മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ] 504

കവിത ചിരിയോടെ പറഞ്ഞു, നിളയും പതിയെ ചിരിച്ചു

“അല്ലെങ്കി നീ വേണേ നോക്കിക്കോ, നെനക്ക് പറ്റിയ കൂട്ടാ… സാഹിത്യം…”

അവൾ പറഞ്ഞു, നിളയവളെ കൂർപ്പിച്ച് നോക്കി, അത് കണ്ട് കവിത പൊട്ടിച്ചിരിച്ചു

കുറച്ചുകഴിഞ്ഞ് കവിത പോകാനിറങ്ങി

“ദേ… കഴിഞ്ഞതാലോചിച്ചു കരഞ്ഞിരിക്കരുത്, നമ്മളാഗ്രഹിക്കുന്നതൊന്നും നമുക്ക് കിട്ടണമെന്നില്ല, ഇതെല്ലാം ദൈവ നിശ്ചയമാണ്, അപ്പു നിനക്കുള്ളതാണെങ്കി അവനെ നിനക്ക് തന്നെ കിട്ടും അല്ല മറിച്ചാണെങ്കി അതാലോചിച്ചു ഇരിക്കരുത് പറഞ്ഞേക്കാം… പിന്നേ നാളെമുതൽ അങ്ങെത്തിയേക്കണം…”

കവിത ഉപദേശം പോലെ പറഞ്ഞിട്ട് പോയി,

നിളയ്ക്ക് അല്പം ആശ്വാസം തോന്നി, അവൾ പിന്നീട് പതിയെ പഴയ താളത്തിലേക്ക് തിരികെ വന്നു… എങ്കിലും അപ്പൂനെ ഓർക്കുമ്പോൾ ഹൃദയത്തിൽ നിന്നും രക്തം പൊടിഞ്ഞു,

അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ മാഷ് അവളെത്തന്നെ ശ്രദ്ധിച്ചു, ഭക്ഷണം കഴിക്കുമ്പോൾ പോലും വായടക്കാതെ വർത്തമാനം പറയുന്നവളാണ് ഇപ്പൊ ഒന്നും മിണ്ടാതെ ഭക്ഷണം കൊത്തിപ്പെറുക്കുന്നത്, മാഷ് ചിന്തിച്ചു, ഭക്ഷണം കഴിഞ്ഞ് അടുക്കളയൊതുക്കി നിള മുറിയിലേക്ക് പോകാൻ നിന്ന നിളയെ ഉമ്മറത്തിരുന്ന മാഷ് അടുത്തേക്ക് വിളിച്ചു, അവൾ മാഷിടുത്തായി ഉമ്മറപ്പടിയിൽ ഇരുന്നു, മാഷ് അവളെ ഒന്ന് നോക്കി പിന്നേ പതിയെ സംസാരിച്ചു തുടങ്ങി,

“ന്റെ വാവേടെ മനസ്സിൽ എന്താണ് എന്ന് മാഷ് ചോദിക്കുന്നില്ല, പറയേണ്ടതായിയുന്നെങ്കി മോളെപ്പോഴേ മാഷിനോട് പറഞ്ഞേനെ, നിനക്ക് മൂന്ന് വയസ്സുള്ളപ്പോഴാ നിന്റമ്മ നമ്മളെ വിട്ടുപോയത്, എല്ലാരും പറഞ്ഞു, ഉള്ളത് ഒരു പെൺകുട്ടിയാണ് എന്നെക്കൊണ്ട് ഒറ്റയ്ക്ക് നോക്കാൻ പാടാണ്, അതുകൊണ്ട് നിനക്ക് വേണ്ടിയെങ്കിലും ഒരു കല്യാണം കഴിക്കാൻ, എന്നിട്ടും ഒരു വാശിയോടെ ഞാൻ നിന്നെ വളർത്തി, ഒരുപാട് ബുദ്ധിമുട്ടി നിന്റെ വളർച്ചയുടെ പല ഘട്ടങ്ങളിലും, അവിടെയെല്ലാം അസാധാരണമായ പക്വത നീ കാണിച്ചു, എന്റെ മോളെ ഞാൻ വളർത്തിയത് നല്ല രീതിയിൽ തന്നെയാണ് അതിലെനിക്ക് ഒരു സംശയവുമില്ല, പക്ഷേ ഈ മൂന്ന് ദിവസങ്ങൾക്കൊണ്ട് ന്റെ വാവക്കെന്തോ മാറ്റങ്ങൾ വന്നപോലെ മാഷിന് തോന്നുന്നു, അതെന്താണെന്ന് ഞാൻ ചോദിക്കുന്നില്ല, അതെന്തായാലും നല്ല രീതിയിൽ പരിഹരിച്ച് നാളെമുതൽ നീയെന്റെ പഴയ ചുണക്കുട്ടിയാവണം, അല്ല മോൾക്ക് ഒറ്റയ്ക്ക് പരിഹരിക്കാനാവാത്ത കാര്യമാണെങ്കിൽ മാഷിനോട് പറയണം, എന്ത് പ്രശ്നമായാലും ഞാനുണ്ടാകും ന്റെ വാവയുടെ കൂടെ…”

35 Comments

Add a Comment
  1. Onn reply thada mwone ne

  2. Eda nee epo varum ethra nal ayi enne vela vicharam ninake indo njnagale ingane vishamipikaruthe ketto😞😢

  3. Sreekkutta ninte adutha parttinu wait cheythu cheythu thulasidhalam Njan oru pathu pravishyamenkilum vaayichu kaanum please onnu pettannidane thulasidhalam final part

