മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 3 [Smitha] 189

“നെവില്‍ മൂന്ന്‍ വരെ കൌണ്ട് ചെയ്യും… മൂന്ന്‍ എന്ന് പറയുമ്പോള്‍ ഞാന്‍ നെവിലിന്‍റെ കൂടെ താഴെ വെള്ളത്തിലേക്ക് ചാടണം…അതല്ലേ?”

“അതേ…”

ഫിലിപ്പ് അവന്‍റെ തോളില്‍ അഭിനന്ദനപൂര്‍വ്വം ഒന്ന് അടിച്ചു. എന്നിട്ട് വീണ്ടും അവന്‍ കൂട്ടുകാരെ നോക്കി പരിഹാസപൂര്‍വ്വം പുഞ്ചിരിച്ചു.

അപ്പോഴേക്കും അടഞ്ഞു കിടന്ന ആ കെട്ടിടത്തിനു മുമ്പില്‍ അവരെത്തിയിരുന്നു. ജൊഹാന ഗ്രൂപ്പ് ഇന്‍ഡസ്ട്രീസ് എന്ന് വലിയ ബോര്‍ഡ് വെച്ച ഒരു ഗേറ്റ്‌ ആ കെട്ടിടത്തിനു മുന്‍പിലുണ്ടായിരുന്നു. പഴകി തുരുമ്പിച്ച ഗേറ്റ്‌. പൊടിയും പഴക്കവും കാരണം ബോര്‍ഡിലെ അക്ഷരങ്ങള്‍ മങ്ങിയിരുന്നു.

“ജൊഹാന ഗ്രൂപ്പ് ഇന്‍ഡസ്ട്രീസ്?”

അങ്ങനെ മന്ത്രിച്ചുകൊണ്ട് അവന്‍ ചോദ്യരൂപത്തില്‍ നോക്കി.

“അത് തന്നെ, ഹെലന്‍റ്റെ ഡാഡിയുടെ കമ്പനി..അടച്ചു പൂട്ടി..അവളുടെ മമ്മിയുടെ മരണ ശേഷം…ഇക്കാണുന്ന ബില്‍ഡിങ്ങ്സ് മുഴുവനും കക്ഷിയുടേതാ….. ഏകദേശം ഇരുപത് ഹെക്റ്റര്‍ എങ്കിലുമുണ്ട് ഈ സ്ഥലം…അതും ഇവിടെ ഹൈവേയുടെ അരികില്‍…സിറ്റീടെ അടുത്ത്…അതും പോരാഞ്ഞിട്ട് വലിയ റാഞ്ച് ഉണ്ട്…അതൊരായിരം ഹെക്റ്റര്‍ എങ്കിലും കാണും…എല്ലാം നോക്കി നടത്തുന്നത് ഒരു മാനേജരാ… മാനേജര്‍മ്മാരെ ചുമതല ഒക്കെ ഏല്‍പ്പിച്ചിട്ട് റവറന്‍റ്റ് ഡെറിക്സണ്‍ ഇപ്പം ഫുള്‍ ടൈം ദൈവവേലയില്‍…”

“മാനേജര്‍മ്മാര് മാത്രമല്ല…”

എറിക് ഇടയില്‍ കയറി.

“വിര്‍ജിന്‍ മേരി …എന്നുവെച്ചാ ഹെലന്‍ അവള്‍ ഫ്രീ ടൈമില്‍ അതിന്‍റെ മേല്‍നോട്ടമോക്കെ നടത്താറുണ്ട്‌…”

“അവളില്ലാത്തപ്പം നെനക്ക് എന്നാ ഒരു ഒലിപ്പീരാ എന്‍റെ എറിക്കേ…!”

ജഗദീഷ് പരിഹാസപൂര്‍വ്വം ചോദിച്ചു.

“അവള് മുമ്പി വന്നാ അന്നേരം പച്ചയ്ക്കങ്ങ് കളിയാക്കാന്‍ മുമ്പില്‍ നില്‍ക്കുന്ന ടീമാണ്…എന്നിട്ടാ!”

“പൊക്കോണം!”

എറിക് ശബ്ദമുയര്‍ത്തി.

“ഞാനവളെ കളിയാക്കുമ്പം കൂടെ നിന്ന് കിക്കിക്കിക്കീന്ന് ഇളിച്ചോണ്ട്‌ നിക്കാന്‍ നെനക്കൊന്നും ഒരു മടിയും ഇല്ലല്ലോ…!”

കൂട്ടുകാര്‍ എല്ലാവരും ചിരിച്ചു.

“നെവിലെ റെഡിയല്ലേ?”

മുമ്പില്‍ നടക്കുകയായിരുന്ന ഫിലിപ്പ് തിരിഞ്ഞുനിന്ന് അവനോട് ചോദിച്ചു. തടാകത്തിനോട്‌ ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിടത്തിന്‍റെ മുമ്പില്‍ അവരെത്തിയിരുന്നു.

നിറം മങ്ങിയ ചുവരുകളോട് കൂടിയ ഒരു കെട്ടിടമായിരുന്നു. ഒരു കാലത്ത് അത് പ്രതാപത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നിന്നിരുന്നതാവനം. ഏകദേശം അഞ്ഞൂറ് മീറ്ററോളം നീളത്തില്‍ അതങ്ങനെ നീണ്ടു നിവര്‍ന്നു കിടന്നു. മേലെ രണ്ട് മൂന്ന്‍ ഫര്‍ണേസുകള്‍ അവര്‍ കണ്ടു. രണ്ട് ഫ്ലോറുകളില്‍ നിന്നിരുന്ന ആ കെട്ടിടത്തിന്‍റെ മുകളിലേക്ക് അവര്‍ എല്ലാവരും നോക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

58 Comments

Add a Comment
  1. രണ്ടു പാർട്ട് വായിച്ചുകഴിഞ്ഞതെയുള്ളൂ. ഫസ്റ്റ് പാർട്ട്‌ ആദ്യ പേജിൽ തന്നെ നൊസ്റ്റാൾജിയ എന്നെ തൊട്ടുണർത്തി.

    പത്താം ക്ലാസ്സിൽ ഞാൻ പഠിച്ച വില്ല്യം വെഡ്സ്വർത്തിന്റെ ഡാഫോഡിൽസിൽ തുടങ്ങി എന്റെ one ഓഫ് ദി ബെസ്റ്റി രവീണയുടെ പേര് വരെ കണ്ടപ്പോൾ ആ പഴയ കാലങ്ങളിലേക്ക് അറിയാതെയൊന്ന് സഞ്ചരിച്ചു.

    രണ്ടു ചിന്താഗതിയുള്ളവരാണ് സാന്ദ്രയും നെവിലും. പോസിറ്റീവും നെഗറ്റീവും പോലെ. ഒരാൾ പ്രണയം ആഗ്രഹിച്ചപ്പോൾ മറ്റൊരാൾക്ക്‌ സൗഹൃദം ആണ് വലുത്. ഞാൻ നെവിലിന്റെ പക്ഷം നിൽക്കും, കാരണം സൗഹൃദം നമുക്ക് നൽകുന്ന ഒരു സ്പേസ് ഉണ്ട്, അത് മറ്റെവിടെയും കിട്ടില്ല. പ്രണയം കുപ്പിയിൽ അടച്ച വെള്ളം ആണെങ്കിൽ സൗഹൃദം, അതൊരു സമുദ്രമാണ്.

    സ്നേഹപൂർവ്വം
    ആൽബി

  2. കബനീനാഥ്‌

    മഴവില്ലിൽ നിന്ന് പറന്നിറങ്ങിയ നക്ഷത്രം …
    ദീപികയിൽ നിന്ന് സാന്ദ്രയിലേക്ക് കൂടണയാൻ , ഒരു നിമി വേണ്ടി വന്നില്ല രാജകുമാരിക്ക്…
    അറിയിക്കുന്നു ആദ്യം തന്നെ അഭിനന്ദനങ്ങൾ…❤️?…

    പശ്ചാത്തലം മനോഹരം…
    പറച്ചിൽ അതിമനോഹരം…
    പാത്രങ്ങളോ, ഉദ്വേഗം സമ്മാനിക്കുന്നു…
    പവനനൊഴുകും പോൽ വാക്കുകൾ തലോടുന്നു…

    തിരക്കിനിടയിൽ വായന അസാദ്ധ്യമായിരുന്നു…
    പക്ഷേ, എന്നിലേറെ തിരക്കുള്ള താങ്കൾ, എന്റെ കഥയ്ക്കായി സമയം മാറ്റി വെച്ച് അഭിപ്രായം കുറിക്കുമ്പോൾ , ഞാനെന്റെ തിരക്കുകൾക്ക് ഇടവേള നൽകി…

    പ്രണയമെന്നത് മനോഹരമായ വികാരം തന്നെയാണ്…
    പക്ഷേ, അത് ആസ്വാദകരിലേക്ക് പകർത്താൻ നീളം കുറഞ്ഞ ഭാഗങ്ങളുതകും എന്ന് തോന്നുന്നില്ല , പ്രത്യേകിച്ച് രണ്ടു പേരും രണ്ട് ധ്രുവത്തിലായ സ്ഥിതിക്ക്…
    പക്ഷേ, കഥാപാത്രങ്ങൾ വേറെയുമുണ്ടല്ലോ അല്ലേ…?
    പ്രണയമെന്നത് ആർക്ക്, ആരോട്, എപ്പോൾ എന്നതും പ്രവചനാതീതം…

    എനിക്കൊന്ന് നടുങ്ങണമെന്നുണ്ട്…
    വായനക്കിടയിൽ…

    ഈ കഥയിൽ അതുണ്ടാവും എന്നത് , ഞാൻ മനസ്സിൽ കോറിക്കഴിഞ്ഞിരിക്കുന്നു…

    ബാക്കി അവിടുന്ന്….

    സ്നേഹം മാത്രം…
    കബനി❤️❤️❤️

    1. പ്രിയ കബനീ നാഥ്…

      കഥയ്ക്കെഴുതിയ വിലയേറിയ കുറിപ്പ് വായിച്ചു.
      താങ്കളും സിറിലുമൊക്കെ [ സൈറ്റിലെ രണ്ട് “ഇടിവെട്ട്” എഴുത്തുകാര്‍] ഈ കഥയെ പിന്തുടര്‍ന്നു എന്ന് കേള്‍ക്കുന്നത് തന്നെ വലിയ ബഹുമതിപോലെയാണ്.

      അതും വളരെ കവിത തുളുമ്പുന്ന വാക്കുകള്‍.
      ഞാന്‍ പണ്ട് “ശിശിര പുഷ്പ്പം” എന്ന നോവലില്‍ ഒരു വാക്യം എഴുതിയിരുന്നു:-

      “ആയിരം നിലാവിന്‍റെ മൃദുലതയുള്ള പെണ്ണ്..”

      താങ്കളുടെ കഥകള് വായിക്കുമ്പോള്‍ ആ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ ആണ് എനിക്കിഷ്ടം.
      എന്തൊരു അലിവാണ് താങ്കള്‍ എഴുതുന്ന ഓരോ വാക്കുകള്‍ക്കും.
      ആ “അലിഞ്ഞെഴുത്ത്” ഈ കമന്‍റ്റിലും എനിക്ക് അനുഭവിക്കാന്‍ കഴിയുന്നു…

      കമന്‍റ്റില്‍, നാലാം പാരഗ്രാഫില്‍ താങ്കള്‍ പറഞ്ഞതത്രയും ശരിയാണ്.
      ഇതില്‍ അല്‍പ്പം ഇഴച്ചില്‍ ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
      പ്രത്യേകിച്ചും പ്രധാന സ്ത്രീ കഥാപാത്രം രംഗത്ത് വരാത്ത സാഹചര്യത്തില്‍.
      അവള്‍ വരുമ്പോള്‍ താളം ദ്രുതമാകുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്….

      നടുക്കാനുള്ള സംഭവങ്ങളും വഴിത്തിരിവുകളുമൊക്കെ വായിക്കുന്നവര്‍ക്ക് സമ്മാനിക്കണം എന്ന് ആഗ്രഹമുണ്ട്.
      എത്രത്തോളം ഫലവത്താകും എന്ന് ഉറപ്പില്ല.
      പ്രത്യേകിച്ചും താങ്കളെപ്പോലെയുള്ളവര്‍ എഴുതിയെഴുതി വായനക്കാരുടെ ആസ്വാദനാ നിലവാരമുയര്‍ത്തിയ സ്ഥിതിക്ക് ഒന്നുകില്‍ അതിനൊപ്പമോ അല്ലെങ്കില്‍ അതിനും മേലെ എഴുതിയാലേ നടുക്കം പ്രാക്റ്റിക്കലി പോസ്സിബിള്‍ ആവുകയുള്ളൂ…

      ഒരുപാട് നന്ദി,
      ഒരുപാട് സ്നേഹം ,

      സ്മിത

  3. ഞാൻ സ്മിതയോട് മിണ്ടില്ല ??കൊച്ചു ഞങ്ങളോട്
    ക്രൂരത ആണ് ഈ കാണിക്കുന്നത് കേട്ടോ..
    We want ദീപിക…….

    1. അതേ …. ഒരുകൂട്ടം എനിക്കും പറയാന്ണ്ട്…

      കഥ, ന്ന്വച്ചാ ദീപികേടെ കഥ, രണ്ട് നാള്‍ കഴിഞ്ഞ് അങ്ങെത്തും…

  4. ചന്ദ്രചൂടൻ

    വീണ്ടുമൊരു മാസ്മരികമായ അദ്ധ്യായം. കാനഡയുടെ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കുടിയേറ്റക്കാരുടെ യുവതലമുറക്കാരുടെ കടിഞ്ഞാൺ ഇല്ലാത്ത ജീവിതവും കുത്തഴിഞ്ഞ ലൈംഗിക രീതികളും. ഇതിൽ പ്രണയമോ അതോ ആസക്തികളോ. ചിലപ്പോൾ ഇതൊക്കെ പ്രണയത്തിന്റെ പുതിയ ഫന്റസികളാകാം.

    പക്ഷെ ഇതൊക്കെ വരച്ചു കാട്ടുന്ന ചിത്രകാരന്റെ ശൈലി പ്രശസാർഹമാണട്ടോ.???

    1. അതേ…

      ക്യാനഡയില്‍ പഞ്ചാബി സംസാരിക്കുന്ന പഞ്ചാബികളും ഗുജറാത്തി സംസാരിക്കുന്ന ഗുജറാത്തികളും മലയാളം സംസാരിക്കുന്ന മലയാളികളുമുണ്ട്. ഇവിടെ ജോലിക്ക് വന്നവരുടെ കാര്യം മാത്രമല്ല കേട്ടോ. സെറ്റില്‍ഡ് ആയ ആളുകള്‍ കൂടുതലും വീട്ടില്‍ പറയുന്നത് മാതൃഭാഷയായത് കൊണ്ട് പുറത്തും ആ ഭാഷകള്‍ കേള്‍ക്കാം. ക്യാനഡയുടെ ഭാഷ ഇംഗ്ലീഷ് മാത്രമല്ല, ഇരുപത്തി അഞ്ച് ശതമാനം ആളുകള്‍ ഫ്രഞ്ചും സംസാരിക്കുന്നുണ്ട്. പ്രത്യേകിച്ചും തീരദേശ നഗരമായ ക്യുബെക്കില്‍….

      താങ്കള്‍ പറഞ്ഞത് ശരിയാണ്. പ്രണയത്തെ കുറിച്ചൊക്കെ വളരെ വ്യതസ്തമായ കാഴ്ച്ചപ്പാടുകളാണ് ഇവിടുത്ത് കാര്‍ക്ക്. വളരെ കണ്സര്‍വറ്റീവ് ആയ മലയാളി സമൂഹം പോലും അത്തരത്തില്‍ മാറിയിട്ടുണ്ട്….

      അഭിനന്ദനത്തിന് നന്ദി….
      താങ്ക്യൂ സോ മച്ച്

  5. ഒരു കൊലക്കേസിനുള്ള വകുപ്പല്ലേ ആ വെള്ളത്തിൽ പൊങ്ങി കിടക്കുന്നത്… അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

    1. അതേ…

      കണ്ടിട്ട് അങ്ങനെയെന്നു പറയാം…

      കൂടുതല്‍ ഇനി വരുന്ന അധ്യായത്തില്‍…

      താങ്ക്യൂ സോ മച്ച്…

  6. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ പോയ രണ്ട് ഭാഗങ്ങൾക്ക് ശേഷം കാത്തിരിക്കുകയായിരുന്നു ട്വിസ്റ്റ്‌ നൽകി കഥയുടെ ഗതി മാറ്റുന്ന സ്മിത മാജിക്‌ കാണാനായി. ഇതാ ഇവിടെ കഥ തുടങ്ങുന്നു എന്ന തരത്തിൽ ഇത് വരെയുള്ള വായനയിലുണ്ടായിരുന്ന അനിശ്ചിതത്വം മാറിയിരിക്കുന്നു. ഇനിയങ്ങോട്ട് ഗിയർ മാറുമെന്ന് സാരം. കാത്തിരിക്കുന്നു

    1. അയ്യോ, മാജിക് എന്നൊന്നും പറയല്ലേ…

      സാധാരണ ഒരു ലവ് സ്റ്റോറി, അല്‍പ്പം ഇറോട്ടിക്സ് ചേര്‍ത്ത് എഴുതുന്നു എന്നേയുള്ളൂ…എന്നാലും പറഞ്ഞ വാക്കുകള്‍ക്ക്മുമ്പില്‍ പ്രണാമം…

      അല്‍പ്പമൊക്കെ ഗിയര്‍ മാറും.

      ടോപ്പ് ഗിയര്‍ ഒഴികെ…

      ഒരുപാട് നന്ദി…

  7. എത്രയും പെട്ടെന്ന് അടുത്ത പാർട്ടുമായി വരണേ സ്മിതേ

    ❤️❤️❤️

    1. നാളെ…അതിനപ്പുറം പോകില്ല…

  8. ഹയ് സ്മിത,
    പേജ് കുറഞ്ഞു പോയെന്ന പരാതിയുമായി തന്നെ തുടങ്ങട്ടെ… ശെരിക്കും മനസ് നിറയെ വായിക്കണം എന്ന ചിന്തയോടെയാണ് പല വായനക്കാരും വരുന്നത്, പക്ഷേ വായിക്കാൻ അധികം കാര്യങ്ങൾ ഇല്ലാതെ വരുമ്പോൾ നിരാശ തോന്നിപ്പോകും… വായനക്കാർ കുറയുന്നതിന് ഇതും ഒരു പ്രധാന കാരണമാണ്. ശെരിക്കും ഈ മൂന്ന്‌ പാര്‍ട്ടും ഒറ്റ പാര്‍ട്ടായി പോസ്റ്റ് ചെയ്യാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. പക്ഷേ നിങ്ങളുടെ സ്വാതന്ത്ര്യത്തിൽ ഞാൻ കൈ കടത്തുന്നില്ല. അങ്ങനെ തോന്നിയെങ്കിൽ ക്ഷമയും ചോദിക്കുന്നു.

    എന്തായാലും കഥയുടെ കാര്യത്തിൽ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്… ഒരു കഥാപാത്രം കൂടി കടന്നു വന്നിരിക്കുന്നു, ഒരു ട്വിസ്റ്റ് ആന്‍ഡ് ത്രില്ല് എന്നപോലെ — നന്നായിരുന്നു, enjoyed it. പക്ഷേ ഇങ്ങനെ ഒരാളിന്റെ (ദിലീപ്) വരവിനെ നിങ്ങൾ sudden ആയി include ചെയ്തത് പോലത്തെ ഒരു ഫീലിംഗ് ഉണ്ടായി. Maybe തോന്നിയതാവാം. But still നന്നായിരുന്നു.

    അപ്പോ കൂട്ടുകാരുടെ വട്ടം വലുതാവുമോ ചുരുങ്ങുമോ എന്നത് അടുത്ത പാർട്ടിൽ അറിയാം, അല്ലേ… അതുവരെ അക്ഷമയോടെ കാത്തിരിക്കേണ്ടി വരുന്നതാണ്‌ എന്റെ വിഷമം.

    ജൊഹാന ഗ്രൂപ്പ് ഇന്‍ഡസ്ട്രീസ് ഇന്റെ തുരുമ്പിച്ച ഗേറ്റ്.. കമ്പനി അടച്ചു പൂട്ടി.. ഹെലന്‍… അവളുടെ പപ്പ… പിന്നെ അതുമായി relate ചെയ്യുന്ന കാര്യങ്ങളെ എല്ലാം നിങ്ങൾ എഴുത്തിലൂടെ അവതരിപ്പിച്ച രീതി ശെരിക്കും റിയൽ ആയിട്ട് തോന്നിപ്പോയി. Impressive ആയിരുന്നു.

    എന്തായാലും അടുത്തതായി എന്തൊക്കെ സംഭവിക്കാന്‍ പോകുന്നു എന്ന ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂര്‍വം Cyril

    1. ഹായ് , സിറില്‍…

      പേജുകള്‍ കുറഞ്ഞു എന്നത് നേരാണ്….

      ഓരോ അദ്ധ്യായത്തിലേയും വേണ്ട സംഭവങ്ങള്‍ സെറ്റ് ചെയ്തിരുന്നു ആദ്യം. ആ സംഭവം തീരുമ്പോള്‍ അദ്ധ്യായവും കഴിയുന്നു എന്ന രീതിയിലാണ് എഴുത്ത് പ്ലാന്‍ ചെയ്തത്….

      ഏതായാലും അടുത്ത അദ്ധ്യായം കൂടുതല്‍ പേജുകളോടെ പോസ്റ്റ്‌ ചെയ്യാം. സിറിലും കൂടെ പറഞ്ഞ സ്ഥിതിക്ക് അതിനിനി മാറ്റമില്ല…

      ദിലീപ് ആകസ്മികമായി സംഭാവിച്ചതല്ല. പ്ലോട്ട് മൊത്തം പ്ലാന്‍ ചെയ്തിട്ടുണ്ട്. കഥാപാത്രങ്ങള്‍ എല്ലാം സെറ്റ് ചെയ്യപ്പെട്ടു. പ്ലാനില്‍ നിന്നും ഒരു മാറ്റവും വരുത്താതെയാണ് കഥ പോകുന്നത്. ചിലപ്പോള്‍ ഭംഗി കൂട്ടാന്‍ വേണ്ടി ചില തൊങ്ങലുകള്‍ മാറ്റിവെക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നതല്ലാതെ വേറെ ആള്‍ട്ടറിങ്ങ് ഒന്നുമില്ല….

      സിറില്‍ കുറിച്ച നാലാമത്തെ പാരഗ്രാഫ് ശരിക്കുമെന്നെ ടച്ച് ചെയ്തു…അഭിമാനത്തോടെ തലകുനിക്കുന്നു, നമസ്ക്കാരം. നല്ല ഒരു റൈറ്ററില്‍ നിന്നും അത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍, വല്ലാത്ത അഭിമാനം…

      വലുതായിട്ടൊന്നും തന്നെ ഞാന്‍ കരുതി വെച്ചിട്ടില്ല. ഇതൊരു സാധാരണ പ്രണയ കഥ മാത്രമാണ്. എങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുന്നു താങ്കളെപ്പോലെയോരാള്‍ എന്നറിയുമ്പോള്‍ എന്‍റെ സന്തോഷത്തിന് അതിരില്ല….

      വീണ്ടും കണ്ടതില്‍ അഭിപ്രായം കേള്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷം…

      സ്നേഹപൂര്‍വ്വം

      സ്മിത

      1. സാധാരണ പ്രണയക്കഥ ആണേലും വലുതായിട്ട് തന്നെ കരുതി വെച്ചോളു.. അതാണ് ഞങ്ങൾ വായനക്കാർ പ്രതീക്ഷിക്കുന്നത്.

  9. സ്മിത…❤️❤️❤️

    കളിപ്പിക്കൽ എന്ന രീതിയിൽ ഇവർ ചെയ്തത് അല്പം ക്രൂരതയായോ എന്നു തോന്നിപ്പോയി,
    നിഷ്കളങ്കതയെയാണ് ഇവർ കുസൃതി അല്ലെങ്കിൽ ഒരു രസം എന്ന നിലയിൽ ചൂഷണം ചെയ്തത്.
    എവിടെയൊക്കെയോ അമൃതം ഗമയ യിലെ ഹരിദാസിനെ ഓർമ വന്നു.

    സ്നേഹപൂർവ്വം…❤️❤️❤️

    1. ഹായ് അക്കിലീസ്….

