മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 5 [Smitha] 128

 

“നല്ല വേദനയുണ്ട് മമ്മാ…”

 

അവന്‍ പറഞ്ഞു.

 

അവള്‍ അടുത്ത് വന്ന്‍, അവന്‍റെ തലമുടിയില്‍ അരുമയായി തഴുകി. പിന്നെ അവന്‍റെ കണ്ണുകളിലേക്ക് അലിവോടെ നോക്കി. അവന്‍റെ നെറ്റിയില്‍ അവളുടെ ചുണ്ടുകള്‍ അമര്‍ന്നു. പിന്നെയും അല്‍പ്പ നേരം അവള്‍ അവനെ നോക്കി നിന്നു.

 

“നെവീ…”

 

സ്വരത്തില്‍ പാരുഷ്യം കലര്‍ത്താന്‍ ശ്രമിച്ച് കാതറിന്‍ അവനെ വിളിച്ചു.

 

“ഞാന്‍ നിന്‍റെ പപ്പയെ വിളിക്കാന്‍ പോകുവാ…”

 

“നോ…”

 

അവന്‍ പെട്ടെന്ന് ശബ്ദമുയര്‍ത്തിപ്പറഞ്ഞു.

 

“എന്‍റെ കൂടെ നിന്നാല്‍ ശരിയാകില്ല നീ…നിനക്കിപ്പോള്‍ വേണ്ടത് പപ്പയെ ആണ്…”

 

“മമ്മാ…”

 

അവനവളെ സൂക്ഷിച്ചു നോക്കി.

 

“സ്കൂളില്‍ നിന്ന് പണിഷ്മെന്‍റ്റ് എന്താ കിട്ടാന്‍ പോണത് എന്ന് ചിന്തിച്ചോ നീ?”

 

അവളുടെ രൂക്ഷമായ സ്വരത്തിന് മുമ്പില്‍ ഉത്തരമില്ലാതെ നെവില്‍ തലകുനിച്ചു.

 

“റസ്റ്റിക്കേറ്റ് ചെയ്താല്‍? റസ്റ്റിക്കേറ്റ് ചെയ്താല്‍ പിന്നെ എവിടെ പോകും നീ? ഏത് സ്കൂളില്‍ പഠിക്കും?”

 

നെവില്‍ തല ഉയര്‍ത്തിയില്ല.

 

“അത്കൊണ്ടാണ് പറയുന്നത്, നിനക്ക് എന്നെ അല്ല ഇപ്പോള്‍ വേണ്ടത്, നിന്‍റെ പപ്പയെ ആണ്…ഈസ് ദാറ്റ് ക്ലിയര്‍?”

**************************************************

 

ഡീന്‍ ജസ്റ്റിന്‍ റെയ്ഗന്‍റ്റെ ഓഫീസിന് വെളിയില്‍ കസേരയില്‍ ക്രച്ചസ്സുമായി ഇരിക്കുമ്പോള്‍ നെവിലിന് അസ്വസ്ഥത വെളിയില്‍ കാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

 

കേട്ടതൊക്കെ ശരിയാണ് എങ്കില്‍, സ്കൂള്‍ നിയമമനുസരിച്ചും ഫെഡറല്‍ നിയമമനുസരിച്ചും പരമാവധി ശിക്ഷ റസ്റ്റിക്കേഷനില്‍ കുറഞ്ഞതൊന്നുമല്ല. മറ്റെല്ലാം ഡീന്‍ ജസ്റ്റിന്‍ റെയ്ഗന്‍റ്റെ വിവേചനാധികാരത്തില്‍ പെട്ടതാണ്. അയാള്‍ തനിക്ക് ശിക്ഷയിളവ് തരാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല.

 

മമ്മായെന്ത് ചെയ്യും ശിക്ഷ ഇനി റസ്റ്റിക്കേഷനാണെങ്കില്‍?

 

അവനൊരെത്തും പിടിയും കിട്ടിയില്ല.

 

പെട്ടെന്ന് ഡീനിന്‍റെ കതക് തുറക്കപ്പെട്ടു. അതില്‍ നിന്നും ഒരു പെണ്‍കുട്ടി ഇറങ്ങി വന്നു. റെഡ് ഹൌസ് ഫ്ലവര്‍ ഉണ്ട് അവളുടെ കോളറില്‍.

 

“ഡീന്‍ അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു,”

 

അത് പറഞ്ഞ് അവള്‍ കോറിഡോറിലൂടെ പോയി.

 

നെവില്‍ അകത്തേക് ചെന്നു.

 

മേശമേല്‍ വിടര്‍ത്തി വെച്ച പുസ്തകത്തിലാണ് ഡീനിന്‍റെ ശ്രദ്ധ.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

34 Comments

Add a Comment
  1. കാർത്തു

    ഇന്ട്രെസ്റ്റിംഗ് ആയി പോകുന്നു. ഒരുപാട് കഥാപാത്രങ്ങൾ ഇനിയും വരും എന്ന് കരുതുന്നു

  2. Deepika enthayii..?

  3. വന്നപ്പോൾ തന്നെ വായിച്ചതാണ്. കമന്റ്‌ ഇടാനുള്ള സാവകാശം കിട്ടിയില്ല. നോർമൽ ആയിപ്പോകുന്ന ചില കഥകൾക്ക്, അവസാന ഭാഗങ്ങളിൽ സ്മിത നൽകുന്ന ഒരു അതിസാധാരണത്വമുണ്ട്. അതിനായി കാത്തിരിക്കുന്നു. എന്നിരുന്നാലും ഓരോ ഭാഗവും വായിക്കുന്നുണ്ടെന്ന് അറിയിക്കാനാണ് ഈ കമന്റ്‌. സ്നേഹം ?

    1. റിപ്ലൈ ഇടാൻ വൈകിയതിനും ക്ഷമ ചോദിക്കുന്നു….
      ദിവസങ്ങൾക്ക് ശേഷം ഇന്നാണ് സൈറ്റ് ഓപ്പൺ ആയത്…
      അത്തരം പ്രശ്നമുള്ള ഒരിടത്താണ് എന്റെ പണി…
      പറഞ്ഞ എല്ലാ നല്ല വാക്കുകൾക്കും ഒരുപാട് നന്ദി,..
      സപ്പോർട്ടുമായി എപ്പോഴും കൂടെ ഉണ്ടായിരിക്കണം….

      സ്നേഹം…

  4. സമയം ആണിപ്പോൾ വില്ലൻ.3-5 വായിക്കണം. വായിക്കുന്നതിന് അനുസരിച്ചു അഭിപ്രായം വരുന്നതായിരിക്കും.

    താമസിക്കുന്നതിന് ക്ഷമ ചോദിക്കുന്നു

    ആൽബി

    1. പ്രിയപ്പെട്ട ആല്‍ബി…

      വൈകിയാണ് ഈ കമന്റ് കാണുന്നത്. രണ്ട് ദിവസങ്ങളായി സൈറ്റ് ഓപ്പണ്‍ ആകുന്നിലായിരുന്നു. കാരണമറിയാമല്ലോ…

      കഥ സൈറ്റില്‍ കിടക്കുമല്ലോ…
      സമയമുള്ളപ്പോള്‍,
      ശരിക്കും വിശ്രാന്തി തോന്നുന്ന വേളയില്‍ മാത്രം വായിച്ചാല്‍ മതി…

      ക്ഷമിച്ചു…ഹഹ…

      സസ്നേഹം
      സ്മിത

  5. പ്രിയപ്പെട്ട സ്മിത,
    ഈ part Victor Marie Hugo എന്ന greatest writer il നിന്നും തുടങ്ങിയപ്പോൾ ആദ്യം മനസില്‍ ഓടിയെത്തിയത് അദ്ദേഹം എഴുതിയ “Tomorrow, At Dawn” എന്ന poem ആണ് (ആ ഒരു poem മത്രമേ വായിച്ചിട്ടൊള്ളു) അദ്ദേഹത്തിന്റെ 19 വയസ്സായ മകള്‍ ബോട്ട് മറിഞ്ഞു വെള്ളത്തിൽ മുങ്ങിയാണ് മരിച്ചത്, അവളെ രക്ഷിക്കാൻ ശ്രമിച്ച അവളുടെ ഭർത്താവും മരിച്ചു. അവള്‍ pregnant ആയിരുന്നു.. കൂടാതെ അവരുടെ വിവാഹം കഴിഞ്ഞിട്ട് വെറും ഏഴു മാസം മാത്രം കഴിഞ്ഞിരുന്നു. മകളെ കുറിച്ചുള്ള ഓര്‍മയില്‍ അദ്ദേഹം പിന്നീട് എഴുതിയ poem “Tomorrow, At Dawn” എന്ന് വായിച്ചതായിട്ടാണ് ഓര്‍മ.

    ഇതു പറയാൻ കാരണം, കഥ തുടങ്ങി തീരും വരെ മനസ്സിന്റെ ഒരു ഭാഗത്ത് ആ ഒരു poem and ഒരു വിഷമം തങ്ങി നിന്നു. കൂടാതെ അല്‍പ്പം സീരിയസ്സായി നീങ്ങിയ താങ്കളുടെ ഈ Part വായിക്കാൻ അനുയോജ്യമായ ഒരു ഫീലും അത് നല്‍കി, എന്റെ കാര്യത്തിൽ.

    കഴിഞ്ഞ പാര്‍ട്ടിൽ ദിലീപിനോട് ആരോ പറഞ്ഞു, ഞങ്ങളൈ bandid ആക്കരുതെന്ന്… ഇപ്പോൾ അവരുടെയൊക്കെ ക്രിമിനൽ files വായിച്ചു കേട്ടപ്പോ ഞാൻ ശെരിക്കും ചിരിച്ചു പോയി. സത്യത്തിൽ ആ part ഒക്കെ ഒരു heavy ഫീലാണ് തന്നത്… സ്റ്റേജിൽ നല്ലോരു ഡ്രാമ കാണുന്ന ഒരു ഫീലും ഉണ്ടായിരുന്നു.

    കാതറിന്‍ & സ്റ്റീഫന്‍, അവരുടെ part കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളു വെങ്കിലും നാവിൽ തേനിറ്റു വീണ ഒരു അനുഭവമാണ് പ്രദാനം ചെയ്തത്. ആ scenes മാത്രമല്ല നിങ്ങളുടെ എഴുത്തിന്റെ ഭംഗിയും അപാരമായിരുന്നു.

    അമ്മയും മകന്റെയും രംഗങ്ങള്‍ short and direct to the point ആയിരുന്നു. കുറഞ്ഞ വാക്കുകളില്‍ പ്രധാന കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചു കഴിഞ്ഞത് പോലെ. വളരെ നന്നായിരുന്നു.

    പിന്നേ church ലെ കാര്യങ്ങൾ വിവരിച്ചതും നന്നായിരുന്നു. റവറന്റ് ഡെറിക്സൺ സംസാരിച്ചു തുടങ്ങിയതും ഒരു originality ഫീൽ ചെയ്തു.

    നിങ്ങളുടെ എഴുത്ത് ശൈലിയും നിങ്ങളുടെ പദപ്രയോഗങ്ങളും പ്രശംസ അര്‍ഹിക്കുന്നു. കഥയുടെ പോക്കും പിടിതരാത്ത രീതിക്ക് ഒഴിക്കുന്നു.

    അവസാനം Helen, the golden girl – ഒരു cutest moment ആണെന്ന് തോന്നി.

    എല്ലാം കൊണ്ടും എനിക്ക് ഒരുപാട്‌ ഇഷ്ടമായി.
    പിന്നേ വിരോധം ഇല്ലെങ്കില്‍ നിങ്ങളുടെ മെയില്‍ ഐഡി തരാമോ. കഥകൾ ഡോട്ട് കോമിൽ എന്റെ പേര്‌ ടൈപ്പ് ചെയ്താൽ എന്റെ കഥകൾ വരും മാന്ത്രിക ലോകം അവസാനത്തെ ഭാഗത്തില്‍ ‘hi’ എന്നു മാത്രം ഒരു comment ചെയ്താൽ മതി.

    എന്തായാലും അടുത്ത പാര്‍ട്ടിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ Cyril

    1. ഹായ് സിറില്‍ …

      മനോഹരമായ ഭാഷയിലെഴുതിയ കുറിപ്പ് വായിച്ചു. സൂപ്പര്‍ കഥകള്‍ എഴുതുന്ന ഒരാളെ സംബന്ധിച്ച് ഇത്ര ചേതോഹരമായ വാക്കുകള്‍ എഴുതുന്നത് അത്ര വിഷമം പിടിച്ചത് അല്ല…

      സിറില്‍ പറഞ്ഞ കണ്ണുനീരില്‍ കുതിര്‍ന്ന ആ പോയം ഞാനും വായിച്ചിട്ടുണ്ട്.

      മൂഡാകെ ചേഞ്ച് ചെയ്യാന്‍ മാത്ര എഫക്റ്റീവ് ആണ് ആ കവിത.
      അതിന്‍റെ ബാക്ക്ഗ്രൌണ്ട് സിറില്‍ പറഞ്ഞത് പോലെ തന്നെ…

      എന്‍റെ ഈ കൊച്ചു കഥ, വിക്തോര്‍ ഹ്യൂഗെയേയും അദ്ദേഹത്തിന്‍റെ രചനയേയും ഓര്‍മ്മിപ്പിക്കാന്‍ കാരണമായതില്‍ ഒരുപാട് സന്തോഷം…

      വളരെ കുറച്ച് വാക്കുകളില്‍ അവതരിപിച്ച കാതറിന്‍ – സ്റ്റീഫന്‍ സംഗമം ഇഷ്ടമായതില്‍ സന്തോഷം…

      കഥയുടെ ഈ അദ്ധ്യായം സിറിലിന് ഇഷ്ടമായതില്‍ എന്‍റെ നന്ദിയും സന്തോഷവും വലുതാണ്‌…

      മെയില്‍ ഐ ഡി തരുന്നതില്‍ സന്തോഷമേയുള്ളൂ…

      സൈറ്റ് നിയമവും അഡ്മിന്‍റ്റെ നിര്‍ദേശവും അനുസരിച്ച് ഞാന്‍ നല്‍കിയിട്ടുണ്ട് മുമ്പ്. കഥയിലോ കമന്റിലൊ ഒരിടത്തും ഐ ഡി വെക്കരുത് എന്ന് റൂള്‍ ഉണ്ടാക്കിയിട്ടുണ്ട് അഡ്മിന്‍.

      എന്‍റെ ജോലിയുടെ സ്വഭാവവും രീതികളും അറിഞ്ഞപ്പോള്‍ ഒരു എഴുത്തുകാരന്‍ ഭയപ്പെട്ടു സൈറ്റില്‍ എഴുത്ത് നിര്‍ത്താന്‍ പോകുന്നു എന്ന് പറഞ്ഞത് കൊണ്ടാണ് പിന്നീട് ഞാന്‍ അത് നല്‍കുന്നത് നിര്‍ത്തിയത്.
      പരിചയപ്പെടുമ്പോള്‍ നമ്മള്‍ ജോലി സ്ഥലം ഒക്കെ പറയുമല്ലോ…

      പിന്നെ എന്‍റെ മെയില്‍ ഐ ഡി പല വായനക്കാരുടെയും എഴുതുന്ന ആളുകളുടെയും കൈവശമുണ്ട്.
      അവര്‍ക്ക് ഞാനത് കൈ മാറിയത് ഡോക്റ്റര്‍ കുട്ടനില്‍ നിന്നും പെര്‍മിഷന്‍ കിട്ടിക്കഴിഞ്ഞാണ്…

