പക്ഷേ വീടുകാരെ പിണക്കി ഒരു കല്യാണം നടത്താൻ പറ്റിയ സാഹചര്യം ആയിരുന്നില്ല അവന് . അതെന്താണെന്ന് ആദ്യം പറഞ്ഞല്ലോ . കുറച്ചു കാലം കൂടി പിടിച്ചു നില്ക്കാൻ അവൻ അപക്ഷിച്ചു . അവളും തയ്യാറായിരുന്നു .. പക്ഷേ എത്ര കാലം .. ഒരു വരുമാനവും ഇല്ലാതെ എങ്ങിനെ ജീവിക്കും ? അപ്പോള് നിങ്ങൾ വിചാരിക്കും അവൾക്കു ജോലി ഉണ്ടല്ലോ എന്നു .. അങ്ങിനെ അവന്റെ കൂടെ ഇറങ്ങി പോയാൽ ഇപ്പോ ഉള്ള ജോലിയിൽ തുടരാന് കഴിയും എന്നു ഒരു ഉറപ്പും ഇല്ലല്ലോ .. അവർ അവരുടെ സ്ഥാപനത്തിന്റെ സൽപേര് നിലനിർത്താൻ വേണ്ടി ഇനി ജോലിക്ക് വരേണ്ട എന്നൊക്കെ പറഞ്ഞാലോ ?.. അപ്പോ നിങ്ങൾ വിചാരിക്കും പേർസണൽ കാര്യങ്ങളും ഓഫീസ് കാര്യങ്ങളും എന്തിന് കൂട്ടി കുഴയ്ക്കണം എന്നൊക്കെ . ഇതൊക്കെ അവരുടെ ചിന്തകള് മാത്രം ആണ് . അങ്ങിനെ സംഭവിച്ചാലോ എന്ന പേടി . പിന്നെ വേറെ വീട് നോക്കണം . വാടക .. എന്തൊക്കെ കാര്യങ്ങൾ ആലോചിക്കണം ? .. അവർ പ്രാക്റ്റികൽ ആയി തന്നെ ജീവിതത്തെ കണ്ടവരായിരുന്നു . വെറും പൈങ്കിളി പ്രേമം മാത്രം ആയിരുന്നില്ല .
അങ്ങിനെ മാനസികമായി ആകെ തളർന്നിരിക്കുമ്പോൾ ആണ് മായ ഞാനുമായി സൌഹൃദത്തിൽ ആകുന്നത് .. അപ്പോഴും അവളുടെ പ്രണയത്തെക്കുറിച്ചൊന്നും ഞാൻ അറിഞ്ഞിരുന്നില്ല .. ഇങ്ങനെ ഒരു പാവം കുട്ടി പ്രണയിക്കും എന്നൊന്നും ഞാൻ കരുതിയിരുന്നില്ല .. സൌഹൃദം എന്നു പറഞ്ഞാല് അങ്ങോട്ടു ചോദിക്കുന്ന കാര്യങ്ങൾക്ക് മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ .. അല്ലാതെ നിങ്ങൾ കരുതുന്ന പോലെ ഒരുമിച്ചിരുന്ന് സംസാരം ഒന്നും ഉണ്ടായിരുന്നില്ല .. ഏല്പിച്ച ജോലികൾ ചെയ്തു തീർക്കുന്നത് അറിയിക്കാനും ഒക്കെ മാത്രമേ എന്റെ അടുത്തേക്കും വരാറുള്ളൂ ..
അപ്പോഴാണ് എന്റെ കൂടെ ഓഫീസിൽ തന്നെ ജോലി ചെയ്യുന്ന എന്റെ സുഹൃത്ത് അവളെക്കുറിച്ച് സംസാരിക്കുന്നത് .. അവനും അവളെ ഇഷ്ടമായിരുന്നു ..
അവന്‍ അവളെ പ്രേമിച്ചാലോ എന്നു എന്നോടു ചോദിച്ചപ്പോ എന്‍റെ മനസില്‍ എവിടെയോ ഒരു നീറ്റൽ.
