ചേ…” ???

“ആണെകിൽ..??? ”

“എന്ന വെച്ചിട്ട് പോടീ പുല്ലേ….!!!!!!”

“അയ്യോ അച്ചു.. അച്ചു.. കട്ട്‌ ചെയ്യല്ലേ സോറി.. സോറി… ഞാൻ തമാശയ്ക് പറഞ്ഞതല്ലേ കുട്ടാ…”

“ആണോ എന്നാ എനിക്ക് തമാശയായി തോന്നിയില്ല…”

“ഞാൻ സോറി പറഞ്ഞില്ലെ…. എന്തൊക്കെയായാലും.. ചങ്കാണ് മാങ്ങയാണ് എന്നൊക്കെ പറഞ്ഞു നടന്നിട്ട് നീ ഇത്രയും വലിയ ഒരു കാര്യം എന്നോട് മറച്ചു വെച്ചില്ലെ എന്നിട്ട് ഞാൻ ദേഷ്യപ്പെട്ടോ… ഇല്ലല്ലോ …???””

“ഞാൻ എന്ത് കാര്യം മറച്ചുവെച്ചുന്നാ…? നിങ്ങൾ ആരും ചോദിച്ചിട്ടില്ല അതുകൊണ്ട് പറഞ്ഞില്ല അത്രേയുള്ളൂ….”

“”മ്മ് അതൊക്കെ പോട്ടെ… എന്നിട്ട് എന്തായി വീട്ടിൽ എത്തീട്ട് അവളെ വഴക്കു പറഞ്ഞോ…. എല്ലാരും…””

“ഉവ്വ നിനക്ക് ഇവിടെത്തെ അവസ്ഥ അറിയാഞ്ഞിട്ടാ…. അവള് ഇവിടുത്തെ കണ്ണിലുണ്ണിയാണ്… അവള് എന്നെ കൊന്നാലും ആരും ഒന്നും പറയില്ല.. എന്റെ അമ്മപോലും…”

“”സാരമില്ല അവൾക്ക് കോളേജിൽ വെച്ച് പണി കൊടുക്കാം ….”

“ന്റെ പൊന്നു വേദു വെറുതെ വഴിയിൽകൂടി പോകുന്ന പണി ചോദിച്ചു വാങ്ങലെ…. അതിനു ഒറ്റബുദ്ധിയാണ് എന്താ എപ്പോഴാ ചെയ്യാ എന്നു അറിയാത്ത ഒരു സാധനം അവളുടെ ഒറ്റയടിക്കില്ല നീ… വെറുതെ വേണ്ട… ഇന്നത്തെ തല്ല് കണ്ടിലെ””

” ആ അതുപറഞ്ഞപ്പോഴാ ആ എബിക്കും അവന്റ വായ്നോക്കികൾക്കും രണ്ടു കിട്ടണ്ടതായിരുന്നു ഇനിയിപ്പോള്‍ അവന്മാര് കൊറച്ചു ദിവസം കഴിഞ്ഞിട്ടല്ലേ വരുള്ളൂ അതു വരെ ബാക്കിയുള്ള പെൺകുട്ടികൾക്ക് ഒരു സമാധാനം കിട്ടും ആ ഒരു കാര്യത്തിൽ എനിക്ക് അവളോട്‌ പ്രശ്നമൊന്നും ഇല്ല പക്ഷെ നിന്നെ തല്ലിയത് മാത്രം എനിക്ക് ക്ഷമിക്കാൻ പറ്റില്ല….””

“”അവൾ എബിയെ തലിയിട്ടുണ്ടെകിൽ അതിനു തക്കതായ കാരണം ഉണ്ടാവുമെന്ന് എന്നിക്കു നല്ല ബോധ്യം ഉണ്ട്..അവനിട്ടു ഒന്ന് കൊടുക്കണം എന്ന് ഞാൻ കൊറേ കാലമായി കരുതിയിരിക്കുന്നു.. എന്തായാലും അവള് കൊടുത്തത് നന്നായി അവളുടെ ഇടിയാണേൽ നല്ല ഡോസ് ഉണ്ടാക്കും “”

“”കേട്ടിട്ട് നല്ല കീറ്‌ കിട്ടിയ പോലെ തോന്നുന്നുണ്ടാലോ… “”

“തോന്നൽ അല്ല മോളേ ഒരു വട്ടം കിട്ടിയിട്ടുണ്ട്.. അവൾക്കി രാത്രി സഞ്ചാരം കുറച്ച് കൂടുതലാ…ഒരുദിവസം രാത്രി വണ്ടിയെടുത്തു പോകുന്നത് ഞാൻ തടഞ്ഞു അതിന് ഞങ്ങൾ തമ്മിൽ വഴക്കായി അതുപിന്നെ അടിപിടിയിലേക്ക് എത്തിയപോ ഞാൻ അവളുടെ കൈ രണ്ടു ലോക്ക് ആക്കി..എന്റെ തെറ്റ്.. അവള് അഭ്യാസിയാണെന്നു ഞാൻ ഒരു നിമിഷം മറന്നു പോയതാ.. എന്റെ അടിവയറ്റിൽ അവളുടെ മുട്ടുകാല് കേറ്റിയപ്പോഴാ അത് ഓർമ വന്നേ പിന്നെ കറങ്ങി നെഞ്ചത്തൊരു ചവിട്ടും എന്റെ ഭാഗ്യക്കേടിനു ഞങ്ങൾ സ്റ്റെപ്പിന്റ അടുത്ത് നിന്നാണ് ഇതൊക്കെ ചെയുണ്ടായിരുനെ ഞാൻ ഉരുണ്ടു കൂടി മുകളിൽ നിന്ന് താഴത്തേക് എത്തി തലയൊക്കെ പൊട്ടി ചോര വന്നു ആകെ സീൻ ആയിരുന്നു തലയിൽ നാലു സ്റ്റിച് ഇടേണ്ടി വന്നു പിന്നെ അതിനു ശേഷം ഞാൻ അവളുടെ ഒരു കാര്യവും അനേഷിക്കാൻ പോയിട്ടില്ല… “”

“ദീപിക പണ്ടും ഇങ്ങനെ ആയ്യിരുന്നോ??? ”

“പണ്ടത്തെ അവളെ ഞങ്ങൾ പോലും മറന്നു തുടങ്ങി ഇങ്ങനെ ഒന്നും ആയിരുന്നില്ല അവൾ പാവം ആയിരുന്നു.പിന്നെ കക്ഷി നല്ല ക്ലാസിക്കൽ ഡാൻസർ ആണ്.. മുത്തശ്ശി ആയിരുന്നു അവളുടെ ബെസ്റ്റി അവളെ ഡാൻസ് പഠിക്കാൻ വിട്ടതും ഓമനിച്ചു കൊണ്ട് നടന്നതും ഒക്കെ മുത്തശിയിരുന്നു…പിന്നെ നിനക്ക് അറിയോ അവൾക്കു എന്തോരം മുടിയുണ്ടായിരുന്നു അതിൽ ഒന്ന് തൊടാൻ പോലും സമ്മതിക്കാതെ നടന്നിരുന്ന കൊച്ചാ ഇപ്പൊ തോളറ്റം വെട്ടി തോന്നിയ പോലെ നടക്കുന്നെ….ഞങ്ങൾ നല്ല കൂട്ടായിരുന്നു പണ്ട് ..എന്നെ വല്യ കാര്യായിരുന്നു അവൾക്കു…”

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *