ഒരു ടീഷർട് ഉം ഷോർട്സ് ഉം ഇട്ടു ഉടനെ തന്നെ പുറത്തേക്ക് വന്നു..
“എടി ഇന്ന് വൈകിട്ട് നമ്മുടെ മഹേഷിന്റെ ബാച്ച്ലർ പാർട്ടി ആണ് ഞാൻ നിന്നോട് പറയാൻ മറന്നു പോയിരുന്നു” വിമൽ തല ചൊറിഞ്ഞുകൊണ്ട് എന്നെ നോക്കി പറഞ്ഞു..
“ആഹാ എവിടെ വച്ചാണ്”
“എന്റെ കസിന്റെ വില്ലയിൽ വച്ചാ അവിടിപ്പോ ആരും ഇല്ലാലോ താക്കോലാണെങ്കിൽ എന്റെ കയ്യിലുമുണ്ട്”. മനു ആണ് മറുപടി പറഞ്ഞത്..
” അപ്പൊൾ പിന്നെ എന്നെ കൊണ്ടുപോകില്ലായിരിക്കുമല്ലോ” പുച്ഛത്തോടെ വിമലിനെ നോക്കി ഞാൻ ചോദിച്ചു..
“പിന്നെന്താ നീ നമ്മുടെ ചങ്ക് അല്ലെ നീയും ഉണ്ട്” വീണ്ടും മനു ആണ് ഉത്തരം പറഞ്ഞത്.. വിമലും തലയാട്ടി.
മനു വിമൽ മഹേഷ് രാഹുൽ പിന്നെ ഞാനും.. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാരുന്നു.. ട്രിപ്പ് പോകാനും വെള്ളമടിക്കാനും കറങ്ങി നടക്കാനുമൊക്കെ അവന്മാരുടെ കൂടെ ഞാനും ഉണ്ടായിരുന്നു എപ്പോഴും..
ഇപ്പൊൾ മഹേഷിന്റെ കല്യാണം ഉറപ്പിച്ചു അതിന്റെ ബാച്ച്ലർ പാർട്ടി ആണ്.. കുറച്ചു നേരം പഴയ കഥകൾ ഒക്കെ പറഞ്ഞിരുന്നു മനു പോയി..
******************************
വൈകുനേരം പോകാനുള്ള തയാറെടുപ്പിലാണ്.. അച്ഛൻ ഇല്ലാത്തത് സൗകര്യമായി അല്ലെങ്കിൽ എനിക്ക് പോകാൻ എന്തേലും കള്ളം പറയേണ്ടി വന്നേനെ.. ഇത്രയും നാളത്തെപ്പോലെ അല്ലാലോ ഞാൻ ഇപ്പൊ ഒരു ഭാര്യ ആണ് ഉത്തരവാദിത്തങ്ങൾ ഒക്കെ ഉണ്ട്.. അതൊക്കെ ഓർത്തപ്പോ എന്തോ പോലെ തോന്നി..
ഞാൻ വരണമോ എന്ന് ഒന്നുടെ വിമലിന്റെ അടുത്തു ചോദിച്ചു.. വരണം എന്ന് തന്നെ ആണ് അവനും പറഞ്ഞത്.. ഞങ്ങടെ കല്യാണത്തിന് ശേഷം ഫ്രണ്ട്‌സ് എല്ലാം ഒത്തുകൂടുന്നത് ആദ്യമായാണ്..
Seems a real story!
ഏറെക്കുറെ 😂
ലീലാവിലാസങ്ങൾ തുടരട്ടെ