?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 443

വെറുതെ പാടിയതാണെങ്കിലും അതെന്റെ ഹൃദയത്തിലാ വന്ന് പതിച്ചേ. പാടാനായി അമ്പലത്തിൽ വന്നതും, ഒരു singer വരണ്ടായപ്പോ യാത്രിചികമായി ലക്ഷ്മി വന്ന് പാടിയതും എല്ലാം ഞാൻ അമ്മയോട് പറഞ്ഞു. അമ്മക്ക് അവളെ മരുമോളായി കണ്ടോളാൻ വയ്യ. ഇന്ന് തന്നെ അവളെ കാണാണോന്നും വിവാഹം ആലോചിക്കണമെന്നും അമ്മ എന്നോട് പറഞ്ഞു. അവിടെ എത്തിയപ്പോളാ അനിയനും ചേച്ചിയും കൂടെ ഓഫ്‌നേജിൽ പോയിരിക്കുവാണെന്ന് അറിഞ്ഞേ. പൊന്ന് പോലെ നോക്കിക്കോളം എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഒരു കുറവും വരുത്താണ്ട് കണ്ണിലെ കൃഷ്ണമണിയായി കണ്ടോളം.”

ചേട്ടൻ പറഞ്ഞ് നിർത്തി. എന്നിട്ട് എന്നെയൊരു നോട്ടം. അതിന്റെ അർത്ഥം എനിക്ക് മനസ്സിലായി.

“ഞാൻ പറഞ്ഞല്ലോ ചേട്ടാ എനിക്ക് സന്തോഷമേ ഉളളൂ. പക്ഷെ ചേട്ടന്റെ കൂടെ ജീവിക്കാനുള്ളത് ഞാനല്ലല്ലോ അവളല്ലേ?? അവൾക്കല്ലേ ചേട്ടനെ ഇഷ്ടപ്പെടേണ്ടത്??”

ഞാൻ അത് പറഞ്ഞപ്പോ അത് വരെ സന്തോഷത്തോടെ ഇരുന്ന ആളുടെ മുഖം മാറി. ആ മുഖത്ത് വിഷമം നിഴലിച്ചു.

“ഞാൻ പറയാം ചേട്ടാ. ഞാൻ പറഞ്ഞാ അവള് കേൾക്കാതിരിക്കില്ലാ.”

എന്തോ പുള്ളിക്ക് ഒരു സമാധാനം വന്നത് പോലെ.

“അവളും സമ്മതിച്ച പിന്നെ നിങ്ങള് വിവാഹം കഴിച്ച് പോവും. അവൾക്ക് എന്നെയും എനിക്കവളേയും എത്രനേരം കാണാണ്ട് ഇരിക്കാൻ പറ്റും എന്നെനിക്ക് അറിയില്ല. കൂടിപ്പോയ ഒരേയൊരു മണിക്കൂർ. ചങ്കിനാത്തൊര് തീയാ.”

എത്ര തവണ ശ്രമിച്ചിട്ടും കണ്ണീരിനെ പൂട്ടിയിടാൻ പറ്റില്ല. ഒരനുസരണയും ഇല്ലാണ്ട് ഒരുതുള്ളി എന്റെ കണ്ണുകളിൽ നിന്ന് ഉതിർന്നു.

“കണ്ണാ….”

അത് കണ്ടിട്ടാണെന്ന് തോന്നുന്നു ചേട്ടൻ എന്റെ കൈയിൽ ചേർത്ത് പിടിച്ചു. കണ്ണുനീര് തുടച്ച് ആ മുഖത്തേക്ക് നോക്കിയപ്പോ അവിടെ ഞാൻ കണ്ടത് ഒരു ചിരിയാണ്.

“അങ്ങനെ നിന്റെ ചേച്ചി സമ്മതിച്ച്, ഞാനവളെ വിവാഹവും ചെയ്ത് നിന്നിൽ നിന്നും പറിച്ച് മാറ്റതൊന്നും ഇല്ല. നിങ്ങടെ വീടിന്റെ തൊട്ട് അയൽവക്കത്ത് മതില് കെട്ടി അടച്ചൊരു 7 സെന്റ് പുരയിടം വിൽക്കാൻ ഇട്ടിട്ട് ഇല്ലേ??”