  4. വരുമോ തുളസിദ്ധാളം ഒന്ന് ഇടുമോ ഒരു റീപ്ലേ തരുമോ

  5. നന്ദുസ്

    സഹോ. ശ്രീ.. നല്ല heart touching സ്റ്റോറി… നല്ല ഹൃദയശുദ്ധിയുള്ള അവതരണം… നിളയും അപ്പുവും മനസ്സിൽ തറഞ്ഞിങ്ങനെ കിടക്കാണ്… അത്രയ്ക്ക് ഹൃദയഹരിയായിട്ടാണ് താങ്കളുടെ അവതരണം.. അത്രയ്ക്ക് ഫീൽ ആണ്…
    പിന്നെ സഹോ.. തുളസിദളം ഒരുപാടു മിസ്സ്‌ ചെയ്യുന്നു ട്ടോ..
    തുടരൂ സഹോ… ❤️❤️❤️

  6. തുളസിദ്ദളം ഇ മാസം വരുമോ

  7. Sreekutta kurachu vaykipoyi thirakayirunnu

    Story nanayitunde ishtayi❤️

    Njan wait cheyunnathe thulasidalam anne vegam idane excitement thalakadichitte 1year avan ayi🤣❤️❤️❤️❤️

    1. ശ്രീ കുട്ട next thulasidhalam

    1. ശ്രീക്കുട്ടൻ

      ❤️❤️❤️❤️❤️❤️❤️
      നല്ല സ്നേഹം…❤️😍

  8. ശ്രീകുട്ട mone ഓടി വരണേ thamsikale iam waiting

    1. ശ്രീക്കുട്ടൻ

      തുളസിദളം പോസ്റ്റ്‌ ചെയ്തിട്ട് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാം
      നല്ല സ്നേഹം…❤️😍

      1. Bro thulasidasam post akk katta waiting anne

  9. ശ്രീ കുട്ടാ ഇപ്പോഴാ രണ്ടു പാർട്ടും ഒറ്റസ്റ്റ്രച്ചിൽ വായിച്ചു തീർത്തത് ഇതുപോലുള്ള feel good Love story വായിക്കാൻ ഒരുപാട് ഇഷ്ടമാണ്. Heart touching Story എത്ര തിരക്കുണ്ടെങ്കിലും ഇതൊന്ന് പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് മാത്രമെ പറയുന്നുള്ളു. See you Soon ‘

    1. ശ്രീക്കുട്ടൻ

      മനസ്സ് നിറഞ്ഞു…❤️ നല്ല തിരക്കാണ് എന്നാലും തീർത്തിട്ടെ പോകുള്ളൂ,
      നല്ല സ്നേഹം…❤️😍

  10. Sreekkutta oru varshamay kaathirikkunnu thulasidhalam final part ennanu varuka

    1. ശ്രീക്കുട്ടൻ

      ഫൈനൽ പാർട്ട്‌ ഇടണമെന്നായിരുന്നു… പക്ഷേ തീരുന്നില്ല, അതുകൊണ്ട് പാർട്ടുകളായി പോസ്റ്റാം, എഴുതുന്നുണ്ട് ഉടനെ തരാം
      നല്ല സ്നേഹം…❤️😍

  11. എന്നാലും ഈ കഥക്കൊക്കെ എന്ത like കുറഞ്ഞത് എന്നാ ഞാൻ ആലോചിക്കുന്നേ..🤔

    1. Yes ഞാനും

    2. ശ്രീക്കുട്ടൻ

      🤔 എന്നാപ്പിന്നെ ഞാനും 😆
      നല്ല സ്നേഹം…❤️😍

  12. Mazha peytha neram 3 part pettennidane vallathoru feeling story I liked very much bro

    1. ശ്രീക്കുട്ടൻ

      തുളസിദളം പോസ്റ്റ്‌ ചെയ്തിട്ട് തരാം ❤️
      നല്ല സ്നേഹം…❤️😍

  13. വന്നൂലേ……

    1. ശ്രീക്കുട്ടൻ

      പിന്നല്ല… 😎
      നല്ല സ്നേഹം…❤️😍

  14. ശ്രീകുട്ടാ, തുളസിദലം വേഗം താ… കാത്തിരിക്കുന്നു

    1. ശ്രീക്കുട്ടൻ

      എഴുതുന്നുണ്ട് പെട്ടെന്ന് തരാൻ നോക്കാം
      നല്ല സ്നേഹം…❤️😍

  15. ഒത്തിരി വൈകിയാണെങ്കിലും വന്നല്ലോ സന്തോഷം ❤️

    1. ശ്രീക്കുട്ടൻ

      😎
      നല്ല സ്നേഹം…❤️😍

  16. നന്നായിട്ടുണ്ട് ബ്രോ, പക്ഷെ ആ തുളസിദളം തരുവാരുന്നെങ്കിൽ നന്നായിരുന്നു 🤍.

    1. ശ്രീക്കുട്ടൻ

      ഉടനെ തരാം, എഴുതുന്നുണ്ട്
      നല്ല സ്നേഹം…❤️😍

  17. ശ്രീക്കുട്ടാ തുളസീദളം. Next part ennu varum

    1. Athu thanne epol tarum waiting annu 💗🤌🏻

    2. ശ്രീക്കുട്ടൻ

      എഴുതുന്നുണ്ട് ബ്രോ… ഉടനെ തരാം
      നല്ല സ്നേഹം…❤️😍

  18. Sreekutta thlasidalam avde

    1. ശ്രീക്കുട്ടൻ

      എഴുതുന്നുണ്ട്, പെട്ടെന്ന് തരാം…
      നല്ല സ്നേഹം…❤️😍

Leave a Reply

Your email address will not be published. Required fields are marked *