      അതുകൊണ്ട് സിറില്‍ കുട്ടനോട് ആവശ്യപ്പെട്ട് കഴിയുമ്പോള്‍ അദ്ദേഹം താങ്കള്‍ക്ക് എന്‍റെ ഐ ഡി തരും…

      സ്നേഹപൂര്‍വ്വം,
      സ്മിത

      1. നിക്കും കിട്ടോ സ്മിതേച്ചി ഐഡി

        1. Yes…അക്രൂ

  6. സ്മിത…❤️❤️❤️

    ആദ്യ പ്രണയം, കാതറിന്റെ വാക്കുകളിലൂടെ ഒഴുകിയ കഥയുടെ ആദ്യ ഭാഗത്ത് നിന്ന് മനസിലായത് you can never stop loving someone, you loved for the first time എന്നു പറയുന്ന പോലെ ആയിരുന്നു…

    സ്റ്റീഫൻ ഇത്രയൊക്കെ ക്രൂരൻ ആയിരിക്കാം, എങ്കിലും കാതറിന് ഓർക്കുമ്പോൾ മനസ്സിൽ അധ്യമെത്തുന്നത് അയാളുടെ കവിതകളും അയാൾ പടർത്തിയ പ്രണയവും ആണല്ലോ… ഇപ്പോഴുള്ള സ്റ്റീഫൻ അപരിചിതൻ ആണെങ്കിൽ പോലും സ്നേഹിച്ചിരുന്ന സമയത്തെ അയാൾ എപ്പോഴും അവൾക്ക് പ്രിയപ്പെട്ടതായിരുന്നിരിക്കണം.

    ഹെലനെ കണ്ടു പക്ഷെ കണ്ടില്ല, കാഴ്ചക്കാരുടെ വാക്കുകളിൽ നിന്നും ഹെലന്റെ ഒരു glimpse കിട്ടി.

    പക്ഷെ സാന്ദ്ര കഥയിൽ എന്തൊക്കെ ചെയ്തിട്ടും ഹൃദയത്തിന്റെ ഒരു കോണിൽ ഒരു കസേരയിട്ട് ഇരിപ്പുണ്ട്, നെവിൽ ഇല്ലെങ്കിൽ അവൾക്ക് പറ്റിയ ഒരാൾ വരുമായിരിക്കും.

    രണ്ടു പേരും ശിക്ഷയുടെ വഴികളിൽ നിന്നും പുതിയ ജീവിതം കണ്ടെത്തുന്നത് കാണാൻ കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം…❤️❤️❤️

    1. ഹായ് അക്കിലീസ്….

      ശരിയാണ്…

      ഫസ്റ്റ് ലവ് ക്യാന്‍ നെവര്‍ ബി ഫോര്‍ഗോട്ടന്‍…
      പിന്നീട് എത്ര പ്രണയങ്ങള്‍ സംഭവിച്ചാലും, എത്ര പ്രണയ ബഹളങ്ങളില്‍ ലൈഫ് മുങ്ങിയാലും മൈനാക പര്‍വ്വതം പോലെ ആദ്യ പ്രണയം ഓര്‍മ്മകളുടെ സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നു വരിക തന്നെ ചെയ്യും…

      സ്റ്റീഫന്‍ കാതറിന്റെ മനസ്സില്‍ ഇപ്പോഴും വാടാത്ത പനിനീര്‍പ്പുഷ്പ്പമാണ്…
      അല്ല അയാള്‍ മാത്രമേ അവളുടെ മനസ്സിലുള്ളൂ…
      അത് വ്യക്തമാക്കുന്നുണ്ട് അയാളെ കുറിച്ചുള്ള ഓര്‍മ്മകളുടെ വ്യക്തത…

