മൗനരാഗം 2 [sahyan] 964

“”മ്മ് മ്മ് എവിടെയോ ഒരു നഷ്ടപ്രണയത്തിന്റെ സ്മെൽ വരുന്നുണ്ടല്ലോ അച്ചു..? “”

“”ഉവ്വ ഇതൊക്കെ കൊല്ലങ്ങൾക്ക് മുന്നേ ആണ് ഞങ്ങടെ പഴയ ദീപു ഇങ്ങനെയൊക്കെ ആയിരുന്നു.. ഇപ്പോഴുള്ളത് ഞങ്ങൾക്ക് പോലും അറിയാത്ത മറ്റാരോ ആണ്..”

“പിന്നെ അവളെന്താ ഇങ്ങനെ മാറാൻ കാരണം..”

“ആവോ അറിയില്ല മുത്തശി മരിച്ചേ പിന്നെ അവൾ ഇങ്ങനെയാ…. ”

“മ്മ് അതൊക്കെ വിട് ആ ഇന്നിപ്പോ എന്നാ തിരിച്ചു വരുന്നേ.. എന്നിക്ക് നിന്നെ മിസ്സ്‌ ചെയുന്നുണ്ട്… ”

“ഞാൻ നാളെ തന്നെ വരും എന്നിക്ക് അല്ലെങ്കിലും ഇഷ്ടമില്ല ഇവിടെ നില്കാൻ… അപ്പോ ശരി നാളെ കാണാം ടാറ്റാ ഗുഡ് നൈറ്റ്‌”

ആണോ ശരി നാളെ കാണാം ഗുഡ് നൈറ്റ്‌ അച്ചു.. ബൈ….എന്ന് പറഞ്ഞു അവള് ഫോൺ വെച്ചു ഞാൻ കൊറച്ചു നേരംകൂടി ആ കിടപ്പ് കിടന്നു കുളിക്കണം എന്നുണ്ട് എന്നാലും ഒരു മടി….. അവസാനം കുളിക്കാം എന്ന് തന്നെ വിചാരിച്ചു നേരെ ബാത്‌റൂമിൽ കയറി നേരെ ഷവറിന്റെ അടിയിൽ പോയി നിന്നു…
തണുത്ത വെള്ളം തലയിൽ വീണപ്പോ ക്ഷീണം ആ വെള്ളത്തിന്റെ ഒപ്പം ഒലിച്ചുപോയി..
പെട്ടന്നു കുളിയൊക്കെ കഴിഞ്ഞു വേഗം അടിയിൽ ചെന്നപ്പോ അമ്മാവൻ ടീവിയിൽ ന്യൂസ് കാണുന്നുണ്ടായിരുന്നു എന്നെ കണ്ടപ്പോ ഒന്ന് പുഞ്ചിരിച്ചിട്ട് വന്നു അടുത്തിരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു

“എങ്ങനെയുണ്ട് അച്ചു നിന്റെ കോളേജ് ജീവിതം..????”

“അതൊക്കെ നല്ലരീതിയിൽ തന്നെ പോകുന്നു ഇതിപ്പോ ലാസ്‌റ് ഇയർ അല്ലെ.. പിന്നെ ചെയർമാനും ആയ കാരണം കൊറച്ചു തിരക്ക് ഉണ്ട് എന്നാലും കൊഴപ്പില എന്നൊക്കൊണ്ട് മാനേജ് ചെയാവുന്നതുള്ളോ..”

“മ്മ്…. എല്ലാം ശരി തന്നെ എന്നാലും അവനവന്റെ കാര്യങ്ങളും ഇടക്കിടക്ക് ശ്രദ്ധയ്‌ക്ക്….”” എന്റെ നെറ്റിയിലെ ബാൻഡേജിന്റെ മുകളിൽ തലോടിക്കൊണ്ട് അമ്മാവൻ പറഞ്ഞു…..
“പിന്നെ ഞാൻ ദീപുനെ അവിടെ ചേർത്തിയത് നിന്റെ ഒരു ശ്രദ്ധ അവളിൽ ഉണ്ടാകും എന്ന ഒരു വിശ്വാസത്തിലാണ് അച്ചു… മോന് അവളെ കണ്ട്രോൾ ചെയ്യാൻ പറ്റില്ലാന്ന് അറിയാം എന്നാലും അവൾ പ്രശ്നത്തിൽ ഒന്നും ചെന്ന് ചാടാതെ നോക്കിക്കോണേ…!!!!!”

ഒരച്ഛന്റെ ഗദ്ഗദം മുഴുവൻ അമ്മാവന്റെ വാക്കുകളിൽ തങ്ങിനില്കുന്നുണ്ടായിരുന്നു…. എന്റെ റോൾമോഡൽ ആയ വ്യക്തിയാണ് ഇ ഇരിക്കുന്നത് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന മനുഷ്യൻ എന്തു പറഞ്ഞാലും ഞാൻ അത് അനുസരിക്കും എന്ന് അറിയാമാഞ്ഞിട്ടും ഒരിക്കൽ പോലും ഒന്നിനും എന്നെ നിര്ബന്ധിച്ചിട്ടില്ലാത്ത ഞാൻ എടുക്കുന്ന ഏതൊരു തീരുമാനത്തിനും കൂടെ നിന്നിരുന്ന ഒരാൾ അതുകൊണ്ട് തന്നെ അമ്മാവൻ ഇങ്ങനെ വിഷമിക്കുന്നത് കാണാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല

“എന്താ അമ്മാവാ ഇതൊക്കെ പ്രത്യേകിച്ചു പറയണോ ഞാൻ നോക്കിലെ ദീപുനെ… എന്റെ കൺവെട്ടത്തു ഉള്ളോടുത്തോളം കാലം അവൾക്കു ഒന്നും പറ്റാതെ ഞാൻ നോക്കിക്കോളാം അമ്മാവൻ അതോർത്തു ടെൻഷൻ അടിക്കണ്ട…”
ഞാൻ അമ്മാവന്റെ കൈ മുറുകെ പിടിച്ചു പറഞ്ഞു എന്റെ ശബ്ദത്തിലെ ഉറപ്പ് ആൾക്ക് കിട്ടിയിട്ടുണ്ടാകും ആള് ഒന്ന് റിലാക്സ് ആയി… പിന്നെ ഓഫീസിലെയും വീട്ടിലെയും പലകാര്യങ്ങളും തമാശകളും പറഞ്ഞു ഞങ്ങൾ സമയം തള്ളി നീക്കി അപ്പോഴേക്കും അമ്മായി വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു
എനിക്കു വിശപ്പില്ലാത്തതിനാൽ ഞാൻ അവിടെയിരുന്ന് വീണ്ടും ടീവി കണ്ടു അമ്മാവൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു എന്റെയടുത്തു വന്നു നാളെ കോളേജിലേക്ക് പോവണ്ട കമ്പനിയിൽ ബോർഡ്‌ മീറ്റിങ് ഉണ്ട് അതിന്

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *