“”എന്നിട്ട് നീയിതുവരെ എന്നോട് പറഞ്ഞില്ലല്ലോ…”” അവളുടെ അടുത്തേക്ക് നടന്നു ഞാൻ ചോദിച്ചു..
“”പറയാൻ എനിക്ക് ഭയമായിരുന്നു.. നീ നഷ്ടപ്പെടുമോയെന്നുള്ള പേടി.. അതുമാത്രം.. അല്ല നിനക്കെപ്പോഴാ എന്നോട് ഇഷ്ടം തോന്നിയത് “” എന്റെ ഇഷ്ടം വായിച്ചെടുത്ത അവൾ എന്റെ കണ്ണിൽ നോക്കി ചോദിച്ചു..
“”പത്താം ക്ലാസ്സുവരെ നിന്നെ കണ്ടിട്ടുണ്ടെങ്കിലും പ്ലസ്ടു കാലത്ത് നീ ഒരോണ പരിപാടിക്ക് ഇതേപോലെ സാരിയുടുത്തു കുറച്ചു പൂക്കളുമായി വരുന്ന നിന്നെ കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ അന്നുവരെ തോന്നാത്ത ഒരു പ്രണയം മനസ്സിൽ മൊട്ടിട്ടു. തുറന്നു പറയാൻ എനിക്കും മടിയായിരുന്നു… ഓരോ സ്റ്റുഡന്റ്സിന്റെ ഇടയിലും ഞാൻ നിന്നെ നോക്കുമായിരുന്നു.. ചിലപ്പോഴൊക്കെ നീ എന്നെ ഒളിക്കണ്ണിട്ടു നോക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ അത് എന്നോടുള്ള ഇഷ്ടമാണെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കില്ലാതെ പോയി.”” എന്റെ വാക്കുകൾ കേട്ടു എന്റെ കണ്ണിൽ നിന്നും കണ്ണെടുക്കാതെ നോക്കിയിരിക്കുകയായിരുന്നു അവൾ..
“”നമ്മളിത്രെയും കാലം പരസ്പരം പറയാതെ സ്നേഹിച്ചിട്ടും ഒന്ന് മനസിലാക്കാനുള്ള കഴിവ് പോലും നമുക്കില്ലാതായി പോയല്ലോ.. അല്ലെ ടാ “”
ചെറിയൊരു കണ്ണുനീരിനാൽ അവൾ എന്നെ നോക്കി പറഞ്ഞു..
“”എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ മോളെ.. “” അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു..
“”എന്നാ ഇനി എന്നോട് തുറന്നു പറ “” കണ്ണു തുടച്ചു അവളെന്നോട് ചിരിച്ചു പറഞ്ഞു..
ഒരു രക്ഷയും ഇല്ലാ…..
Superb. Waiting for next part. വൈകിക്കല്ലേ ബ്രോ
Allready വന്നിട്ടുണ്ട്
വളരെ മനോഹരമായി മുന്പോട്ട് പോണു അഭിനന്ദനങ്ങൾ
വല്ലാത്തൊരു ഫീൽ ആയിരുന്നു ബ്രോ നെക്സ്റ്റ് പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ്
