❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda] 2096

 

ഹോസ്പിറ്റലിൽ എത്തിയതും casuality വിഭാഗത്തിൽ കയറ്റി. ഞങ്ങളെ പുറത്തു നിർത്തി. ഡ്യൂട്ടി ഡോക്ടർ വന്നു പരിശോദിച്ചു.. ബന്ധുവായ എന്നെ അകത്തേക്ക് വിളിച്ചു..

 

“”കുഴപ്പമൊന്നുമില്ല.. വൈകുന്നേരം വരെ ഇവിടെ കിടക്കട്ടെ. പിന്നെ ഒരു 10 മിനിറ്റ് കഴിഞ്ഞു എന്റെ op റൂമിലോട്ടു ഒന്ന് വരണം “” സിസ്റ്റർ നൽകിയ പേപ്പറിൽ എന്തോ കുറിച്ചുകൊണ്ട് അയാൾ എന്നോട് പറഞ്ഞു. ഞാൻ സമ്മതം മൂളി.. അപ്പോഴേക്കും ചേച്ചിക്ക് ട്രിപ്പ്‌ ഇട്ടു..

 

എത്ര പിണങ്ങി നിന്നാലും ചെറുപ്പം മുതലേ ഒരുമിച്ചു കളിച്ചു വളർന്ന എന്റെ ചേച്ചിയാണ്.. ആ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കുട്ടികാലത്തെ മുഖം തെളിഞ്ഞു വന്നു..

 

ഞാൻ അടുത്ത് ചെന്നു ആ തണർത്തു നിൽക്കുന്ന ഭാഗങ്ങളിൽ ഒന്ന് തലോടി.. ആ കിടപ്പ് കണ്ടിട്ട് പാവം തോന്നി..

 

“”ഒന്ന് പുറത്തേക്കു നിന്നോളൂ “” നേഴ്സ് എന്നെ നോക്കി പറഞ്ഞു.

 

ഞാൻ തിരിഞ്ഞു പോയി.. Casuality വിഭാഗത്തിന്റെ മുന്നിൽ നിർത്തിയിട്ട ഒരു ബൈക്കിൽ ഇരുന്നു.. സാറുമാർ വിവരം തിരക്കിയപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞു. വൈകുന്നേരം വീട്ടിൽ പോവാം.. അത് കേട്ടതും സമാധാനത്തോടെ എന്റെ കയ്യിൽ കുറച്ചു പൈസ തന്നു എന്നോട് ഇവിടെ നില്കാൻ പറഞ്ഞു അവർ പോയി..

 

കുറച്ചു കഴിഞ്ഞു ഡോക്ടറുടെ അടുത്ത് പോയി ഇരുന്നു..

 

“”പിന്നെ അവർക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല.. പക്ഷെ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം “” അൽപ്പം ശബ്ദം കുറച്ചു അയാൾ സംസാരിച്ചപ്പോൾ എന്തോ ഒരു പന്തിക്കേടുള്ളത് പോലെ തോന്നി.

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

69 Comments

Add a Comment
  1. ഒരു രക്ഷയും ഇല്ലാ….. ❤️

  2. Superb. Waiting for next part. വൈകിക്കല്ലേ ബ്രോ

    1. Allready വന്നിട്ടുണ്ട്

  3. വളരെ മനോഹരമായി മുന്പോട്ട് പോണു അഭിനന്ദനങ്ങൾ

  4. വല്ലാത്തൊരു ഫീൽ ആയിരുന്നു ബ്രോ നെക്സ്റ്റ് പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️

Leave a Reply

Your email address will not be published. Required fields are marked *