മൗനരാഗം 2 [sahyan] 965

പോവണമെന്ന് പറഞ്ഞ് കിടക്കാൻ പോയി.. എനിക്കണേൽ നേരത്തെ കിടന്നൊറങ്ങിയ കാരണം ഉറക്കം വരുന്നുണ്ടായിരുന്നില്ല… നെറ്ഫ്ലിക്സ് ടീവിയിൽ ഓൺ ചെയ്തു അതിൽ ലൂസിഫർ പുതിയ സീസൺ വന്നിട്ടുണ്ടായിരുന്നു അതെടുത്തു കണ്ടുതുടങ്ങി.. ഒന്നുരണ്ടു എപ്പിസോഡ് കണ്ടുകഴിഞ്ഞപ്പോഴാണ് അകത്ത്‌ ഡോറിൽ ആരോ തട്ടുന്ന ശബ്‌ദം
ആരാ ഇ പന്ത്രണ്ടു മണി നേരത്തു വാതിലിൽ തട്ടുന്നേ?? ആദ്യം തോന്നിയതാണെന്നു വിചാരിച്ചു പിന്നേം കേൾക്കുന്നു വാതിലിന്റെ കുറ്റിയൊക്കെ മാറ്റുന്നപോലെ ഒരു ശബ്‌ദം വല്ല പ്രേതമാവോ എന്ന് വിചാരിച് ഞാൻ പോയി നോക്കിയപ്പോള്‍ സംഗതി പ്രേതം തന്നെയാ നമ്മടെ വീട്ടിലെ പ്രേതം ആന്നെന്നു മാത്രം ഇനി പന്ത്രണ്ട് ആയപ്പോൾ രക്തം കുടിക്കാൻ ഇറങ്ങിയതാണോ….. എന്നാലും ഇവള് എങ്ങോട്ടാ പോവുന്നതെന്ന് അറിയണമല്ലോ.. ഞാൻ പിന്നാലെ ശബ്‌ദം ഉണ്ടാകാതെ നടന്നു അവള് നേരെ പോർച്ചിൽ കയറി അവളുടെ ബൈക്ക് തള്ളിയിറക്കാൻ നോക്കുകയായിരുന്നു…ഓഹോ.. നാടുവിടാൻ അതും ഇ പാതിരാത്രി.. ശരിയാക്കി തരാം…. എന്നാലും പാതിരാത്രി വീടിന്റെ ഫ്രണ്ട് വാതിൽ തുറന്ന് തന്നെ പോകുന്ന അവളുടെ ഒരു ധൈര്യം….. എന്തായാലും ഞാൻ ഇടപെടാൻ തീരുമാനിച്ചു അമ്മാവനു വാക്ക് കൊടുത്തതല്ലെ….

ദീപു……… ഞാൻ അവളെ പിന്നിൽ നിന്ന് വിളിച്ചു…..

അമ്മെ……. അവള് ശരിക്കും ഞെട്ടി വണ്ടി കൈയിൽ നിന്നും വീഴാൻ പോയി…

“ഹാ മനുഷ്യനെ പേടിപ്പിക്കാൻ നോക്കുന്നോ… അവള് ശബ്‌ദം കുറച്ചു ദേഷ്യത്തിൽ എന്നോട് പറഞ്ഞു ”

“നീ എവിടെക്കാ ഇ പാതിരാത്രി പോവുന്നേ… എന്താ ഉദ്ദേശം ”

‘ഞാൻ എവിടേക്കെങ്കിലും പോവും നീ ആരാ അത് അനേഷിക്കാൻ……. ”

“നിന്നിൽ അവകാശം ഉള്ളതുകൊണ്ട് തന്നെയാ ഞാൻ അനേഷിക്കുന്നെ.. ”

“അത് നീ മാത്രം പറഞ്ഞാ മതിയോ…” എന്ന് പറഞ്ഞു അവൾ വണ്ടി വീണ്ടും തള്ളി മുന്നോട്ട് നീങ്ങി

“ഞാൻ അമ്മാവനെ വിളിക്കണോ… ????”
അവൾ ബ്രേക്ക് ഇട്ട പോലെ നിന്നു… പക്ഷെ തിരിഞ്ഞു നോക്കിയില്ല
ഞാൻ പോയി അവളുടെ വണ്ടിടെ ചാവി വലിച്ചൂരി വീടിന്റെ അകത്തേക്കു കയറി ബാക്കി എപ്പിസോഡ്സ് കാണാൻ തുടങ്ങി
പത്തുമിനുട്ട് കഴിഞ്ഞപ്പോ അവൾ വന്നു ഹെൽമെറ്റ് എടുത്ത് എന്റെ വയറിലേക്ക് എറിഞ്ഞു മുകളിലേക്ക് കയറിപ്പോയി…
ഹെൽമെറ്റ് വയറിലേക്കു വീണ വേദനയിലും എനിക്കു ചിരി പൊട്ടി…
നിന്നെ ഞാൻ മെരുക്കിയെടുക്കുമെടി ചട്ടമ്പി കല്യാണി എന്ന് മനസ്സിൽ പറഞ്ഞു ഞാൻ എന്റെ സീരീസ് കാണൽ തുടർന്നു പിന്നെ എപ്പോഴോ അവിടെ തന്നെ കിടന്നൊറങ്ങി..

“ഡാ ചെക്കാ… ഇതെന്താ ഇവിടെ കിടന്നുറങ്ങുന്നേ…മോന് വേറെ സ്ഥലമൊന്നും കിട്ടിയില്ലേ…” രാവിലെ അമ്മുസ് വന്ന് ചന്തിക്ക് നല്ല പെട തന്ന് വിളിച്ചപ്പോഴാണ് ഞാൻ അഗാധമായ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്…..

ഒന്ന് മൂരിനിവർന്ന്.. കണ്ണ് രണ്ടും തിരുമ്മി കുറച്ചു നേരം ഞാൻ ആ സോഫയിൽ തന്നെ ഇരുന്നു….
കിളി പോയി ഇരിക്കുന്ന കാരണമാവും അമ്മായി വീണ്ടും വന്ന് തട്ടി വിളിച്ചു
” ഒന്ന് എഴുന്നേൽക് അച്ചു സമയം ദേ എട്ടരയാവാറായി… ”

“ആ ദിപ്പോ എന്നീകാം….. എൻകി ബോഡിയോക്കെ വേദനിക്കുന്നു അമ്മുസേ……” ഞാൻ കഴുത്തൊക്കെ ഓടിച്ചു പറഞ്ഞു…

“നിനക്ക് നിന്റെ റൂമിൽ കിടന്നാൽ പോരായിരുന്നിലെ ചെക്കാ എന്തിനാ.. ഇവിടെ വന്നു കിടന്നത്…
നിനക്കുള്ള കോഫിയും ആയി ഞാൻ നിന്റെ റൂമിൽ പോയി നോക്കിയപ്പോൾ നിന്നെ അവിടെയൊന്നും കാണുനില്ല… നീ ഇവിടെ കിടന്നൊറങ്ങിയെന്ന് ഞാൻ അറിഞ്ഞോ…”

“എന്നിട്ട് എവിടെ എന്റെ കോഫി……”

The Author

239 Comments

Add a Comment
  1. Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
    Oru request aan bro …
    Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

  2. അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Leave a Reply

Your email address will not be published. Required fields are marked *