കാരണം അവൻ പ്രേമിച്ചു കെട്ടിയാല് പിന്നെ അവളെ എനിക്കു നഷ്ടപ്പെടില്ലേ.
പറയാതെ പോയ പ്രണയത്തെക്കുറിച്ച് കരഞ്ഞിട്ട് കാര്യമില്ലല്ലോ ..
മനോജിനോട് അപ്പോ തന്നെ സൂചിപ്പിച്ചു എനിക്കും അവളെ ഇഷ്ടം ആണെന്ന് ..
എന്റെ ഉള്ളിലിരിപ്പ് എന്താണെന്നറിയാൻ വേണ്ടി പറഞ്ഞതാണെന്ന് മനോജ് പറഞ്ഞപ്പോ എനിക്കാശ്വാസം ആയി .
കല്യാണ ശേഷം ആണ് ശരിക്കും അവന് മായയെ ഇഷ്ടമായിരുന്നു എന്നു ഞാൻ അറിഞ്ഞത് . അത് പിന്നീട് പറയാം .
അങ്ങിനെ ഞാൻ എന്റെ പ്രണയം മായയോട് പറയാൻ തീരുമാനിച്ചു . ഒരു ദിവസം എന്റെ ഓഫീസ് കാബിനിലേക്ക് അവൾ വന്നപ്പോ ഞാൻ കല്യാണത്തെക്കുറിച്ചൊക്കെ ചോദിച്ചു . ആലോചനകൾ നടക്കുന്നുണ്ട് എന്നു മാത്രം പറഞ്ഞു . വീട്ടിലേക്കു ഞാൻ ഒരു ആലോചനയുമായി വന്നോട്ടേ എന്നു ചോദിച്ചപ്പോ അവൾ ഞെട്ടി .
വേണ്ട എന്നായിരുന്നു മറുപടി . എന്താ എന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണോ എന്നു ചോദിച്ചപ്പോ അല്ല എന്നും മറുപടി . വേറെ പ്രണയം ഉണ്ടോ എന്നു ചോദിച്ചപ്പോ അവൾ കാര്യങ്ങൾ ഒക്കെ പറഞ്ഞു .
അങ്ങിനെ ആണെങ്കിൽ ഞാൻ സഹായിക്കാം എന്തിനും എന്നു വാക്ക് കൊടുത്തു . ഞാൻ ചോദിച്ചതൊക്കെ മറന്നെക്കാനും പറഞ്ഞു . പിന്നെ അവരുടെ പ്രണയത്തിന് എല്ലാ ആശംസകളും നേർന്നു .
കുറച്ചു കാലം കൂടി കഴിഞ്ഞപ്പോ അവരുടെ പ്രണയം മുന്നോട്ട് പോകാൻ പറ്റാത്ത സ്ഥിതി ആയി . ഞാൻ കല്യാണലോചനയുമായി അവളെ സമീപിച്ചതൊന്നും അവനോടു അവൾ പറഞ്ഞിരുന്നില്ല .
Sooper bro
ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. അടുത്ത part അയച്ചു കൊടുത്തിട്ടുണ്ട്.
Thudaru man….
തീര്‍ച്ചയായും. രണ്ടാം ഭാഗം അയച്ചു കൊടുത്തിട്ടുണ്ട്.
Super
ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.
Kollam Chetta. Next partinayi kaathirikunnu. Vaigikalle
രണ്ടാം ഭാഗം അയച്ചു കൊടുത്തിട്ടുണ്ട്
കഥ എഴുതിക്കേ super page mnimam 20aku
നന്ദി. ശ്രമിക്കാം ബ്രോ.
കഥ എഴുതി ശീലമില്ല. ആദ്യത്തെ ശ്രമം ആണ്. എന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിക്കാം.
ബാക്കി എഴുതിക്കോ bro♥️♥️
തീര്‍ച്ചയായും.