ഫിലിപ്പിന്റെ മുഖംത്ത് ജാള്യത നിറഞ്ഞു. ദേഷ്യവും. ഹെലന്‍ അവരില്‍ നിന്നും പിന്തിരിഞ്ഞ് റിഹേഴ്സല്‍ തുടര്‍ന്നു.
“വിട്ട്കളയെടാ…”
നെവില്‍ ഫിലിപ്പിന്റെ തോളില്‍ പിടിച്ചു.
“ദേഷ്യം മാറ്റി ഒന്ന് ചിരിക്കെടാ ഫിലിപ്പെ! അവളൊരു സൂപ്പര്‍ ജോക്ക് പറഞ്ഞതല്ലേ! കാണിക്ക് കൊറച്ചൊക്കെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്!”
“നീ പണി നിര്‍ത്തി വാ…”
ദേഷ്യം വിടാതെ ഫിലിപ്പ് പറഞ്ഞു.
“പറ്റില്ലടാ…”
ദയനീയ സ്വരത്തില്‍ നെവില്‍ പറഞ്ഞു.
“കണ്ടില്ലേ? ഫിഫാ ഫുട്ബോള്‍ ഗ്രൌണ്ട് പോലെയാ ആ ഫ്ലോര്‍ കിടക്കുന്നെ! ഇത് മൊത്തം ക്ലീന്‍ ചെയ്യണം..അല്ലേല്‍ പണി കിട്ടും മോനെ..നിങ്ങള് വിട്ടോ!”
“ശരി, ശരി…”
എറിക് അവന്‍റെ തോളില്‍ പിടിച്ചു.
“ആസ്വദിച്ച് ചെയ്യ്,പണി…മുമ്പില്‍ ലോക സുന്ദരി ഇങ്ങനെ നിറഞ്ഞു നില്‍ക്കുവല്ലേ? അപ്പം ഡീന്‍ വന്ന് പണി നിര്‍ത്തിക്കോ, ഇന്നത്തേക്ക് മതി എന്ന് പറഞ്ഞാല്‍ പോലും നീ വരില്ല…”
“ഈ സ്വീപ്പര്‍ കൊണ്ട് നിന്‍റെ ആ ഓഞ്ഞ മോന്ത ഞാന്‍ ക്ലീന്‍ ചെയ്യും കേട്ടോ മൈരേ!”
വൈപ്പര്‍ ഏറിക്കിന്‍റ്റെ നേരെ ഉയര്‍ത്തി നെവില്‍ പറഞ്ഞു.
പിന്നെ കൂട്ടുകാര്‍ പുറത്തേക്ക് പോയി.
അവരില്‍ നിന്നും നോട്ടം മാറ്റിയപ്പോള്‍ ഹെലന്‍ തന്നെ നോക്കുന്നത് നെവില്‍ കണ്ടു.
പെട്ടെന്ന് തന്നെ അവള്‍ നോട്ടം മാറ്റി റിഹേഴ്സലില്‍ ശ്രദ്ധിച്ചു.
“നോക്കൂ, ഈ ചാര്‍ട്ട് കണ്ടോ? നിങ്ങളീ കാണുന്നതാണ്, ഹാലിയുടെ വാല്‍ നക്ഷത്രം…!”
[തുടരും]
സ്മിത…❤️❤️❤️
തിരികെ വരും എന്നുറപ്പുണ്ട്…❤️❤️❤️
നവമ്പർ രണ്ടിനും ഇരുപത്തിയഞ്ചിനുമിടയിൽ ആറ് അധ്യായങ്ങൾ തുടർച്ചയായി.
ആത്മസംതൃപ്തിക്ക് വേണ്ടി എഴുതുന്നു, വായനക്കാർ ആയിരമേയുള്ളൂ എങ്കിലും സാരമില്ല…ഇത് പറഞ്ഞതും സ്മിത. പക്ഷെ പതിന്നാല് ഡിസംബറിന് ശേഷം സ്മിത അപ്രതീക്ഷിതമായി നിശ്ശബ്ദയായി.
വരുന്നില്ലേ?
വരണം.
വന്നേ തീരൂ…
സ്നേഹം മാത്രം