അല്ലെങ്കിൽ നാട്ടുകാർക്ക് അടക്കിച്ചിരിക്കാനുള്ള ഒരു കാഴ്ചവസ്തു മാത്രാവും എന്റെ മോള്….
അമ്മായിടെ മോള് സമ്മതിക്ക്.. ആ നാരായണേട്ടൻ വരുമ്പോ അമ്മായി പറയാം..
നല്ല സ്നേഹൊള്ള ഒരുത്തനെ തപ്പി തരാൻ എന്റെ മോൾക്ക്… ”
ചുമലിൽ അമർന്ന കൈ മെല്ലെ വിടുവിച്ച്, പകർത്തിവെച്ച ചൂടുവെള്ളവുമെടുത്ത് കുളിമുറിയിലേക്ക് നടക്കുമ്പോൾ, പിറകിൽ വല്യമ്മായിയുടെ ദീര്ഘസനിശ്വാസം കേട്ടു..
അവരെനിക്ക്, ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെ അമ്മതന്നെ ആയിരുന്നു…
കുളിമുറിയിലെ കുട്ടകത്തിലേക്ക് വെള്ളം പകർന്ന് പുറത്തേക്കു കടക്കുമ്പോൾ വാതുക്കൽ നിന്നിരുന്ന അമ്മായിക്ക് മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറി..
അടുക്കള വാതിൽക്കൽ നനഞ്ഞുകുഴഞ്ഞിരുന്ന ഉറുക്കുപൊടിയും വെള്ളവും തുടച്ചെടുത്ത് ഇറയത്തേക്കിറങ്ങുമ്പോൾ, വെളിച്ചം അല്പാല്പമായി കറുപ്പിൽ നിറം കലർത്താൻ തുടങ്ങിയിരുന്നു..
ഓട്ടിൻപുറത്തുനിന്ന് ഇറ്റുവീണുകൊണ്ടിരുന്ന കണ്ണീർതുള്ളികൾ, ഇറയത്തേക്ക് തെറിപ്പിച്ചിരുന്ന മണൽത്തരികളിൽ, പാദങ്ങളമർന്നപ്പോൾ വീശിയെത്തിയ ഈറൻകാറ്റ് ബ്ലൗസിന്റെ ഒട്ടൊന്നു നനച്ചുകൊണ്ട് രോമാഞ്ചം തിണർത്തുപൊങ്ങിയ ശരീരത്തെ ചുറ്റിപ്പുണർന്നു..
മൂന്നരമാസമാകുന്നു അവസാനമായി അവന്റെ എഴുത്തുവന്നിട്ട്…
“………………..പുതിയൊരു കെട്ടിടത്തിന്റെ പണിക്ക് വേണ്ടി എന്നോടും കൂടെ ജോലിചെയ്യുന്ന മറ്റൊരാളോടും കൂടി വേറൊരു സ്ഥലത്തേക്ക് പോവാൻ പറഞ്ഞിട്ടുണ്ട്. കുറച്ചു ദിവസം പിടിക്കുമെന്നാ കൂടെ ജോലിചെയ്യുന്നവരൊക്കെ പറഞ്ഞത്.
അവിടെ നിന്ന് എഴുത്തയക്കാനൊക്കെ പ്രയാസമാകുമെന്നാണ് കേട്ടത്.
എന്നാണ് പോകേണ്ടതെന്നു പറഞ്ഞിട്ടില്ല. പോകുന്നതിലും മുൻപ് ഞാൻ എഴുതാം..
എഴുത്തു കുറച്ചു ദിവസം കണ്ടില്ലെങ്കിലും പേടിക്കണ്ടാ..
തിരികെ വന്നിട്ട് വേഗം തന്നെ അയക്കാം..
എന്നാലും നീ അയച്ചോളു. ഞാൻ ഇവിടെ എന്റെ കൂട്ടുകാരോട് പറഞ്ഞേൽപ്പിക്കാം..
എനിക്ക് തിരികെ വരുമ്പോ കൊതി തീരെ വായിക്കാൻ നിന്റെ വരികൾ വേണം…
നിറയെ നിറയെ………….”
അടുക്കളയിൽ നിന്ന് അലുമിനിയപാത്രം താഴെ വീണു ചിലമ്പുന്ന ഒച്ചകേട്ട് വേഗം അകത്തേക്ക് കടന്നു..
സിമ്മു ഓണാശംസകൾ
മധുരം…. ???