മായാവതി 3
Mayavathi Part 3 | Author : John Abraham
[ Previous Part ] [ www.kkstories.com ]
എല്ലാവർക്കും നമസ്കാരം 🙏🏻
മായാവതി 3 ഭാഗം ആണ് നിങ്ങൾക്ക് ഇഷ്ടപെടുന്നുണ്ടെങ്കിൽ കമന്റും ലൈക്കും ചെയ്യണം.. അതാണ് എനിക്കുള്ള പ്രോത്സാഹനം..
രാത്രി മുഴുവൻ മായാവതിയുടെ കണ്ണുകളിൽ ഉറക്കം വന്നിരുന്നില്ല. അരികിൽ തടി കഷ്ണം പോലെ ഉറങ്ങുന്ന സുഗുണനെ നോക്കുമ്പോൾ അവൾക്ക് വെറുപ്പാണ് തോന്നിയത്. “ഇത്രയും വലിയൊരു കുറവ് ഉണ്ടായിട്ടും അത് മറച്ചുവെച്ച് എന്നെ ഈ ചതിക്കുഴിയിൽ വീഴ്ത്തിയതിന് ഇന്ന് ഒരു തീരുമാനമുണ്ടാക്കണം.” അവൾ മനസ്സിൽ ഉറപ്പിച്ചു. ഓരോ വാക്കുകളും അവൾ മൂർച്ച കൂട്ടി വെച്ചു.
നേരം വെളുത്തു. മായ വേഗം എഴുന്നേറ്റു മുഖം കഴുകി ഉമ്മറത്തേക്ക് നടന്നു. ചുവരിലെ വലിയ ക്ലോക്ക് ഏഴു മണി എന്ന് അറിയിച്ചു കൊണ്ട് മുഴങ്ങി. ഉമ്മറത്തെ ചാരുകസേരയിൽ രാഘവൻ പിള്ള ഇരിപ്പുണ്ട്. മുണ്ടു മടക്കിക്കുത്തി, കാലിന്മേൽ കാലും കയറ്റി വെച്ച്, കണ്ണടയുടെ മുകളിലൂടെ പത്രം വായിക്കുന്ന ആ ഗാംഭീര്യമുള്ള രൂപം കണ്ടപ്പോൾ തന്നെ മായയുടെ ചുവടുകൾ ഒന്ന് പതറി.
അവൾ പതുക്കെ വാതിൽക്കൽ വന്ന് നിന്നു. ഉള്ളിലെ ദേഷ്യം പുറത്തെടുക്കാൻ അവൾ ശ്വാസമൊന്ന് ആഞ്ഞു വലിച്ചു.
”അച്ഛാ…” അവൾ പതുക്കെ വിളിച്ചു.
രാഘവൻ പിള്ള പത്രം പതുക്കെ താഴ്ത്തി. ആ വലിയ ചട്ടക്കണ്ണടയുടെ മുകളിലൂടെയുള്ള അയാളുടെ ആ നോട്ടത്തിന് ഒരു പ്രത്യേക ശക്തിയുണ്ടായിരുന്നു. ഒരു പഴയ വേട്ടക്കാരന്റെ കൂർമ്മതയുള്ള നോട്ടം. അയാൾ ഒന്നും മിണ്ടാതെ അവളെ ഒന്ന് ആകെ മൊത്തം നോക്കി.
”മം… എന്താ മോളെ?” അയാളുടെ ആ കനത്ത ശബ്ദം ഉമ്മറത്ത് വല്ലാതെ മുഴങ്ങി. ആ ശബ്ദം കേട്ടതും മായയുടെ ഉള്ളിലെ ധൈര്യം എങ്ങോ പോയി മറഞ്ഞു. ചോദിക്കണം എന്ന് കരുതിയത്
പേടി കാരണം തൊണ്ടയിൽ കുടുങ്ങി.
രാഘവൻ പിള്ള പതുക്കെ കസേരയിൽ നിന്ന് എഴുന്നേറ്റു. അയാൾ തന്റെ ആ വിരിഞ്ഞ നെഞ്ച് വിരിച്ചു കൊണ്ട് അവൾക്ക് നേരെ ഒരടി വെച്ചു. ആ ഗാംഭീര്യത്തിന് മുന്നിൽ താൻ എത്ര നിസ്സാരക്കാരിയാണെന്ന് അവൾക്ക് തോന്നിപ്പോയി. അയാളുടെ ഓരോ ചുവടും തന്റെ ആത്മവിശ്വാസത്തെ ചവിട്ടി മെതിക്കുന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു.
”എന്തെങ്കിലും പറയാനുണ്ടോ നിനക്ക്?” അയാൾ അവളുടെ അടുത്തു വന്നു നിന്ന് പതുക്കെ ചോദിച്ചു. അയാളുടെ ശരീരത്തിൽ നിന്നുള്ള ആ കടുപ്പമുള്ള പുകയില മണവും പൗരുഷത്തിന്റെ ഗന്ധവും അവളെ ശ്വാസം മുട്ടിച്ചു.

Kollam bro continue