      ഹെലന്‍റെ ഇന്‍ട്രോയാണ് ഈ ചാപ്റ്ററില്‍. അത് എത്രമാത്രം സക്സ്സസ് ആയി എന്നറിയില്ല…

      സാന്ദ്രയെ പെട്ടെന്ന് കഥ വായിക്കുന്നവര്‍ മറക്കില്ല എന്ന് ഉറപ്പ്.
      താഴെ മന്ദന്‍ രാജയും അങ്ങനെ പറഞ്ഞിരിക്കുന്നു.
      നിങ്ങള്‍ രണ്ട് പേരുടെയും ഒപ്പീനിയന്‍ ഇത് പോലെ ശക്തമാണ് എങ്കില്‍ കഥയ്ക്ക് ഒരു പ്ലാന്‍ ‘ബി’ വേണമോ എന്നാണ് ഇപ്പോഴത്തെ ആലോചന…

      വളരെ ഉന്മത്തതയുള്ള, കഥയെ നിയന്ത്രിക്കുന്ന രീതിയിലുള്ള വാക്കുകള്‍ക്ക് ഒരുപാട് നന്ദി,
      സ്നേഹം ..

      സ്മിത

  7. ചന്ദ്രചൂഡൻ

    ട്വിസ്റ്റുകൾ സ്മിതയുടെ മുഖമുദ്രകളാണല്ലൊ. സാന്ദ്ര താലോലിച്ച സ്വപ്നത്തെ വിട്ട് നെവിലിൻ ഹെലന്റെ സ്വർഗ്ഗീയ സൗന്ദര്യത്തിൽ വീഴുകയാണോ?

    കഥ കഥാകാരിയുടെ ഇഷ്ടത്തിനും ഭാവന ക്കും മാത്രം ഊന്നി എഴുതാനുള്ളതാണ്. അതിൽ വായനക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾ ക്ക് ഒരു പങ്കുമില്ല. വായനക്കാരുടെ ഇഷ്ടം നോക്കി എഴുതുകയാണെങ്കിൽ എഴുത്തുകാരന്റെ സർഗാത്മകത നഷ്ടപ്പെടും.

    താങ്കളുടെ ഭാവനയിൽ മാത്രം കഥ മുന്നോട്ടു പോകട്ടെ.❤️❤️❤️??

    1. ഹലോ…

      ട്വിസ്റ്റുകള്‍ അങ്ങനെ കാണാന്‍ ഒന്നുമില്ലാത്ത സിമ്പിള്‍ ലവ് സ്റ്റോറി എന്ന രീതിയില്‍ ആണ് ഇതിന്‍റെ എഴുത്ത്..

      നെവില്‍ സന്ദ്രയോടു ഫ്രണ്ട് ആയിരിക്കാം എന്നാണു പറഞ്ഞത്. സാന്ദ്ര സമ്മതിച്ചതും. ഇനി എങ്ങോട്ടാണ് കഥാപാത്രങ്ങള്‍ തിരിയുന്നത് എന്ന് നോക്കാം…

      നല്ല ക്രിയേറ്റീവ് ആയ വാക്കുകള്‍ക്ക് ഒരുപാട് നന്ദി …

      സ്നേഹത്തോടെ…

  8. എൻറ്റെ കമൻ്റ് കാണുന്നില്ലല്ലോ

    1. മോഡറേഷൻ “വൈറസ് “….

  9. ♥️♥️♥️♥️♥️♥️

    1. ??❤❤❤❤❤❤??

  10. മന്ദന്‍ രാജാ

    ഹെലന്‍ രംഗത്ത് ..
    പക്ഷെ ,
    സാന്ദ്രയെ ആണെനിക്കിഷ്ടം …

    സ്റ്റീഫന്‍ ഇപ്പോഴുമവളെ സ്നേഹിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത് . സ്ടീഫനോരിക്കലും അവളെ മറക്കാന്‍ കഴിയില്ല ..അത്രമേല്‍ പ്രണയിച്ചിരുന്നതിനാല്‍

    ഇന്നലെ രണ്ടുവാക്ക് ഇട്ടിരുന്നു , ഇപ്പോഴത് കാണാനില്ല .
    ഇതും വരുമെന്ന് അറിയില്ല . സുന്ദരി പറഞ്ഞപോലെ മലയാളത്തില്‍ തന്നെയാണ് പേരും ഇട്ടിരുന്നത് .