      ചെറിയ ഒരു ക്രൂരതയുടെ ചിത്രമാണ് കഥയിൽ കണ്ടത്…

      ചെറുത് എന്ന് പറയാൻ പറ്റില്ല.
      അതിക്രൂരമാണ്എന്ന് തന്നെ പറയാം…

      മിക്കവാറും ക്യാമ്പസുകളിൽ ഇതുപോലെയുള്ള ചെയ്തികൾ സംഭവിക്കുന്നുണ്ട്…

      പുതിയ ആളുകൾ സംഘത്തിലേക്ക് വരുമ്പോൾ…

      കാത്തിരുന്നു നോക്കാം അടുത്ത ഭാഗത്ത്…

      സ്നേഹപൂർവ്വം
      സ്മിത

  10. ഒരേ സമയം രണ്ടു കഥകൾ എഴുതുന്നത് ഒരേ രണ്ടു കയ്യിലും ഓരോ പേന കൊണ്ട് എഴുതുന്നത് ഒന്നാണ്.

    Are you a Alien…!!!!!????

    1. താങ്ക്യൂ വെരി മച്ച്….

      അങ്ങനെയൊന്നുമില്ല…
      എഴുതുന്ന ആർക്കും സാധിക്കാവുന്ന കാര്യമാണ് ഇത്…

    2. ക്യാ മറാ മാൻ

      ” കമ്പിക്കുട്ട”നിലെ “”വരദാനി “യായ സാക്ഷാൽ ലക്ഷമീദേവി തന്നെയാണ്, The author “SMITHA the Great”. photo കണ്ടിട്ടില്ലേ?… വിവിധ കരങ്ങളിൽ മരുന്നും മന്ത്രവും മാന്ത്രിക തൂലികയും ഒക്കെയായി…. നിലകൊള്ളുന്ന ദേവിയെ. ആ അവതാരം തന്നെ ഇതും. ഒറ്റയിരുപ്പിൽ എത്ര പേജിൽ എത്ര കഥവരെയും…. എത്ര വേണമെങ്കിലും എഴുതും…. സംശയിക്കേണ്ട !.✌️????

      1. ഈശ്വരാ….
        എന്തായി കേൾക്കണേ…?

        എങ്കിലും ഒരുപാട് താങ്ക്സ് ഡിയർ ക്യാമറാമാൻ…

  11. രേഷ്മ krishnan

    ദീപിക എന്ന് വരും എന്ന് ഒന്ന് പറയോ?

    1. 12 ന് വരും…

      താങ്ക്‌സ്

      1. Ok.. By.. Bye..

        അപ്പൊ ഇനി kambikuttan 12ന് open ചെയ്യാം..

      2. Ok അപ്പോൾ അന്ന് ദീപികയ്ക്ക് വരാൻ പറ്റിയ ദിവസം ആണ്.ദീപാവലി ????

  12. ക്യാ മറാ മാൻ

    ഉള്ളത് ഉള്ളതുപോലെ പറയണമല്ലോ…
    രതിക്കഥകൾ എനിക്കിഷ്ടമാണ് !… പ്രണയവും…

    ” ദീപിക” യെ അക്ഷമനായി കാത്തിരിക്കുന്നത് കൊണ്ടാണോ?… ചെറു അദ്ധ്യായങ്ങൾ ആയതു കൊണ്ടോ?…. അറിയില്ല, അതോ ഇനി?….

    Cobra hills ലെ നിധി
    ശിശിരപുഷ്പം

    തുടങ്ങിയ പ്രണയസൗഗന്ധികങ്ങളെ സ്വപ്ന വർണ്ണങ്ങളിൽ ചാലിച്ചെഴുതിയ the great evergreen classic epics കളുടെ വായനാ സുഖത്തിന്റെ “hangover” ൽ നിന്ന് താഴേക്കിറങ്ങാനുള്ള സ്വാഭാവിക ” മടി” കൊണ്ടോ?…. എന്തോ , ഒന്നും അറിയില്ല… മഴവില്ലും നക്ഷത്രവും ഒന്നും…. ഹൃദയാകാശങ്ങളിൽ വാരൊളി വർണ്ണങ്ങളായ് ഇനിയും ചാരുത ചാർത്താൻ തുടങ്ങിയിട്ടില്ല. വരും ഭാഗങ്ങൾ നിശ്ചയമായും അതിന് ഇടവരുത്തുക തന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു… പ്രാർത്ഥിക്കുന്നു….
    എല്ലാ ഭാവുകങ്ങളും… വീണ്ടും കാണാം…..
    സ്നേഹപുരസ്സരം,

    ക്യാ മറാ മാൻ

    1. പ്രിയപ്പെട്ട ക്യാമറമാൻ….

      ദീപുകയെ പ്രതീക്ഷിച്ചിരിക്കുമ്പോൾ
      അവളുമായി യാതൊരു ബന്ധമില്ലാത്തവരെ
      അവതരിപ്പിക്കുന്നത് ശരിയല്ല എന്ന് എനിക്കറിയാം….

