?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 443

കുറെ നേരത്തേക്ക് അവിടുന്ന് ഒരു മറുപടിയും വന്നില്ല.

“ഹലോ ചേട്ടാ……. ഹലോ”

“അഹ് കണ്ണാ. നമ്മുക്ക് ആരെയും നിർബന്ധിക്കാൻ പറ്റില്ലല്ലോ. അവൾടെ മനസ്സ് മാറുന്ന വരെ കാത്തിരുന്നോളം ഞാൻ. അതിനി എത്ര വർഷം വേണേലും.”

അതും പറഞ്ഞ് ചേട്ടൻ ഫോൺ കാട്ടാക്കി. പുള്ളിടെ മറുപടി കേട്ട് ഞാനാകെ സങ്കടത്തിലായി. ഗോകുല് ചേട്ടൻ എന്റെ ആരുമല്ല. എന്നിട്ടും ഞാനെന്തിനാണ് ഇങ്ങനെ സങ്കടപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ ചേച്ചിയെ നോക്കി അവൾടെ മുഖത്ത് ആശ്വാസവും സന്തോഷവും ഞാൻ ഒരുപോലെ കണ്ടു. അവൾടെ സന്തോഷമാ എന്റെയും. എന്റെ ഉള്ളിലെ എത്ര വല്യ സങ്കടവും അവൾടെ ചിരിക്കുന്ന മുഖം കണ്ട മാത്രം മതി മായാൻ.

“നിനക്ക് ബാത്‌റൂമിൽ എങ്ങാനും പോണോ?? ഞാനൊന്ന് പുറത്തേക്ക് പോവുവാ.”

“വേണ്ട വാവേ. വേഗം വരുവോ??”.

“അഹ് ഞാൻ ദേ വരുന്നു.”

ഞാനതും പറഞ്ഞ് പുറത്തേക്കിറങ്ങി. അച്ഛനും അമ്മയും അവിടെ ചെയറിൽ ഇരിക്കുന്നുണ്ട്.

“മോനെ നീ അവളോട് പറഞ്ഞോ??”

എന്നെ കണ്ട പാടെ അവരാദ്യം തിരക്കിയത് ഇതാ.

“ചേച്ചി എങ്ങനാ വീണെ??”

എന്റെ ചോദ്യം കേട്ട് അവര് നിന്ന് പരുങ്ങി.

“അച്ഛന്റെ മോളല്ലേ അവള്?? അവൾക്കൊന്ന് വാഷ് ചെയ്ത് കൊടുക്കാനെന്താ അച്ഛന് കൊറച്ചിലാ?? അതോ അറപ്പോ?? ഇപ്പൊ നിങ്ങൾക്കാർക്കും അവളോട് ഒരുതരി സ്നേഹം ഇല്ലല്ലോ.”

“കണ്ണാ നീ എന്തൊക്കെയാ ഈ പറയണേ??”

“അച്ഛന് ഒന്നും അറിയില്ലല്ലേ. അവള് വിളിച്ചപ്പോ അച്ഛൻ അങ്ങോട്ട്
പോയിരുന്നെ അവൾക്ക് ഇങ്ങനെ ഇവിടെ കിടക്കേണ്ടി വരുവായിരുന്നോ??”

“നിന്നോട് ഇതൊക്കെ ആരാ പറഞ്ഞേ??”

“ഏതായാലും നിങ്ങള് രണ്ടുപേരുമല്ലെന്ന്‌ അറിയാലോ. പിന്നെ എന്നോട് പറയാൻ ആരാ ഉള്ളേ??”

“എടാ അവളെ കൊണ്ട് ടോയ്‌ലറ്റിൽ ഇരുത്തിട്ട് ഞാൻ വെളിയിലൊട്ടിറങ്ങി. അവള് വിളിക്കുമ്പോ അകത്ത് കേറാന്ന് വിചാരിച്ചു. പക്ഷെ അപ്പോഴേക്കും ഒരു കാൾ വന്ന് ഞാൻ അതിലായിപ്പോയി. എന്റെ തെറ്റ് തന്നെയാ. പിന്നെ അവളുടെ ശബ്‌ദം കേട്ടാ ഞാനൊടി ചെന്നത് അപ്പൊ കാണുന്നത് തറയിൽ നെറ്റി പൊട്ടി ചോര ഒലിപ്പിച്ചോണ്ട് കിടക്കണ അവളെയാ.”

