മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ] 487

ഗിരിജ പറഞ്ഞു

അപ്പോഴേക്കും അപ്പു അവർക്കരികിലേക്ക് വന്നു

“എവിടെപോയതാ മോനേ…”

ബാലൻ ചോദിച്ചു

“വെറുതെ പുറത്തേക്ക്…”

അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു,

“നീ ഊണ് കഴിച്ചോ അപ്പു…?”

വാക്കുകളിൽ തേൻ പുരട്ടിക്കൊണ്ട് ലത ചോദിച്ചു

“ഉവ്വ്…”

അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു

അപ്പോഴേക്കും അപ്പുവിന്റെ ഫോൺ ബെല്ലടിച്ചു, അവൻ കാൾ എടുത്ത് ചെവിയിലേക്ക് വച്ചു

അവൻ സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കുന്നത് മറ്റുള്ളവർ കൗതുകത്തോടെ നോക്കി ഇരുന്നു,

പെട്ടെന്ന് സംസാരത്തിനിടയിൽ അപ്പുവിന്റെ മുഖം ഗൗരവമാകുന്നതും, ദേഷ്യത്തിൽ എന്തൊക്കെയോ പറയുന്നതും കേട്ട് എല്ലാവരും അവനെ ഉറ്റുനോക്കി,

ആ കാൾ കട്ട്‌ ചെയ്ത് പിന്നീട് വേറെ ഒരുപാട് കാളുകൾ അവൻ ചെയ്തു, അവന്റെ മുഖത്ത് വല്ലാത്ത ടെൻഷൻ നിറഞ്ഞു നിന്നു, അവൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു

ഇതെല്ലാം നോക്കി നിന്ന ചന്തു അവനരികിലേക്ക് നടന്ന് അവന്റെ തോളിൽ കൈ വച്ച്, എന്താ എന്നർത്ഥത്തിൽ അവനെ നോക്കി

“ചന്തു… എനിക്കുടനെ തിരികെപോണം… പറ്റുമെങ്കിൽ ഇന്ന് തന്നെ…”

അപ്പു ടെൻഷനോടെ മുഖത്തെ വിയർപ്പ് അമർത്തി തുടച്ചുകൊണ്ട് അവനോട് പറഞ്ഞുകൊണ്ട് അവനെയും കൂട്ടി കാറിനരികിലേക്ക് നടന്നു,

ചന്തു ഞെട്ടിത്തരിച്ച് അവനെ നോക്കി

“തിരികെപോകാനോ…? എന്താടാ കാര്യം…? നീയെന്തിനാ ഇങ്ങനെ വിയർക്കുന്നെ…?”

ചന്തു ആവലാതിയോടെ അവനോട് ചോദിച്ചു

“എല്ലാം പറയാം നീ വണ്ടിയെടുക്ക്…”

അപ്പു കാറിന്റെ കീ ചന്തുവിന് കൊടുത്തുകൊണ്ട് കാറിലേക്ക് കയറി…

കാർ ടൗണിനടുത്തായുള്ള ഒരു ഇരുനില വീടിന് മുന്നിൽ വന്ന് നിന്നു

32 Comments

Add a Comment
  1. വരുമോ തുളസിദ്ധാളം ഒന്ന് ഇടുമോ ഒരു റീപ്ലേ തരുമോ

  2. നന്ദുസ്

    സഹോ. ശ്രീ.. നല്ല heart touching സ്റ്റോറി… നല്ല ഹൃദയശുദ്ധിയുള്ള അവതരണം… നിളയും അപ്പുവും മനസ്സിൽ തറഞ്ഞിങ്ങനെ കിടക്കാണ്… അത്രയ്ക്ക് ഹൃദയഹരിയായിട്ടാണ് താങ്കളുടെ അവതരണം.. അത്രയ്ക്ക് ഫീൽ ആണ്…
    പിന്നെ സഹോ.. തുളസിദളം ഒരുപാടു മിസ്സ്‌ ചെയ്യുന്നു ട്ടോ..
    തുടരൂ സഹോ… ❤️❤️❤️

  3. തുളസിദ്ദളം ഇ മാസം വരുമോ

  4. Sreekutta kurachu vaykipoyi thirakayirunnu

    Story nanayitunde ishtayi❤️

    Njan wait cheyunnathe thulasidalam anne vegam idane excitement thalakadichitte 1year avan ayi🤣❤️❤️❤️❤️

    1. ശ്രീ കുട്ട next thulasidhalam

    1. ശ്രീക്കുട്ടൻ

      ❤️❤️❤️❤️❤️❤️❤️
      നല്ല സ്നേഹം…❤️😍

  5. ശ്രീകുട്ട mone ഓടി വരണേ thamsikale iam waiting

    1. ശ്രീക്കുട്ടൻ

      തുളസിദളം പോസ്റ്റ്‌ ചെയ്തിട്ട് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാം
      നല്ല സ്നേഹം…❤️😍

      1. Bro thulasidasam post akk katta waiting anne

  6. ശ്രീ കുട്ടാ ഇപ്പോഴാ രണ്ടു പാർട്ടും ഒറ്റസ്റ്റ്രച്ചിൽ വായിച്ചു തീർത്തത് ഇതുപോലുള്ള feel good Love story വായിക്കാൻ ഒരുപാട് ഇഷ്ടമാണ്. Heart touching Story എത്ര തിരക്കുണ്ടെങ്കിലും ഇതൊന്ന് പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് മാത്രമെ പറയുന്നുള്ളു. See you Soon ‘

    1. ശ്രീക്കുട്ടൻ

      മനസ്സ് നിറഞ്ഞു…❤️ നല്ല തിരക്കാണ് എന്നാലും തീർത്തിട്ടെ പോകുള്ളൂ,
      നല്ല സ്നേഹം…❤️😍

  7. Sreekkutta oru varshamay kaathirikkunnu thulasidhalam final part ennanu varuka

    1. ശ്രീക്കുട്ടൻ

      ഫൈനൽ പാർട്ട്‌ ഇടണമെന്നായിരുന്നു… പക്ഷേ തീരുന്നില്ല, അതുകൊണ്ട് പാർട്ടുകളായി പോസ്റ്റാം, എഴുതുന്നുണ്ട് ഉടനെ തരാം
      നല്ല സ്നേഹം…❤️😍

  8. എന്നാലും ഈ കഥക്കൊക്കെ എന്ത like കുറഞ്ഞത് എന്നാ ഞാൻ ആലോചിക്കുന്നേ..🤔

    1. Yes ഞാനും

    2. ശ്രീക്കുട്ടൻ

      🤔 എന്നാപ്പിന്നെ ഞാനും 😆
      നല്ല സ്നേഹം…❤️😍

  9. Mazha peytha neram 3 part pettennidane vallathoru feeling story I liked very much bro

    1. ശ്രീക്കുട്ടൻ

      തുളസിദളം പോസ്റ്റ്‌ ചെയ്തിട്ട് തരാം ❤️
      നല്ല സ്നേഹം…❤️😍

  10. വന്നൂലേ……

    1. ശ്രീക്കുട്ടൻ

      പിന്നല്ല… 😎
      നല്ല സ്നേഹം…❤️😍

  11. ശ്രീകുട്ടാ, തുളസിദലം വേഗം താ… കാത്തിരിക്കുന്നു

    1. ശ്രീക്കുട്ടൻ

      എഴുതുന്നുണ്ട് പെട്ടെന്ന് തരാൻ നോക്കാം
      നല്ല സ്നേഹം…❤️😍

  12. ഒത്തിരി വൈകിയാണെങ്കിലും വന്നല്ലോ സന്തോഷം ❤️

    1. ശ്രീക്കുട്ടൻ

      😎
      നല്ല സ്നേഹം…❤️😍

  13. നന്നായിട്ടുണ്ട് ബ്രോ, പക്ഷെ ആ തുളസിദളം തരുവാരുന്നെങ്കിൽ നന്നായിരുന്നു 🤍.

    1. ശ്രീക്കുട്ടൻ

      ഉടനെ തരാം, എഴുതുന്നുണ്ട്
      നല്ല സ്നേഹം…❤️😍

  14. ശ്രീക്കുട്ടാ തുളസീദളം. Next part ennu varum

    1. Athu thanne epol tarum waiting annu 💗🤌🏻

    2. ശ്രീക്കുട്ടൻ

      എഴുതുന്നുണ്ട് ബ്രോ… ഉടനെ തരാം
      നല്ല സ്നേഹം…❤️😍

  15. Sreekutta thlasidalam avde

    1. ശ്രീക്കുട്ടൻ

      എഴുതുന്നുണ്ട്, പെട്ടെന്ന് തരാം…
      നല്ല സ്നേഹം…❤️😍

Leave a Reply

Your email address will not be published. Required fields are marked *