ഞാനും വിമലും ഒഴികെ ഉള്ള സുഹൃത്തുക്കൾ വിദേശത്തു ജോലി തേടി പോയി.. ഞങ്ങൾ നാട്ടിൽ തെണ്ടി തിരിഞ്ഞു ട്രിപ്പ് ഉം പോയി വെള്ളവും അടിച്ചു നടന്നു..
വർഷങ്ങൾ റോക്കറ്റ് പോലെ കടന്ന് പോയി പ്രായം 30 അടുക്കാറായി. വീട്ടിൽ കല്യാണത്തിന് വേണ്ടി നിർബന്ധിക്കുന്നുണ്ടേലും ഞാൻ ഓരോന്നും പറഞ്ഞു എല്ലാം മുടക്കികൊണ്ടിരിക്കുന്നു.. എന്നെ ഇങ്ങനെ തോന്നിയപോലെ ജീവിക്കാൻ വിട്ടതിൽ അമ്മ ഇപ്പോൾ അച്ഛനെ കുറ്റപ്പെടുത്തുന്നു.. എന്നും വഴക്കും ബഹളവും ഒക്കെ..
ഞാൻ മടുത്തു വീട് വിട്ട് പോയാലോന്നു വരെ ആലോചിച്ചു.. ആകെ ഉള്ള ആശ്വാസം വിമൽ ആണ് അവനോട് സംസാരിക്കുന്നത് മാത്രം ആണ് ഇപ്പോഴുള്ള ഒരു സമാധാനം..
അവന്റെയും വീട്ടിൽ കല്യാണം ആലോചനകൾ തുടങ്ങി അങ്ങനെ ഇരിക്കെ ഒരു ദിവസം കല്യാണത്തെപ്പറ്റി ഒക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിൽ “എന്നാ പിന്നെ നിനക്ക് എന്നെ കെട്ടിക്കൂടെ” എന്ന് തമാശ ആയിട്ട് ഞാൻ അവനോട് ചോദിച്ചു.. അതുകേട്ടു അവൻ പൊട്ടി ചിരിച്ചു.. കൂടെ ഞാനും..
എന്നിട്ട് അതങ്ങു വിട്ടു.. പിന്നീട് അവന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ഉണ്ടായി അവനു 30 വയസായി എന്നെക്കാൾ ഏതാനും മാസത്തെ മൂപ്പുണ്ട്.. അവൻ എന്റെ കാര്യം വീട്ടിൽ പറഞ്ഞു..
അവന്റെ വീട്ടുകാർക് അധികം എതിർപ്പുണ്ടായിരുന്നില്ല. ഞാൻ ഇടയ്ക്കിടയ്ക്ക് സ്വന്തം വീട് പോലെ കേറി ചെല്ലാറുള്ളതാണ് അവിടെ.. അവർക്ക് വല്യ ഇഷ്ടം ആണ് എന്നെ അതുകൊണ്ട് തന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.. അവർ ആലോചന ആയിട്ട് മുന്നോട്ട് വന്നു..
തുടക്ക൦ കണ്ടിട്ടു് അമ്മായപ്പന് പണിയാകുമെന്ന് തോന്നുന്നു
Bakki poratte❤️
സൂപ്പർ. നല്ല തുടക്കം.
Thudaranam
കൊള്ളാം, നല്ല തുടക്കമാണ്. തുടരൂ. 👍