തിരികെ റൂമിൽ വന്നിരുന്ന ഞാൻ അമ്മ പറഞ്ഞു തന്ന ഓരോ കാര്യങ്ങളും ഓർത്തു. വീട്ടിൽ പെരുമാറുന്നപോലെ ഒന്നും ഇവിടെ വന്നു പെരുമാറരുത്, വിമലിന്റെ അച്ഛനേം അമ്മയെയും ഒക്കെ ബഹുമാനിക്കണം, എന്നും കുളിക്കണം അങ്ങനെ ആ ലിസ്റ്റ് നീളുന്നു. അങ്ങനെ ഒക്കെ ഞാൻ ചെയ്യുന്നത് ഓർത്തു എനിക്ക് തന്നെ ചിരി വന്നു. “എന്താണിത്ര ഓർത്തു ചിരിക്കാൻ എന്നും ചിരിച്ചുകൊണ്ട് വിമൽ റൂമിലേക്ക് വന്നു..
“ഏയ് ഒന്നുമില്ല അമ്മ പറഞ്ഞു വിട്ട ഓരോ കാര്യങ്ങൾ ഓർത്തു ചിരിച്ചതാ” ഞാൻ പറഞ്ഞു. അതൊക്കെ പറഞ്ഞു ഞങ്ങൾ രണ്ടു പേരും ചിരിച്ചു. “നീ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ മതി. ആർക്കും വേണ്ടി മാറേണ്ട” വിമൽ അങ്ങനെ പറഞ്ഞപ്പോൾ എനിക്കുണ്ടായ ആശ്വാസം ചെറുതല്ല.
ഞങ്ങൾ രണ്ടു പേരും എന്നത്തേയും പോലെ കുറെ സംസാരിച്ചു പക്ഷെ എന്നിരുന്നാലും രണ്ടു പേർക്കും ഒരു ബുദ്ദിമുട്ട് പോലെ. ഇടയ്ക്ക് വെച്ച ടോപ്പിക്ക് തീർന്നു പോകും പോലെ. വളരെ അടുത്ത കൂട്ടുകാരായിട്ടും ഞങ്ങൾ ശാരീരിക കാര്യങ്ങളെ പറ്റി പരസ്പരം ചർച്ച ചെയ്തിട്ടില്ല.
അധികം വൈകാതെ ഞങ്ങൾ രണ്ടും കട്ടിലിന്റെ രണ്ട് മൂലയ്ക്കായി കിടന്നുറങ്ങി. രാവിലെ വിമലിന്റെ ഫോണിൽ തുരു തുരെ മെസ്സേജ് വരുന്ന സൗണ്ട് കേട്ടിട്ടാണ് ഞാൻ ഉണർന്നത്. അവന്റെ സ്ക്രീൻ ലോക്ക് നേരത്തെ തന്നെ അറിയാമായിരുന്നത് കൊണ്ട് ഞാൻ ഫോൺ എടുത്തു നോക്കി.
ഞങ്ങടെ ഫ്രണ്ട്‌സ് തന്നെയാണ് മെസ്സേജ് ചെയുന്നത്. ഇന്നലത്തെ രാത്രിയെപ്പറ്റി അറിയാനാണ് എല്ലാത്തിനും. ഞാൻ ഫോൺ അവിടെ വച്ചിട്ട് എണീറ്റു പോയി അടുക്കളയിൽ ചെന്നു അമ്മയുമായി വർത്താനം പറഞ്ഞു നിന്നു. അമ്മ ഒരു മാസത്തിനുള്ളിൽ UK യ്ക് പോകും എന്ന് പറഞ്ഞു അപ്പൊ ഞാൻ വീട് നോക്കണം എന്നും. അതുകേട്ടു മനസ്സിൽ എനിക്ക് ചിരി വന്നു.
തുടക്ക൦ കണ്ടിട്ടു് അമ്മായപ്പന് പണിയാകുമെന്ന് തോന്നുന്നു
Bakki poratte❤️
സൂപ്പർ. നല്ല തുടക്കം.
Thudaranam
കൊള്ളാം, നല്ല തുടക്കമാണ്. തുടരൂ. 👍