    ഉദ്വേഗം ജനിപ്പിക്കുന്ന ഈ പാര്‍ട്ടും സൂപ്പര്‍ .. waiting next part
    – രാജാ

    1. ഹായ് രാജാ….

      ഉദ്ദേശിച്ചത് കാതറിനെയാണോ? സാന്ദ്ര എന്നത് ടൈപ്പിംഗ് മിസ്റ്റേക് ആണോ? കാരണം സ്റ്റീഫൻ സ്നഹിച്ചിരുന്നത് കാതറിനെയാണ്. സാന്ദ്ര സ്നേഹിച്ചത് നെവിലിനെയും. നെവിൽ പക്ഷേ അവളെ സുഹൃത്തായി മാത്രമേ കാണുകയുള്ളൂ എന്നാണ് പറഞ്ഞത്….

      എന്തായാലും കവിത മണക്കുന്ന വാക്കുകളുടെ എന്റെ കഥയുടെ ഈ അദ്ധ്യായത്തെ വിലയിരുത്തിയതിൽ ഒരുപാട് സന്തോഷം.
      ഒരു റിക്വസ്റ്റ് ഉടനെ ഉണ്ടാവും….

      സസ്നേഹം

      സ്മിത

      1. മന്ദന്‍ രാജാ

        സാന്ദ്ര ടൈപ്പിംഗ് മിസ്റ്റെക്ക് അല്ല … നെവിലിനെ ഇഷ്ടപ്പെടുന്ന സാന്ദ്രയാണ് ഹെലനെക്കാള്‍ എനിക്കിഷ്ടം എന്നാണ് പറഞ്ഞത് .

        സാന്ദ്ര ഇപ്പോള്‍ സ്ടീഫന്റെ ആരുമല്ല … പുതിയ കഥാപാത്രങ്ങള്‍ കടന്നുവരുമ്പോള്‍ സ്ടീഫനും സാന്ദ്രയും കണ്ടുമുട്ടുമോ ?

        റിക്വെസ്റ്റിനായി കാത്തിരിക്കുന്നു .
        – രാജാ

        1. രാജാ…

          ദാണ്ടേ, പിന്നേം…

          സ്റ്റീഫന്‍ നെവിലിന്റെ അച്ഛന്‍ ആണ്…സാന്ദ്ര സ്റ്റീഫന്‍റെ മകന്‍റെ ഫ്രണ്ടും…

          എന്തോ കുസൃതി മനസ്സില്‍ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു…

          ലവ്, സ്മിത

  11. ചെറുതല്ല ഈ സൂക്ഷ്മ നിരീക്ഷണ പാടവം…പ്രത്യേകിച്ചും നുരയുന്ന യൗവ്വനത്തിന്റെ ഇരുള് വീണ ഇടനാഴികളിൽ നിന്ന്. ഒത്തിരി സ്നേഹം ബഹുമാനം…

    1. ഗ്ലോബലി, യൂത്ത്, ടീനേജ് ഒക്കെ കുറച്ച് ഡാർക്ക് ആണിപ്പോൾ. ക്യാനഡ അത്ര ഇൻവോൾവ്ഡ് ആയിട്ടില്ല ഇതുവരെ. In terms of drug and alcohol. Street fight ഒരു menace ആയി മാറിയിട്ടുണ്ട്. നിയോ നാസിസം, panther ഗ്രൂപ്പുകൾ ഒക്കെ അത്ര ആക്റ്റീവ് അല്ലെങ്കിലും സ്ട്രീറ്റ് ഫൈറ്റ് വാർത്തകൾ ഹെഡ് ലൈൻ ആയിത്തീരുന്നു പലപ്പോഴും…

