“”ടാ നീ കഴിച്ചോ ഇല്ലെങ്കിൽ വാ ഒരുമിച്ചു കഴിക്കാം “” ചോറുരുള വായിൽ വച്ചു അവൾ എന്നോട് ചോദിച്ചു.
“”ങേ ന്ത് പറ്റി.. ഒരു സ്നേഹമൊക്കെ.. മിണ്ടാത്തവരൊക്കെ മിണ്ടിയോ? “” അമ്മയുടെ വക ഒരു ആക്കൽ..
“”ഹതിനാര് തെറ്റി.. ഞങ്ങൾക്കൊരു പ്രശ്നോല്ല.. അല്ലെ ചേച്ചി “” അവളുടെ അടുത്ത് ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു..
“”അല്ല പിന്നെ..”” അമ്മ കേൾക്കാനായി അൽപ്പം ഉച്ചത്തിൽ അവൾ പറഞ്ഞു.
“”എന്താ ചേച്ചി ഇനി പരിപാടി “”
“”എന്ത് പരിപാടി.. പഠിക്കണം.. വല്ല ചാൻസും കിട്ടിയാൽ അഭിനയിക്കാൻ പോകണം അത്രേയുള്ളൂ “”
“”ഉം ഇടക്ക് ഓഡിഷനോക്കെ ട്രൈ ചെയ്യ് കിട്ടും.. അതിനുള്ള മരുന്നൊക്കെ എന്റെ ചേച്ചിക്കുണ്ട് “”
“”ന്തായാലും നോക്കട്ടെ.. ഇത് വരെ ആരും സപ്പോർട്ട് ഇല്ലായിരുന്നല്ലോ.. ഇനി നീയുണ്ടല്ലോ “” ശബ്ദം താഴ്ത്തി അവൾ പറഞ്ഞു..
“” അതിനെന്താ നമുക്ക് ചെയ്യാം. ഞാൻ കൂടെയുണ്ട് “”
“”ഹാ അതുമതി, അല്ല നീ എല്ലാർക്കും ചിത്രം വരച്ചുകൊടുക്കാറുണ്ടെന്നു പറഞ്ഞു.. എന്നിട്ട് എനിക്കൊന്നു വരച്ചു തന്നില്ലാലോ “”
“”അതിനു ചേച്ചി ഇപ്പോഴല്ലേ മിണ്ടുന്നേ.. പിന്നെ വരച്ചു കഴിഞ്ഞാൽ മറ്റുള്ളവരൊക്കെ പൈസ തരും “”
“”ഹോ അപ്പോൾ വരക്കുന്നതിനു നിനക്ക് പൈസ വേണമായിരിക്കും അല്ലെ “” കണ്ണുകൾ ഉരുട്ടി എന്നോട് ചോദിച്ചു.
“”പോ ചേച്ചി. എന്നോട് സംസാരിച്ചില്ലേ അത് മതി.. അത് തന്നെ ധാരാളം “”
“”ആഹാ. ഞാൻ ആ ദിവസങ്ങളിൽ തന്നെ നിന്നോട് മിണ്ടാൻ വന്നതാണല്ലോ നീയല്ലേ മൈൻഡ് ചെയ്യാത്തെ “”
ഒരു രക്ഷയും ഇല്ലാ….. ❤️
Superb. Waiting for next part. വൈകിക്കല്ലേ ബ്രോ
Allready വന്നിട്ടുണ്ട്
വളരെ മനോഹരമായി മുന്പോട്ട് പോണു അഭിനന്ദനങ്ങൾ
വല്ലാത്തൊരു ഫീൽ ആയിരുന്നു ബ്രോ നെക്സ്റ്റ് പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️