അവന്‍ പിറുപിറുത്തു.
“ജീസസ്! ടെയ്‌ലര്‍ സ്വിഫ്റ്റ് പാടുന്നത് പോലെ….”
പിമ്പില്‍ നിന്ന് ആരൊ പറയുന്നത് നെവില്‍ കേട്ടു.
“നോ, അതിനെക്കാള്‍ ബേസ് വോയ്സ് ഉണ്ട് ഹെലന്..ഷക്കീര പാടുന്നത് പോലെ…”
മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
കാതറിന്‍റ്റെ മുഖത്ത് നിന്നും അവന്‍ നോട്ടം മാറ്റി ക്വയറിനെ നോക്കി.
ആ നിമിഷം അവളുടെ നോട്ടം തന്നില്‍ പതിഞ്ഞത് നെവില്‍ കണ്ടു. പിശാച്, എന്ത് കാണാനാ എന്‍റെ മുഖത്തേക്ക് നോക്കുന്നത്? അപ്പുറത്തെ സൈഡിലേക്ക് നോക്കിയപ്പോള്‍ നെവില്‍ ആദ്യമൊന്ന് വിരണ്ടു. ഹെലന്‍ തന്നെ നോക്കുന്നത് നോക്കിയിരിക്കുകയാണ് സാന്ദ്ര!
“എന്നാടി?”
അവന്‍ കൈകള്‍ പൊക്കി ആംഗ്യം കാണിച്ചു ചോദിച്ചു.
“എല്ലാം മനസിലായി..” എന്ന അര്‍ത്ഥത്തില്‍ സാന്ദ്ര അര്‍ത്ഥഗര്‍ഭമായ രീതിയില്‍ പുഞ്ചിരിക്കുന്നത് നെവില്‍ കണ്ടു.
“ആ കൊച്ച് ശരിക്കും മാലാഖ വല്ലതുമാണോ?”
പിമ്പില്‍ നിന്നും ഒരു സ്ത്രീ സ്വരം അവന്‍ കേട്ടു.
“ഒരു പെണ്ണിന് ഇതുപോലെയൊക്കെ സുന്ദരിയാകാന്‍ പറ്റുമോ?”
“ഹെലന്‍റ്റെ മമ്മിയും ഇതുപോലെയാരുന്നു..അതി സുന്ദരി…മമ്മീടെ മോളാ ഹെലന്‍…”
മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
നെവില്‍ അത് കേട്ട് പുച്ഛത്തോടെ പുഞ്ചിരിച്ചു. മാലാഖ പോലും! എന്നുവെച്ചാ പറഞ്ഞവള്‍മ്മാരോക്കെ എന്നും മോണ്‍ട്രിയോള്‍ തെരുവുകളില്‍ മാലാഖമാരോക്കെ കണ്ടോണ്ടിരിക്കുന്നവരല്ലേ! പോയി ചത്തൂടെ!
ഒന്നര മണിക്കൂറെങ്കിലും നീണ്ട സര്‍വ്വീസിന് ശേഷം നെവില്‍ കാതറിനോടൊപ്പം പള്ളിക്ക് പുറത്തേക്ക് നടന്നു.
വിശാലമായ കോമ്പൌണ്ടിന്‍റെ അതിരില്‍ ദീര്‍ഘരൂപികളായ മേപ്പിള്‍ മരങ്ങള്‍ ഇടതൂര്‍ന്ന ചുവന്ന ഇലകളെയും പൂക്കളെയും ചൂടി നിന്നു. മരങ്ങള്‍ക്കിടയിലൂടെ നോത്രേ ഡാം അയലന്‍ഡ് ലേക്ക്….അതിനുമപ്പുറത്ത് ആകാശത്തെ കീഴടക്കി ജാക്വിസ് കാര്‍ട്ടിയര്‍ പര്‍വ്വതം.
കോമ്പൌണ്ട് നിറയെ ഇപ്പോള്‍ ആളുകളാണ്. മേപ്പിള്‍ മരങ്ങള്‍ക്ക് കീഴെ നിന്നും തങ്ങളുടെ വാഹനങ്ങളില്‍ ചാരി നിന്നും വര്‍ത്തമാനം പറയുകയാണ്. ഞായറാഴ്ച്ച ചര്‍ച്ച് സര്‍വ്വീസിന് ശേഷം അത് പതിവുള്ളതാണ്.
“എങ്ങനെയുണ്ടായിരുന്നു മോനെ സര്‍വ്വീസ്?”
കാറിന് നേരെ നടക്കുമ്പോള്‍ മമ്മ ചോദിക്കുന്നത് നെവില്‍ കേട്ടു.
“ഒന്നിനും കൊള്ളില്ല” എന്ന് പറയാന്‍ വന്നതാണ് നെവില്‍. പക്ഷെ കാതറിന്‍റെ മുഖത്തെ സന്തോഷവും പ്രകാശവും കണ്ടപ്പോള്‍ അവനങ്ങനെ പറയാന്‍ തോന്നിയില്ല.
“ഗുഡ്, മമ്മാ….ഐ ലൈക് ഇറ്റ്…”
“എന്തേലും ഫീല്‍ ഉണ്ടായോ?”
ജാക്വിസ് കാര്‍ട്ടിയര്‍ മൌണ്ടന്‍റെ അപ്പുറത്ത് നിന്നും പറന്നടുക്കുന്ന ഫ്ലെമിങ്ഗോ പക്ഷികളെ നോക്കി അവള്‍ മകനോട് ചോദിച്ചു.
സ്മിത…❤️❤️❤️
തിരികെ വരും എന്നുറപ്പുണ്ട്…❤️❤️❤️
നവമ്പർ രണ്ടിനും ഇരുപത്തിയഞ്ചിനുമിടയിൽ ആറ് അധ്യായങ്ങൾ തുടർച്ചയായി.
ആത്മസംതൃപ്തിക്ക് വേണ്ടി എഴുതുന്നു, വായനക്കാർ ആയിരമേയുള്ളൂ എങ്കിലും സാരമില്ല…ഇത് പറഞ്ഞതും സ്മിത. പക്ഷെ പതിന്നാല് ഡിസംബറിന് ശേഷം സ്മിത അപ്രതീക്ഷിതമായി നിശ്ശബ്ദയായി.
വരുന്നില്ലേ?
വരണം.
വന്നേ തീരൂ…
സ്നേഹം മാത്രം