      കമന്റിന് നന്ദി…

  12. ലോഹിതൻ

    ❤️❤️❤️??????…

    1. ❤❤❤???❤❤❤

  13. ഇവിടെ എല്ലാവരും പറയുന്ന കമ്മന്റ് ഞാൻ ആവർത്തിക്കുന്നില്ല increase your page അത് നിങ്ങളുടെ തീരുമാനമാണ്. പക്ഷെ 10 Page വീതം എഴുതി 10 ഭാഗമാക്കി ഈ കഥയെ അവതരിപിച്ചാൽ നിങ്ങൾ ഉദ്ധേശിക്കുന്ന ഫലം ചിലപ്പോൾ കിട്ടില്ല.ഞാൻ എന്റെ മനസ്സിൽ തോന്നിയ തോന്ന്യാസം പറഞ്ഞെന്നുയുള്ളൂ?

    1. ഞാൻ ഉദ്ദേശിക്കുന്നത് കുറഞ്ഞത് ഒരു 1000 ആളുകൾ എങ്കിലും ഈ കഥ വായിക്കണം എന്നാണ്….

      കാരണം ഇതൊരു off beat story ആണ്.
      എഴുതുന്ന ആളുടെ മനസ്സിൽ ഒരു കഥ ഉണ്ടായിരിക്കുകയും അത് അയാളുടെ ഇഷ്ടങ്ങൾക്ക് അനുസൃതമായി എഴുതുകയും ചെയ്യുന്ന കഥയെ ആണ് off beat കൊണ്ട് ഉദ്ദേശിച്ചത്….

      വായിക്കുന്നവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചല്ല, മറിച്ച് വായനക്കാരെ തന്റെ ഇഷ്ടങ്ങളിലേക്ക് കൊണ്ടുവരുവാൻ ശ്രമിക്കുന്ന കഥകളെയും off beat എന്നു വിളിക്കുന്നു…

      അപ്പോൾ സ്വാഭാവികമായും വായിക്കുന്നവരുടെയും ഇഷ്ടപ്പെടുന്നവരുടെയും എണ്ണം കുറയും..

      കുറയും എന്നല്ല വളരെയേറെ കുറയും.

      ഞാൻ ഇതിനുമുമ്പും ഓഫ് ബീറ്റ് കഥകൾ എഴുതിയിട്ടുണ്ട്.

      സൂര്യനെ പ്രണയിച്ചവൾ, ശിശിരപുഷ്പം, കോബ്ര ഹിൽസിലെ നിധി തുടങ്ങിയ നോവലുകളും ശിവനും മാളവികയും, ബിബിനയുടെ മദനോത്സവ രാത്രികൾ തുടങ്ങിയ ചെറുകഥകളും അതിനുദാഹരണങ്ങളാണ്…

      അവയ്ക്കൊക്കെ പ്രതീക്ഷിച്ചത് പോലെ വളരെയേറെ ശുഷ്കമായ വായനക്കാരെ ഉണ്ടായിരുന്നുള്ളൂ….

      അങ്ങനെ എഴുതുന്നതു കൊണ്ടുള്ള ഗുണം എന്താണെന്ന് വെച്ചാൽ
      നമ്മുടെ മനസ്സിലെ കഥ
      വളരെ കുറച്ചു പേർക്കെങ്കിലും
      ഇഷ്ടമായി എന്ന് അറിയുന്നതിലെ ചാരിതാർത്ഥ്യവും സംതൃപ്തിയും ആണ്….

      വളരെ ക്രിയേറ്റീവ് ആയ അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി

  14. ആദ്യകാഴ്ചയുടെ പ്രഹരങ്ങൾ ഒന്നും ഇല്ലേ

    1. ഉണ്ട് അത് അടുത്ത അധ്യായത്തിലാണ്
      ..

  15. മന്ദൻ രാജാ

    Cu ??

    1. ❤❤??❤❤??❤❤

  16. ❤️❤️❤️

    1. ❤❤❤

Leave a Reply

Your email address will not be published. Required fields are marked *