അത് കേട്ടപ്പോ പെട്ടന്ന് എനിക്ക് ഓർമ വന്നത് ഫുട്ബോൾ കളിയാണ്. കാരണം ആ പണയിൽ നിന്ന ഞങ്ങടെ ഏരിയയിൽ ഉള്ള പയ്യന്മാരെല്ലാം ഫുട്ബോൾ കളിക്കുന്നെ. ഞാൻ വീണ്ടും പുള്ളിടെ മുഖത്തേക്ക് സംശയത്തോടെ നോക്കി.

“ആ സ്ഥലം വാങ്ങിയത് എന്റെ അമ്മയാ.”

ഞെട്ടൽ നമ്പർ 3 on the steg. പോടാ പട്ടി. എന്റെ മനസ്സിനെ ഞാൻ സ്നേഹത്തോടെ വിളിച്ചു.

“അവിടെയൊരു ചെറിയ വീട് വെക്കണം. വിവാഹത്തിന് അവള് സമ്മതിച്ചാൽ അച്ഛനേം അമ്മയേം വിട്ട് അവള് നിന്നാലും നിന്നെ വിട്ട് നിൽക്കില്ലല്ലോ. ഞങ്ങള് അവിടെ തന്നെ താമസിക്കും. ഇനി അവള് സമ്മതിച്ചില്ലെങ്കിൽ, എന്നാലും അവിടെ തന്നെ ഞങ്ങള് താമസിക്കും. എനിക്ക് അവളെ എന്നും കാണെങ്കിലും ചെയ്യലോ??”

അതും കൂടെ കേട്ടപ്പോ ഒന്നെനിക്ക് മനസ്സിലായി. പുള്ളിടെ അസ്തിക്ക് പിടിച്ച് ഇരിക്കുവാണെന്ന്.

“പിന്നെ…….

? Ulagame agasivappil aanadhe

41 Comments

Add a Comment
  1. മോനൂസ്.. വിടില്ലടാ നിന്നെ..

    ബാക്കി താ☺️☺️

  2. ഫിഫ്റ്റി സെന്റ്

    നെക്സ്റ്റ് പാർട്ട്‌ ഇല്ലേ

  3. Happy birthday? bro adipoli ayittunt nalla feel next part ennidum

  4. ഞാൻ മായാവി

    ഹാപ്പി birthday wishes to you

  5. ഇപ്പോളാ ബ്രോ സമയം കിട്ടിയത്..
    അടിപൊളി ആയിട്ടുണ്ട്..പക്ഷെ എത്രകാലം ചേച്ചിപ്പെണ്ണിനു ആ ഗോകുലിന്റെ സ്നേഹം കാണാതെ ഇരിക്കാൻ കഴിയും എന്ന് കണ്ടറിയണം..
    അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു ട്ടോ?❣️

    1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

      എന്റെ പൊന്ന് തടിയൻ അണ്ണാ main ആയിട്ട് നിങ്ങൾക്ക് വേണ്ടിയാ ഈ part post ചെയ്തേ. എപ്പളും വന്ന് ചോദിക്കൂലോ മായകണ്ണൻ എന്ന് വരും എന്ന് വരും…….ഇപ്പൊ വന്നപ്പോ first നിങ്ങളുടെ comment കാണൂന്ന് വിചാരിച്ചു. ഇപ്പോഴെങ്കിലും വന്നല്ലോ. തിരക്കാണെന്ന് അറിയാം. ചുമ്മാ പറഞ്ഞതാ. കഥ ഇഷ്ട്ടയതിൽ സന്തോഷം. ഗോകുലിന്റെ ഇഷ്ട്ടം എന്നെങ്കിലും ചേച്ചിപെണ്ണ് തിരിച്ചറിയും………

      WITH LOOT OF LOVE…..ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

  6. super , please continue ….

  7. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Thanku bro കഥ ഇഷ്ട്ടയതിൽ സന്തോഷം

  8. Bro, kadha istapettu. nalla fell undu.
    ingane thudaratea.
    HAPPY BIRTHDAY WISHES TO YOU

Leave a Reply

Your email address will not be published. Required fields are marked *