മായാവതി 2 [ജോൺ എബ്രഹാം] 98

. അതുകൊണ്ട് ഒരു പെണ്ണിനെ കല്യാണം കഴിച്ചാൽ അവളെ എനിക്ക് സന്തോഷിപ്പിക്കാൻ പറ്റിയില്ലെങ്കിൽ അതൊരു തെറ്റല്ലേ അച്ഛാ? വെറുതെ ഒരു പെണ്ണിന്റെ ജീവിതം എന്തിന് നശിപ്പിക്കണം?”

​സുഗുണന്റെ ആ തുറന്നു പറച്ചിൽ കേട്ട് രാഘവൻ പിള്ളയുടെ മുഖത്തെ ഗൗരവം മാറി. അയാൾ ശാന്തനായി കട്ടിലിൽ സുഗുണന്റെ അടുത്തേക്ക് ഇരുന്നു. എന്നിട്ട് അവന്റെ തോളിൽ കൈവെച്ചു.

​”എടാ സുഗുണാ… ഇതിനാണോ നീ ഇത്രയും പേടിക്കുന്നത്? നീയിപ്പോൾ ആലോചിക്കുന്നതൊക്കെ നിനക്ക് തോന്നുന്ന വെറും തോന്നലുകൾ മാത്രമാണ്. ഒരു പെണ്ണിനോട് അടുത്ത് ഇടപഴകുമ്പോൾ നിന്റെ ഈ പ്രശ്നങ്ങളൊക്കെ താനേ മാറിക്കോളും. മനസ്സിന്റെ ഒരു പേടിയാണ് നിനക്ക്.”

​രാഘവൻ പിള്ള തുടർന്നു: “പിന്നെ… ഈ കാര്യം ഇനി പുറത്താരും അറിയണ്ട. ഇത് നീയും ഞാനും തമ്മിലുള്ള ഒരു രഹസ്യമായിരിക്കട്ടെ. നിന്റെ അമ്മയോട് പോലും നീ ഇത് പറയണ്ട. അനാവശ്യമായി ഓരോന്ന് ചിന്തിച്ച് നീ നിന്റെ മനസ്സ് നശിപ്പിക്കണ്ട. ധൈര്യമായിട്ടിരിക്ക്… നമുക്ക് നാളെ തന്നെ പെണ്ണുകാണാൻ പോകാം.”

​അച്ഛന്റെ ആ വാക്കുകൾ കേട്ടപ്പോൾ സുഗുണന് വലിയൊരു ആശ്വാസമായി. രാഘവൻ പിള്ള മുറിക്ക് പുറത്തേക്ക് നടന്നു. ഉമ്മറത്ത് ഭവാനി ആകാംഷയോടെ കാത്തുനിൽപ്പുണ്ടായിരുന്നു.

​”എന്തായി രാഘവേട്ടാ? അവൻ സമ്മതിച്ചോ?”

​രാഘവൻ പിള്ള ചിരിയോടെ പറഞ്ഞു: “അതൊക്കെ അവൻ സമ്മതിച്ചു ഭവാനി. വെറുതെ ഓരോന്ന് ഓർത്തു പേടിക്കുന്നതാ ചെക്കൻ. നാളെ നമുക്ക് പെണ്ണുകാണാൻ പോകാം. നീ ഒരുങ്ങിക്കോ.”

​ഭവാനി സന്തോഷത്തോടെ അടുക്കളയിലേക്ക് പോയി. രാഘവൻ പിള്ള പുറത്തെ പടിയിൽ ഇരുന്നു ആലോചനയിലാണ്ടു. അയാളുടെ ഉള്ളിലിരുപ്പ് മറ്റൊന്നായിരുന്നു.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *