മഴ [സിമോണ] 252

“നാരായണ നാരായണ.. എന്റമ്മേ.. അച്ഛാ…
മഴ പെയ്തപ്പഴക്കും പോയാ സാധനം…
വെരി ബാഡ്.. ”
പുലര്കാലത്തിന്റെ തണുപ്പിനെ ആസ്വദിച്ചുകൊണ്ട് ചൂടുചായ ഇറക്കി വല്യമ്മായി നാരായണ ജപിക്കാൻ തുടങ്ങി.

“പെണ്ണിന്റെ ഇളക്കം ഇത്തിരി കൂടുന്നുണ്ട്.. കെട്ടിച്ചുവിടാനായി..
മുടീം മൊലേം ദിവസം ചെല്ലുംതോറും കൂടീട്ടാ വരണത്..
ഇപ്പൊത്തന്നെ കൈപ്പാകത്തിനുള്ളതുണ്ട്….”
ചിരിയോടെ അടുക്കളയിലേക്ക് നടക്കുമ്പോൾ അമ്മായീടെ കമന്റ് പിറകിൽനിന്ന് കേട്ടു..

“ശ്യേ… ഈ അമ്മായി… ഏതു നേരോം ഈ വർത്താനേ ഉള്ളു..”
പിറുപുറത്തുകൊണ്ട് അടുക്കളയിലെത്തിയപ്പോൾ സ്വർണ്ണവർണ്ണത്തിൽ തിളങ്ങുന്ന ജ്വാലകളുടെ നിറം പകർന്ന മാറിലേക്ക് തല താഴ്ത്തി നോക്കി…
“അത്രയ്ക്ക് വളർന്നോടി നിങ്ങള് രണ്ടാളും??”

മാറിലെ തുടുത്തുനിൽക്കുന്ന പെണ്മയുടെ മുളപ്പുകളെ ഇരുകൈകൾകൊണ്ടും മെല്ലെയൊന്നുയർത്തി വലിപ്പം നോക്കി…
“മമ്… കഷ്ടിച്ച് കയ്യിൽ ഒതുങ്ങുന്നില്ലെന്നേ ഉള്ളു…
അല്ലാതെ വല്യമ്മായീടെ പോലെ എടുത്താൽ പൊങ്ങാത്തതൊന്നും അല്ല..
കുശുമ്പിത്തള്ള!!!…”

കാപ്പിപ്പൊടി ടിന്നിനടിയിലെ കടലാസ് ചുരുളിന്റെ മടക്കുകൾ വീണ്ടും നിവർന്നു.

വായിച്ചു നിർത്തിയ പുറം, മനഃപൂർവം കമിഴ്ത്തി പിടിച്ച് അടുത്ത പേജിലേക്ക് കടന്നു.
“…………………ജോലി ഇത്തിരി പ്രയാസമുള്ളതാണ്.. എന്നാലും സാരമില്ല. അഞ്ചു നിലയുള്ളൊരു കെട്ടിടത്തിന്റെ ഡെക്കറേഷൻ വർക്കുകൾ ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ..
ആദ്യ ദിവസങ്ങളിൽ പേടിയായിരുന്നു..

നിനക്കറിയാലോ അവിടെ ഉണ്ടായിരുന്നപ്പോ കോണിയുടെ മേലെനിന്ന് നോക്കുമ്പോ പോലും തലകറങ്ങുന്ന പോലായിരുന്നു…
പക്ഷെ ഇതിപ്പോ അതെല്ലാം മാറി.. മുമ്പത്തെപ്പോലെ ഇപ്പോൾ ഉയരത്തിൽ കയറുമ്പോഴുള്ള തലകറക്കം ഒന്നും ഇല്ല..
ജോലീടെ ഇടയിൽ നേരം പോകുന്നതേ അറിയില്ല…
റൂമിൽ വന്നാലും കൂട്ടുകാരുള്ളതുകാരണം രസമാണ്.

എന്നാലും ഇടയ്ക്കിടയ്ക്ക് നിന്നെ ഓർമ്മ വരും…
നിന്നെ കാണാൻ തോന്നുണു ടീ..
ഇവിടുന്നു ലീവൊക്കെ എങ്ങനാണെന്നൊന്നും എനിക്കറിയില്ല.. എത്രനാളവുമെന്നോ ഒന്നും..
ഇട്ടെറിഞ്ഞു ഓടിപ്പോരാൻ തോന്നും… നിന്നെ ഓർക്കുമ്പോ…
നീ എന്നെ ഓർക്കുന്നുണ്ടോ, ഇടയ്ക്കെങ്കിലും?…………….”

അടക്കി വെച്ചിരുന്ന ഇടനെഞ്ചിലെ സങ്കടം ഏങ്ങലോടെ പുറത്തു ചാടി മഴയിരമ്പത്തിൽ അലിഞ്ഞില്ലാതായി..
“നിന്നെ അല്ലാതെ ഞാൻ എന്തിനെ ഓർക്കാൻ എന്റെ പൊന്നേ… “

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

99 Comments

Add a Comment
  1. സിമ്മു ഓണാശംസകൾ

  2. മധുരം…. ???

Leave a Reply

Your email address will not be published. Required fields are marked *