      ദീപ്തികയുടെ അധ്യായം എഴുതിക്കൊണ്ടിരിക്കുകയാണ്….

      നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ തീർക്കാം എന്ന് കരുതുന്നു…

      ഈ കഥ ആസ്വാദ്യമായി തോന്നുന്നില്ല എന്നുള്ളത് ഒരു പ്രത്യേകത ഉള്ള കാര്യമല്ല. ആകർഷകമായി ഈ കഥയിൽ ഞാൻ വലുതായി ഒന്നും അവതരിപ്പിച്ചിട്ടില്ല.

      വരും പേജുകളിൽ ചിലപ്പോൾ അങ്ങനെ ചിലതൊക്കെ കണ്ടേക്കാം എന്ന് തോന്നുന്നു….

      എന്തായാലും കോബ്ര ഹിൽസിനെ പോലെയോ
      ശിശിരപുഷ്പത്തെ പോലെയോ
      ഈ കഥ സ്വീകരിക്കപ്പെടാൻ സാധ്യതയില്ല…

      എന്നാലും അധികം ബോറടിപ്പിക്കാതെ എഴുതാൻ ശ്രമിക്കുന്നതാണ്…

      അഭിപ്രായം എഴുതിയതിന് ഒരുപാട് നന്ദി
      സ്നേഹപൂർവ്വം
      സ്മിത

  13. സ്മിതേച്ചി ദീപിക തീർക്കാതെ വേറെ കഥ തുടങ്ങിയത് ഒട്ടും ശെരി ആയില്ല.

    1. സോറി…

      എഴുതിക്കൊണ്ടിരിക്കുന്നു…
      വൈകാതെ അയക്കാം

  14. അരുൺരാജ്

    ദീപിക എവിടെ?? ?

    1. എഴുതിക്കൊണ്ടിരിക്കുന്നു….
      വൈകാതെ അയക്കാം

  15. കാർത്തു

    പെന്റിങ് വെച്ചിരിക്കുക ആയിരുന്നു,3ഭഗവും ഒറ്റ ഇരിപ്പിന് വായിച്ചു. കൊള്ളാം.

    1. ഒരുപാട് ഒരുപാട് നന്ദി…

  16. നാളെ പോസ്റ്റ് ചെയ്യാം…
    ചിലപ്പോൾ ഇന്ന് തന്നെ ഉണ്ടാകും

  17. മഴവില്ല്

    കഥ എഴുതുമ്പോൾ next pagilkk എങ്ങനെയാ ezhutha

  18. ‘ ജീവിതം യൗവ്വന തീക്ഷ്ണവും പ്രേമ സുരഭിലവുമായ’ കേശവൻ നായർ സാറാമ്മയെ പ്രേമിച്ചിരുന്ന കാലം. കൊതിച്ചിരുന്നു..നമ്മുടെ ഇളയവർ ഇത്രയധികം വിദേശത്തൊക്കെ പഠിക്കുന്ന ഇക്കാലത്തിൻ്റെ സ്പന്ദനം കഥകളിലൊന്നും കാണുന്നില്ലല്ലൊ എന്ന്. അറിയട്ടെ അതിർ വരമ്പുകൾ ഇല്ലാതെയൊഴുകുന്ന തീവ്ര പ്രണയത്തിൻ്റെ ഉൻമദ ഉൽസവ ലഹരിയെ കുറിച്ച്..അതിൻ്റെ സാഹസിക സഞ്ചാര സ്വാതന്ത്ര്യ സാധ്യതകളെ കുറിച്ച്. ഭാവൂകങ്ങൾ സ്മിത..

    1. പ്രണയത്തെ കുറിച്ചുള്ള കൺസെപ്റ്റുകൾ മിക്കവാറും തന്നെ മാറിക്കൊണ്ടിരിക്കുന്നു…

      ചുറ്റും സംഭവിക്കുന്ന മറ്റു മാറ്റങ്ങൾ പോലെ…

      കാല്പനികമായ അർത്ഥത്തിൽ എവിടെയെങ്കിലും പ്രണയം സംഭവിക്കുന്നുണ്ടോ എന്ന് അറിയില്ല….

      ഈ കഥയിലും ചിലപ്പോൾ മറിച്ച് ആകാൻ സാധ്യതയില്ല….

      താങ്ക്യൂ വെരിമച്ച്…

  19. Mandhan Raja

    കഥ ത്രില്ലറിലേക്ക് വഴിമാറുന്ന പോലെ …
    കാത്തിരിക്കാം സുന്ദരി എന്താണ് കരുതിയിരിക്കുന്നതെന്ന് ..