അത്രയും പറഞ്ഞ് അച്ഛൻ ചെയറിലേക്ക് തളർന്നിരുന്നു.

“നീ പറഞ്ഞല്ലോ ഞങ്ങൾക്ക് രണ്ടാൾക്കും അവളോട് സ്നേഹം ഇല്ലെന്ന്. എങ്ങനെ ഉണ്ടാവും ഞങ്ങള് കൊടുക്കണ്ട സ്നേഹം നീയല്ലേ അവൾക്ക് കൊടുക്കണേ. അവളിപ്പോ ഞങ്ങളോട് നേരെ ചൊവ്വേ മിണ്ടുന്നുണ്ടോ??
അവൾക്കെപ്പോഴും അവൾടെ അനിയനെ മതി. നിയില്ലാത്തപ്പോ മാത്രം അവൾക്ക് ഞങ്ങളെ വേണം. എടാ അവള് നിന്റെ ചേച്ചി തന്നെയാ, സമ്മതിച്ചു. നീ അവളെ സ്നേഹിക്കുന്നതില് ഞങ്ങൾക്ക് സന്തോഷേ ഉള്ളൂ. പക്ഷെ പല സമയത്തും നിന്റെ സ്നേഹം കുറച്ച് ഓവറാ. അത് കാരണമാ ഞങ്ങടെ മോള് ഞങ്ങളെ തിരിഞ്ഞ് പോലും നോക്കത്തെ.”

“ഛേ നിങ്ങള് എന്താ തള്ളേ ഈ പറയണേ??”

അമ്മയുടെ വർത്തമാനം കേട്ട് എനിക്ക് ആകെ ചൊറിഞ്ഞു വന്നു.

41 Comments

Add a Comment
  1. മോനൂസ്.. വിടില്ലടാ നിന്നെ..

    ബാക്കി താ☺️☺️

  2. ഫിഫ്റ്റി സെന്റ്

    നെക്സ്റ്റ് പാർട്ട്‌ ഇല്ലേ

  3. Happy birthday? bro adipoli ayittunt nalla feel next part ennidum

  4. ഞാൻ മായാവി

    ഹാപ്പി birthday wishes to you

  5. ഇപ്പോളാ ബ്രോ സമയം കിട്ടിയത്..
    അടിപൊളി ആയിട്ടുണ്ട്..പക്ഷെ എത്രകാലം ചേച്ചിപ്പെണ്ണിനു ആ ഗോകുലിന്റെ സ്നേഹം കാണാതെ ഇരിക്കാൻ കഴിയും എന്ന് കണ്ടറിയണം..
    അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു ട്ടോ?❣️

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എന്റെ പൊന്ന് തടിയൻ അണ്ണാ main ആയിട്ട് നിങ്ങൾക്ക് വേണ്ടിയാ ഈ part post ചെയ്തേ. എപ്പളും വന്ന് ചോദിക്കൂലോ മായകണ്ണൻ എന്ന് വരും എന്ന് വരും…….ഇപ്പൊ വന്നപ്പോ first നിങ്ങളുടെ comment കാണൂന്ന് വിചാരിച്ചു. ഇപ്പോഴെങ്കിലും വന്നല്ലോ. തിരക്കാണെന്ന് അറിയാം. ചുമ്മാ പറഞ്ഞതാ. കഥ ഇഷ്ട്ടയതിൽ സന്തോഷം. ഗോകുലിന്റെ ഇഷ്ട്ടം എന്നെങ്കിലും ചേച്ചിപെണ്ണ് തിരിച്ചറിയും………

      WITH LOOT OF LOVE…..ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

  6. super , please continue ….

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Thanku bro കഥ ഇഷ്ട്ടയതിൽ സന്തോഷം

  8. Bro, kadha istapettu. nalla fell undu.
    ingane thudaratea.
    HAPPY BIRTHDAY WISHES TO YOU

Leave a Reply

Your email address will not be published. Required fields are marked *