?മായകണ്ണൻ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 351

“നീ എന്താ ഈ കാണിച്ചേ??”

“എന്തോന്ന്??”

“നിനക്കൊന്നും അറിയില്ല അല്ലെ?? നീ എന്തിനാ എനിക്കുള്ള വടയും കൂടെ എടുത്ത് വിഴുങ്ങിയെ??”

“ഓഹ് അതാണോ! അത് പറഞ്ഞപ്പോളാ ഇതിന് എന്തൊരു ടെസ്റ്റ് അഹ് വാവേ?? ഇവിടുത്തെ ക്യാന്റീനിന്നാ അച്ഛൻ വേടിച്ചോണ്ട് വന്നേ. ഇനിയിപ്പോ നീ ഒരു കാര്യം ചെയ്യ് അവിടെ പോയി ഇനിയും ഒരു നാലെഞ്ചേട്ടം വേടിച്ചിട്ട് വാ. ചെല്ല്.”

“നാലെഞ്ചേട്ടം മതിയോ??”

“അഹ് തൽകാലം മതി. വേണോങ്ങി ഞാൻ പിന്നെ പറയാം.”

“പൊക്കോണം. എന്റെ വട തിന്നതും പോര. ഇനിയും വേടിച്ച് കൊടുക്കണം പോലും.”

“കൊതികൊണ്ട് അല്ലെ വാവേ.”

അവൾ ദയനീയമായി പറഞ്ഞു. അത് കേട്ട് എനിക്ക് ആകെ വല്ലാണ്ട് ആയി.

“ഇപ്പൊ വേണോ നിനക്ക്??”

“ഇപ്പൊ വാങ്ങിട്ട് വരോ??”

“പോണേ പ്രശ്നം ഒന്നൂല്ല. പക്ഷെ അപ്പളെങ്ങാനും ഡോക്ടർ വന്നാ??”

അത് കേട്ടപ്പോ അവളുടെ മുഖം ചെറുതായി ഒന്ന് വാടിയോ?? ഇങ്ങനൊരു കൊതിച്ചി.

“നീ വിഷമിക്കാതെ. ഇന്നെന്തായാലും വാങ്ങിച്ച് തന്നിരിക്കും ഞാൻ. പോരെ.”

“അഹ്.”

ആ മൂളലിന് ഒരു ശക്തി കുറവ് പോലെ.

“അഹ് വിഷമിക്കാതെടോ.”

“ചേച്ചി……………”

പെട്ടന്ന് പിന്നിന്ന് ഒരു വിളി. ഞാനും അവളും ഒരേപോലെ തിരിഞ്ഞ് നോക്കി. അവിടെ നിക്കുന്ന ആളെ കണ്ട് പൂ ചോദിച്ച എനിക്ക് പൂക്കാലം കിട്ടിയ പോലായി. എന്റെ മായ. അവിടെ കിടന്ന് ഡാൻസ് ചെയ്യാനാ എനിക്ക് തോന്നിയെ. അവള് അടുത്തേക്ക് നടന്ന് വന്നുകൊണ്ടേയിരുന്നു. എന്റെ ഹൃദയമിടിപ്പ് അതിനനുസരിച്ച് കൂടിക്കൊണ്ടേ ഇരുന്നു. അവളടുത്ത് എത്തിയതും ഞാൻ യാന്ത്രികമായി എഴുന്നേറ്റു.

19 Comments

Add a Comment
  1. Ajr bro
    Pwoli kadhayayirunnu bro super
    Baakki eppizha varane??
    Waiting………

  2. Piche bro….,?❤️❤️❤️

    1. Sorry ?…poliche bro

  3. രുദ്ര ശിവ

    പൊളി ബ്രോ

  4. നല്ലവനായ ഉണ്ണി

    Bro adipoli ayitund. Plz continue

  5. Dear ajr

    കലക്കി മച്ചാനെ …കിടു ഏതു പോലെ ഒരു ചേച്ചിയും അനിയനും വേറെ കാണില്ല …കിടു

    പിന്നെ മായ ഇന്നി എന്തു ബോംബ് ആണ് ഇടാൻ പോകുന്നത് ….

    അടുത്ത പാര്ടിനായി വെയ്റ്റിംഗ്

    വിത്❤️?
    കണ്ണൻ

  6. ???…

    വെൽ ടണ് മിസ്റ്റർ പെരേര ?

  7. Supper bro ? next eppla

  8. ഈ പാർട്ടിൽ ഒരുപാട് തെറ്റ് ഉണ്ടായിരുന്നു. അത് നിങ്ങളിൽ ചിലർ ചുണ്ടി കാട്ടിയതിൽ സന്തോഷം. Blood donate ചെയ്യുന്നത് 3 മാസത്തിൽ ഒരിക്കൽ ആണെന്ന് അറിയില്ലായിരുന്നു. അതൊരു misstake pinne food ന്റെ കാര്യം എനിക്കും തോന്നി കുറച്ചു over ആയെന്ന്. തടിയൻ ഭായി തള്ള് കുറക്കാൻ ശ്രമിക്കാം. അടുത്ത പാര്ടുകളിൽ തെറ്റുകൾ തിരുത്താൻ ശ്രമിക്കാം.

    1. ❣️❣️??

  9. തുടരണം ട്ടോ.. പിന്നെ കുറച്ചു തള്ള് കുറക്കണം ട്ടോ??

  10. യാത്രികൻ

    ❤️❤️❤️❤️❤️?

  11. മച്ചാനെ.. വായിച്ചിട്ടില്ല.. കണ്ടപ്പോ തന്നെ ഓടി വന്നു കമെന്റ് ഇട്ടതാണ്‌..
    വായിച്ചിട്ട് പറയാം❣️

  12. അല്ല അവൾക് ഇത്രെയും കഴിക്കാൻ ഒക്കെ പറ്റോ കുറച്ച് ഓവർ അല്ലെ എന്നൊരു സംശയം??

  13. Waiting for your time

  14. മൂന്ന് മാസം കൂടിയിരിക്കുമ്പോൾ ബ്ലഡ് ഡൊണേറ്റ് ചെയ്യാം അല്ലാതെ എല്ലാ മാസവും പറ്റില്ല ബ്രോ..

    1. Maya ആള് ഇച്ചിരി സ്പെഷ്യലാ….
      ??????

Leave a Reply

Your email address will not be published. Required fields are marked *