    രവീണ കൊള്ളാം …
    ( ഓള്‍ റെഡി എനിക്കൊരു ചെക്കന്‍ ഉണ്ടായിട്ടും ..) ഇക്കാലത്തിന്റെ പ്രതിരൂപം , ആഹാരമുള്ളിടത്തേക്ക് ആണല്ലോ ഉറുമ്പുകള്‍ നീങ്ങുക . മാഡം, സര്‍ , ചേച്ചി , ചേട്ടന്‍ വിളികള്‍ പതിയെ പേരിലേക്ക് മാറുമ്പോഴും അതിനനുസരിച്ച് ഡയലോഗുകള്‍ വരുമ്പോഴും കഥാപാത്രങ്ങള്‍ പുതിയ പ്രണയ മേച്ചില്‍പുറങ്ങളിലേക്ക് കടന്നിരിക്കുന്നു എന്ന് കരുതാം ..അപ്പോഴും ഓപ്പോസിറ്റ് സൈഡില്‍ ഒരാളുണ്ടാകും , ഇങ്ങനെ നിശബ്ധമായി പ്രണയിച്ച് പഴയ ഓര്‍മകളുമായി — അയാള്‍ ഒരുപക്ഷെ നെവിലിനെ പോലെ അത്ര ഫോര്‍വേര്‍ഡ് ചിന്താഗതികള്‍ ആയിരിക്കില്ല ..

    കൊള്ളാം സൂപ്പര്‍
    waiting — രാജാ

    1. പ്രിയപ്പെട്ട രാജ….

      കഥാപാത്രങ്ങളെ വിലയിരുത്തുന്നതിൽ
      താങ്കൾ കാണിക്കുന്ന കരവിരുത്
      പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്..

      ഇവിടെ രവീണയെ കുറിച്ച് പറഞ്ഞപ്പോഴും അങ്ങനെ തന്നെ സംഭവിച്ചു…

      കഥ ത്രില്ലർ ആണോ അതോ വെറും പ്രണയകഥ ആണോ എന്ന് പറയാറായിട്ടില്ല….

      നിവിലിന്റെയും മറ്റു കഥാപാത്രങ്ങളുടെയും
      ഭാവി എന്താണ് എന്ന് ഇപ്പോൾ പറയാറായിട്ടില്ല….

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി…

      സ്നേഹപൂർവ്വം
      സ്മിത

  20. മൂന് പാർട്ടും ചേർത്തുള്ള കമന്റ്‌ നാളെ വൈകിട്ട് ഈ ചുവരിൽ ഉണ്ടാകും.

    തീർച്ചയായും
    സ്നേഹപൂർവ്വം
    ആൽബി

    1. നീ ശംഭു ബാക്കി എഴുത് ഇല്ലെങ്കിൽ ഇടി കിട്ടും

      1. ശംഭു വരും, വന്നിരിക്കും, വരുത്തിയിരിക്കും

    2. ഹലോ ആൽബി…..

      കണ്ടതിൽ വീണ്ടും സന്തോഷം

  21. Kathade പോക് എങ്ങോട്ടോ എന്തോ? Canadian life style Ulla youngsters. Neville nu അടുത്ത പണി കിട്ടുമോ?

    1. കഥ ചെറിയ ഒരു വഴിത്തിരിവിലേക്ക് പോകുന്നു….

      കുട്ടികളുടെ വികൃതിക്ക് പണി കിട്ടുമോ എന്ന് കണ്ടറിയണം
      താങ്ക്യൂ സോ മച്ച്

  22. ശ്ശെടാ!

    1. എന്തുപറ്റി?

  23. ഒരു ഇന്റര്‍നാഷണല്‍ ടച്ച് ഉണ്ട് കഥയ്ക്ക്…അതിനു ചേര്‍ന്ന വിവരണവും…അതൊക്കെ പോട്ടെ ദീപിക എപ്പോ വരും

    1. താങ്ക്യൂ വെരി മച്ച്….

      ദീപിക എഴുതി പകുതിയായി ഉടനെതന്നെ ഇടാം

      1. കേൾക്കാൻ കൊതിച്ച വാർത്ത താമസിപ്പിക്കാതെ ഇടണേ

        1. ഉടനെ തന്നെ ഇടാം

  24. ബല്ലാത്ത ഒരു സ്ഥലത്തായി നിർത്തിയത്?

    1. സാരമില്ല…. അടുത്ത ഭാഗത്ത് അറിയാമല്ലോ…

      താങ്ക്യൂ വെരിമച്ച്

  25. നിങ്ങളെ പോലുള്ളവർ പേജ് കുറച്ച് എഴുതുന്നത് ആണ് വിഷമം കാരണം നിങ്ങളുടെ ഒക്കെ കഥകൾ വായിക്കാൻ തന്നെ ഒരു നിർവൃതി ആണ്

    1. എഴുതുന്ന സംഭവങ്ങൾക്ക് അനുസൃതമായാണ് പേജുകൾ സെറ്റ് ചെയ്യാറുള്ളത്….

      പേജ് കുറഞ്ഞു പോകുന്നു എന്ന പരാതി ഉണ്ടാകുന്നത് കഥയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് എനിക്കറിയാം….

      അതുകൊണ്ട് അതിനു പ്രത്യേകം നന്ദി പറയുന്നു…

      വരും അധ്യായങ്ങളിൽ പേജുകൾ കൂട്ടാം

  26. ❤️❤️❤️

    1. ❤❤❤

Leave a Reply

Your email address will not be published. Required fields are marked *